പേരയ്ക്ക ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.എല്ലാത്തരം വൈറ്റമിനുകളാലും സമ്പുഷ്ടമാണ് പേരയ്ക്ക.വൈറ്റമിൻ എ സി എന്നിവ ധാരാളമായി പേരക്കയിൽ അടങ്ങിയിട്ടുണ്ട്.ഒരുപാട് വെറൈറ്റി പേരക്കകൾ നമ്മൾ കണ്ടിട്ടും കഴിച്ചിട്ടും ഉണ്ടാവും. പേരക്കയുടെ രാജാവായ തായ്‌ലൻഡ് പേരക്കയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.ഏകദേശം ഒരു കിലോയോളമാണ് ഒരു പേരയ്ക്കയുടെ തൂക്കം വരുന്നത്.എയർ ലേയറിങ് ഗ്രാഫ്റ്റിങ്ങിലൂടെയുമാണ് ഇതിൻ്റെ തൈകൾ മുളപ്പിച്ചു എടുക്കുന്നത്.വളരെ ചെറിയൊരു തൈയിൽ ധാരാളം പേരക്കകളാണ് ഉണ്ടാകുന്നത്.സാധാരണ പേരക്കയെക്കാൾ കുരു വളരെ കുറവും മാംസളഭാഗം വളരെ കൂടുതലുമാണ്. എല്ലാത്തരം മണ്ണിലും വളരുന്ന ഒന്നാണ് തായ്‌ലൻഡ് പേര. എന്നാൽ വരണ്ട കാലാവസ്ഥയിലും നീർ വാഴ്ചയുള്ള മണ്ണിലും ഇത് പെട്ടെന്ന് വളർന്ന് പേരയ്ക്ക ഉണ്ടാകും.
ഇതിൻ്റെ വേര് ഉപരിതലങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് കൊണ്ട് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നടാതിരിക്കുന്നതാണ് ഉചിതം.നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം പേര് നടാൻ. സൂര്യപ്രകാശം കുറച്ചു ലഭിക്കുന്ന സ്ഥലങ്ങളിൽ പേര വളരെ കുറച്ചു മാത്രമേ പൂക്കുകയും കായ്ക്കുകയും ചെയ്യു. വർഷത്തിൽ എല്ലാ സമയത്തും പേരയ്ക്ക ഉണ്ടാകും.സാധാരണയായി രാസവളങ്ങൾ ഒന്നും തന്നെ പേരയ്ക്ക് ഇട്ടു കൊടുക്കാറില്ല. നമ്മൾ സാധാരണ ഉപയോഗിക്കുന്ന എല്ലുപൊടി ചാണകപ്പൊടി ആട്ടിൻകാഷ്ഠം എന്നിവ പേരയ്ക്കയ്ക്ക് നല്ല വളമാണ്. അതേസമയം പേരയ്ക്കക്ക് പ്രധാനമായും കണ്ടുവരുന്ന പ്രശ്നമാണ് കായിച്ച ശല്യവും പക്ഷി ശല്യവും. ഇത് ഒഴിവാക്കാനായി പേരയ്ക്ക ഉണ്ടായതിനുശേഷം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് മൂലം പക്ഷി ശല്യത്തിൽ നിന്നും ഒഴിവാകുക മാത്രമല്ല പേരയ്ക്ക വളരെ പെട്ടെന്ന് വലുതാവുകയും ചെയ്യും.ഇത്തരത്തിൽ കൂടുതൽ വലിപ്പമുള്ള പേരയ്ക്ക സാധാരണ നമ്മുടെ നാട്ടിൽ കാണാറില്ല എന്നിരുന്നാലും അപൂർവ്വം ചില ആളുകൾ അവരുടെ തോട്ടത്തിൽ ഈ ഇനം പേരയ്ക്ക വളർത്തുന്നത് കാണാൻ കഴിയും. ഇതുപോലെ ചെയ്യാൻ അവർ എന്താണ് ചെയ്തത് എന്ന കാര്യം കൂടി നമ്മൾ ചർച്ച ചെയ്‌താൽ ഇത്രയും വലിപ്പവും തൂക്കവും വരുന്ന പേരയ്ക്ക നമുക്കും നമ്മുടെ മരത്തിൽ കാണാൻ കഴിയും.