പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ കളയല്ലേ അടിപൊളി ഇൻഡോർ ചെടിച്ചട്ടികൾ ഉണ്ടാക്കാം വളരെ പെട്ടന്ന്

നമ്മുടെ വീട്ടിൽ ഒക്കെ നിരവധി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാവും. ഇവയൊക്കെ പറമ്പുകളിലേക്കും മറ്റും വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇത്തരം കുപ്പികൾ നമുക്ക് പലവിധത്തിൽ പുനരുപയോഗിക്കാൻ സാധിക്കും. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള വ്യത്യസ്തതയാർന്നതും മനോഹരവുമായ ഇൻഡോർ ചെടിച്ചട്ടികൾ ഉണ്ടാക്കാം.എങ്ങനെയാണ് നിർമ്മിക്കുന്നത് നോക്കാം. ഇതിനായി ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ എടുക്കുക. നമുക്ക് ആവശ്യത്തിനുള്ള പൊക്കം അനുസരിച്ച് അത് കട്ട് ചെയ്ത് എടുക്കുക ബോട്ടിലിന്റെ അടിഭാഗത്ത് ഒരു സാമാന്യം വലിയ ഹോൾ ഇടുക. ഇനി ഒരു കോട്ടൻ തുണി എടുത്ത് സിമന്റും വെള്ളവും കൂടി കലർത്തിയ മിശ്രിതത്തിൽ മുക്കി നമ്മൾ എടുത്തു വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന് പുറമേ ചുറ്റി കൊടുക്കുക.ഇങ്ങനെ ചുറ്റി കൊടുക്കുമ്പോൾ നമുക്ക് എത്ര ലയർ വേണോ അത്രയും ലയർ ചുറ്റി കൊടുക്കാവുന്നതാണ്. ഇനി ഇത് ഒരു ദിവസം ഉണങ്ങാൻ വെക്കുക.

വൺ ഈസ്ടു വൺ എന്ന അനുപാതത്തിൽ മണലും സിമന്റും കൂട്ടിക്കുഴച്ച് ഉണങ്ങി സെറ്റായി ഇരിക്കുന്ന കുപ്പി കമഴ്ത്തിവെച്ചതിനുശേഷം അതിലേക്ക് ഇത് തേച്ചു പിടിപ്പിക്കുക. ഒരു ഇരുപത് മിനിട്ടിനുശേഷം കമഴ്ത്തി വെച്ചിരിക്കുന്ന ബോട്ട് നേരെ വെക്കുക. ഇനി സിമന്റ് വെള്ളവും കൂടി മിക്സ് ചെയ്തത് ഒരു മീഡിയം കട്ടിക്ക് തേച്ചുപിടിപ്പിക്കുക.ഇനി വേരിന്‍റെ ഷേപ്പിൽ അടിഭാഗത്ത് സിമന്റ് പിടിപ്പിക്കുക. അതുപോലെ തടിയുടെ ചെറിയ ചെറിയ ശിഖരങ്ങളും ഉണ്ടാക്കി എടുക്കുക. കത്തി ഉപയോഗിച്ച് കുറച്ച് വരകൾ കൂടി വരഞ്ഞു കൊടുക്കുക.ഇനി ഇത് നന്നായിട്ട് ഉണങ്ങിയതിനു ശേഷം പെയിന്റ് നൽകാം.

നമുക്ക് അനുയോജ്യം എന്ന് തോന്നുന്നു കളറുകൾ കൊടുക്കാവുന്നതാണ്. വലിയ വില കൊടുത്ത് കൊടുത്ത് ചെടി ചട്ടികൾ വാങ്ങേണ്ട ആവശ്യമില്ല. ഇതുപോലെ പോലെ പ്ലാസ്റ്റിക് ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാം.വീടും മുറ്റവും മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ക്യാഷ് ചിലവില്ലാതെ ചെയ്യാൻ പറ്റുന്ന ഈ കാര്യം ചെയ്തുനോക്കണം. കടയിൽ നിന്നും ഒരു ചെടി ചട്ടി വാങ്ങാൻ ഇതിലും കൂടുതൽ ക്യാഷ് കൊടുക്കേണ്ടിവരും എന്നതിനാൽ വീട്ടിലെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ചെടി ചട്ടി നമുക്ക് തന്നെ വീട്ടിൽ നിർമ്മിക്കാം ഇഷ്ട്ടപ്പെട്ട രൂപത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *