മഴക്കാലമാകുമ്പോൾ പലവീടുകളിലും ഉണ്ടാകുന്ന ഒന്നാണ് ചിതലിന്റെ ശല്യം. കുറച്ചു പഴയ വീട് ആണെങ്കിൽ പിന്നെ പറയേണ്ട. പലപ്പോഴും നമുക്ക് ശല്യമായി തീരുന്ന ചിതലിനെ ഒഴിവാക്കാനുള്ള കുറച്ച് ടിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം.ചിതലിനെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നല്ല സൂര്യപ്രകാശം കിട്ടുക എന്നതാണ്.അതുകൊണ്ട് വീട്ടിലെ ജനലും വാതിലും ഒക്കെ തുറന്നിടുക.അതുപോലെ വീട്ടിലെ തടിയുടെ ഫർണിച്ചറുകൾ ഒക്കെ ഇടയ്ക്ക് വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. ആര്യവേപ്പില നന്നായി ചതച്ച് അതിന്റെ നീരെടുത്ത് ശേഷം ഇതിൽ വരുന്ന ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക.എല്ലാ ദിവസവും രണ്ടു നേരം വെച്ച് തുടർച്ചയായി ഒരാഴ്ച ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ചിതലിന്റെ ശല്യം ഒരു പരിധിവരെ ഒഴിവാക്കാം തടിയുടെ ഫർണിച്ചറുകളിൽ പലപ്പോഴും ചിതലുകൾ കാണാറുണ്ട്.ഒഴിവാക്കുന്നതിനായി യഥാസമയം ഇത് പോളിഷ് ചെയ്യുന്നത് വളരെ നല്ലതാണ്.
ഇങ്ങനെ പോളിഷ് ചെയ്യുന്നത് വഴി നമുക്ക് ചിതലിന് ശല്യം ഒഴിവാക്കാം ചിതൽ ഉള്ള ഭാഗത്ത് മണ്ണെണ്ണ തേകക്കുക ആണെങ്കിൽ പിന്നെ കുറെ നാളത്തേക്ക് ചിതലിന്റെ ശല്യം കാണില്ല.ചിതല് കൂടുതലായി കാണുന്ന ഭാഗത്ത് ഉപ്പ് വിതറി കൊടുക്കുക. ഉപ്പ് വിതറി കൊടുക്കുകയാണെങ്കിൽ ചിതൽ വരാനുള്ള സാധ്യതയും കുറവാണ്.ബോറിക് ആസിഡ് ചിതൽ ഉള്ള ഭാഗങ്ങളിൽ വിതറി കൊടുക്കുകയാണെങ്കിൽ നമുക്ക് ചിതലിന്റെ ശല്യം ഒഴിവാക്കാം.പെരുങ്കായത്തിന്റെ ചെറിയൊരു കഷ്ണം ഒരു തുണിയിൽ കെട്ടി അത് ചിതൽ കൂടുതൽ ഉള്ള ഭാഗത്ത് തൂക്കിയിടുക.ഇതും ചിതലിനെ ഒഴിവാക്കാനുള്ള നല്ലൊരു മാർഗമാണ്. ഇനി കായപ്പൊടി ആണെങ്കിലും ഇത് ചിതൽ ഉള്ള ഭാഗങ്ങളിൽ ഒന്ന് വിതറി കൊടുത്താലും മതി.
നനവ് കൂടുതൽ ഉള്ള ഭാഗങ്ങളിൽ ആയിരിക്കും ചിതൽ കൂടുതലും കാണപ്പെടുന്നത്. അതുകൊണ്ട് ഫർണിച്ചറുകളിലും ഭിത്തികളിലും ഒന്നും ഈർപ്പം തങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.മറ്റൊരു കാര്യം പറയട്ടെ ചിതൽ വന്നിട്ട് അതിനുള്ള പ്രതിവിധി കാണുന്നതിനേക്കാൾ നല്ലതു ചിതൽ വീട്ടിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് അതിനായി ചെയ്യേണ്ടത് വീടിൻ്റെ ചുമരുകൾ നനയാതെ നോക്കുക എന്ന ചെറിയ കാര്യം തന്നെയാണ്.ഇത്തരം കാര്യം ശ്രദ്ധിച്ചാൽ ചിതൽ പോലുള്ള ശല്യങ്ങൾ ഉണ്ടാകില്ല.