നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഫലമാണ് ചക്ക.ചക്കപ്പഴം മാത്രമല്ല ചക്ക കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ട്.നല്ലൊരു വിപണന സാധ്യത ഉള്ള ഒന്നുകൂടിയാണ് ചക്ക.പണ്ടൊക്കെ നാട്ടിൻ പുറങ്ങളിലെ വീടുകളിലെ പറമ്പിലും തൊടികളിലും ഒക്കെ ധാരാളം പ്ലാവുകൾ ഉണ്ടായിരുന്നു. അതിൽ ധാരാളം ചക്കയും. ഇന്ന് ചില വീടുകളിൽ ഒക്കെ പ്ലാവ് ഉണ്ടെങ്കിലും ചക്ക ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.ചക്ക വേരിലും കായ്ക്കും എന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. പ്ലാവിന്റെ വേര് എപ്പോഴും മണ്ണിനടിയിൽ ആയിരിക്കണം. ഒന്നോ രണ്ടോ വേര് മാത്രമേ പുറത്തു കാണാൻ പരുവത്തിൽ നിൽക്കാൻ പാടുള്ളൂ. ഇനി വേര് പുറത്ത് കാണുന്നുണ്ട് എങ്കിൽ അത് മണ്ണിട്ടു മൂടുകയും ചെയ്യണം.ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എങ്കിൽ മാത്രമേ നല്ല രീതിയിൽ ചക്ക ഉണ്ടാവു. പിന്നെ ചെയ്യേണ്ട ഒന്നാണ് ഒക്ടോബർ മാസം ഒക്കെ ആകുമ്പോൾ ചാണകം ചെറിയ ഉരുളകളാക്കി നമ്മുടെ കൈയെത്തുന്ന പരുവത്തിൽ പ്ലാവിന്റെ തടിയിൽ പരത്തി കൊടുക്കണം.
ഇത് ഉണങ്ങുമ്പോൾ നനച്ചു കൊടുക്കാനും ശ്രദ്ധിക്കണം.അതുപോലെ തന്നെ പച്ചചാണകം ഒരു ചെറിയ തുണി സഞ്ചിയിലാക്കി നമ്മുടെ കയ്യെത്തുന്ന ഉയരത്തിൽ പ്ലാവിൻ തടിയിൽ ചുറ്റി കൊടുക്കുക.ഇതും ഉണങ്ങി വരുമ്പോൾ നനച്ചുകൊടുക്കണം. പിന്നെ പ്ലാവിൻ തടിയിൽ ചെറിയ മുറിപ്പാടുകൾ ഉണ്ടാക്കിയതിനു ശേഷം അതിൽ ചാണകം വെച്ച് ഒരു തുണി ഉപയോഗിച്ച് ചുറ്റിക്കെട്ടി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും ചക്ക ഉണ്ടാകാൻ ഫലപ്രദമായ മാർഗ്ഗമാണ്. അതേസമയം ബയോ ഫ്ലോക്ക് വീട്ടിലുള്ളവർ അതിൽ നിന്നും വരുന്ന വെയിസ്റ്റ് വെള്ളം ഈ പ്ലാവിന് ചുവട്ടിലേക്ക് കൊടുക്കുകയാണെങ്കിൽ നല്ലൊരു വളപ്രയോഗം ആണ്. ധാരാളം ചക്കകൾ ഉണ്ടാകാൻ ഇത് വളരെയേറെ സഹായിക്കും.
അതുപോലെതന്നെ ഇറച്ചി മീൻ മുതലായവ കഴുകുന്ന വെള്ളവും പ്ലാവിൻ ചുവട്ടിൽ ഒഴിക്കുന്നതും വളരെ നല്ലതാണ്. പ്ലാവിന്റെ പല തൈകളും വാങ്ങിച്ചു വെച്ചു കഴിഞ്ഞാൽ കായ്ക്കാറില്ല എന്നത് ഒരു സ്ഥിരം പരാതിയാണ്.എന്നാൽ വിയറ്റ്നാം വേളിയുടെ ഒറിജിനൽ പ്ലാവ് വാങ്ങി വയ്ക്കുകയാണെങ്കിൽ അത് ഒരു വർഷത്തിനുള്ളിൽ ഉറപ്പായും കായിച്ചിരിക്കും.പ്ലാവിൻ തൈകൾ വാങ്ങുമ്പോൾ ഇപ്പോഴും നല്ല ഇനം തൈകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.മുകളിൽ പറഞ്ഞ രീതിയിൽ നല്ല രീതിയിൽ ഒരു പരിപാലനം കൊടുക്കുകയാണെങ്കിൽ ധാരാളം ചക്കകൾ ഉണ്ടാവുകയും ചെയ്യും.