ശൈത്യകാല പച്ചക്കറികളാണ് ക്യാബേജും കോളിഫ്ളവറും.ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇത് കൃഷി ചെയുന്നത്.നല്ല വെയിലുള്ള സ്ഥലത്ത് വേണം ഇത് നടാൻ. നട്ട് മൂന്നു മാസത്തിനുള്ളിൽ ക്യാബേജും കോളിഫ്ളവറും വിളവെടുക്കാൻ സാധിക്കും.ഇതിന്റെ തൈ നടിലും വിളവെടുപ്പ് രീതിയും എങ്ങനെയാണെന്ന് നോക്കാം.ഗ്രോബാഗിൽ മണ്ണും ചാണകപ്പോടിയും ചകിരി ചോറും 100 ഗ്രാം വേപ്പിൻ പിണ്ണാക്കും 100 ഗ്രാം കടല പിണ്ണാക്കും 20 ഗ്രാം സ്യുഡോമോക്സും ചേർക്കണം.മണ്ണ് ഗ്രോബാഗിൽ നിറക്കും മുൻപ് കുമ്മായം മിക്സ് ചെയ്ത് ഒരാഴ്ച ഇട്ട ശേഷമാണ് വളങ്ങൾ ചേർത്ത് കൊടുക്കേണ്ടത്.ഏറ്റവും ഇടയിലായി പച്ചിലയും കരിയിലയും നിറച്ച ശേഷം അതിന് മുകളിൽ വേണം പ്രോട്ടീൻ മിക്സ് നിറയ്ക്കേണ്ടത്.ശേഷം മൂന്നു നാല് ദിവസം വെള്ളം നിറച്ചു ഗ്രോ ബാഗ് വെക്കണം.എന്നിട്ട് വേണം തൈ നടാൻ.ക്യാബേജ് ആണെങ്കിലും കോളിഫ്ളവർ ആണെങ്കിലും ഒരു ഗ്രോ ബാഗിൽ ഒരെണ്ണം മാത്രമേ നാടാവൂ.
ഗ്രോബാഗിന്റെ മധ്യഭാഗത്ത് ഒരു ചെറിയ കുഴിയെടുത്ത ശേഷം തൈയുടെ ഏറ്റവും അടിയിലെ ഇലയുടെ ഭാഗം വരെ മണ്ണിലേയ്ക്ക് ഇറങ്ങുന്ന രീതിയിൽ വേണം നടാൻ.തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് ഇട്ടു കൊടുക്കണം. അതുപോലെ രാവിലെയും വൈകിട്ടും കൃത്യമായി നനച്ചുകൊടുക്കണം.ആദ്യ വളപ്രയോഗത്തിനായി ചാണക പൊടിയും ചാരവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ് ചെയ്ത് ചെടികൾക്ക് ഇട്ട് കൊടുക്കണം.ശേഷം അടിയിലെ ഇല ഭാഗം വരെ തണ്ടിനോട് ചേർത്ത് മണ്ണ് ഇട്ടു കൊടുക്കണം.ആദ്യ വളപ്രയോഗത്തിന് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം അടുത്ത വളപ്രയോഗം നടത്താവുന്നതാണ്.കടല പിണ്ണാക്കും ചാണകപ്പൊടിയും വേപ്പില പിണ്ണാക്കും ആണ് രണ്ടാമത്തെ വളപ്രയോഗം.ഇത് മൂന്നും ഓരോ പിടി വീതം ചെടിയുടെ കടയ്ക്കൽ ഇട്ട് കൊടുക്കണം.ശേഷം അടിയിലെ ഇല ഭാഗം വരെ മണ്ണ് ഇട്ട് കൊടുക്കുക.ശേഷം 15 ദിവസം കഴിയുമ്പോൾ നമ്മുടെ കയ്യിലുള്ള ജൈവ വളങ്ങൾ ഇട്ട് കൊടുക്കാവുന്നതാണ്.
പലതരത്തിലുള്ള പുഴുക്കളുടെ ആക്രമണമാണ് ക്യാബേജിനും അതുപോലെ കോളിഫ്ലവറിനും ഉണ്ടാവുന്നത്. ക്ലൈമറ്റ് കീടങ്ങളെയും ഒഴിവാക്കുന്നതിന് വേണ്ടി വേപ്പെണ്ണ വെളുതുള്ളി മിശ്രിതവും ബിവേറിയയും ആണ് നല്ലത്.ആഴ്ചയിൽ ഒരിക്കൽ ഇലയുടെ മുകളിലും താഴ്ഭാഗത്തുമൊക്കെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കണം.കാഴ്ച വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആണ് സ്പ്രേ ചെയ്തു കൊടുക്കുന്നതെങ്കിൽ അടുത്ത ആഴ്ച ബിവേരിയ മിശ്രിതമാണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത്.മുല സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുന്നതും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.കൃത്യമായ വള പ്രയോഗത്തിനും കീടനിയന്ത്രണത്തിനും ശേഷം മൂന്നു മാസം കഴിയുമ്പോൾ വിളവെടുക്കാൻ പകമാക്കും.