ഈ ഒരു പൊടി മതി വീടും വീട്ടിലുള്ളതും വെട്ടിത്തിളങ്ങാൻ നിമിഷനേരം കൊണ്ട് എല്ലാം ക്ലീനാകും

നമ്മളെല്ലാവരും തന്നെ നമ്മുടെ വീടും അടുക്കളയും ഒക്കെ എപ്പോഴും നല്ല വൃത്തിയോടെരിക്കാൻ ശ്രദ്ധിക്കുന്നവരാണ്.കടയിൽ നിന്ന് വാങ്ങുന്ന ക്ലീനിംഗ് ലോഷനോ അല്ലെങ്കിൽ ഹോംമെയ്ഡ് ആയിട്ടുള്ള ക്ലീനിങ് ലോഷനുകളോ ആണ് വൃത്തിയാക്കാനായി ഉപയോഗിക്കുന്നത്. പ്രധാനമായും സോഡാപ്പൊടിയും വിന്നാഗിരിയും ഒക്കെയാണ് വീടും അടുക്കളയും ഒക്കെ ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്നത്.എന്നാൽ ഇനി ഇതൊന്നും വേണ്ട ഒരു ഒറ്റ പൊടി കൊണ്ട് നമുക്ക് നമ്മുടെ വീടിന്‍റെ ഫ്ലോർ മുതൽ അടുക്കളയും ബാത്റൂമും ഒക്കെ ക്ലീനാക്കാം. ബോറാക്സാണ് എന്നാണ് ഈ പൊടിയുടെ പേര്. ഇത് കടകളിൽ ഒക്കെ വാങ്ങാൻ കിട്ടും. മാത്രമല്ല ഓൺലൈനായും നമുക്ക് വാങ്ങാൻ സാധിക്കും.ബേക്കിംഗ് സോഡാ ഒരു ഓൾ പർപ്പസ് ക്ലീനർ ആണ് എന്നതുപോലെതന്നെ ഈ ബോറക്സും ഒരു ഓൾ പർപ്പസ് ക്ലീനർ ആണ്.ഇത് എങ്ങനെയാണെന്ന് നോക്കാം. നമുക്ക് അടുക്കളയിൽ ഏറ്റവും വൃത്തിയാക്കാൻ പ്രയാസമുള്ള ഒന്നാണ് സിങ്ക്. എണ്ണ മെഴുക്കും അഴുക്കും ഒക്കെയായി എപ്പോഴും വൃത്തികേടായി കിടക്കുന്ന ഒരു സ്ഥലമാണ് സിങ്ക്.ഈ ബോറാക്സ് ഉപയോഗിച്ചു ക്ലീൻ ആക്കിയാൽ സിങ്ക് വെട്ടി തിളങ്ങും. അതിനായി ഒരു പാത്രത്തിൽ അൽപം ചെറുനാരങ്ങാ നീര് എടുക്കുക.

ഇതിലേക്ക് ബോറാക്സ് മിക്സ് ചെയ്തു സിങ്കിൽ ഒഴിച്ച ശേഷം ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ച് കഴുകുക. ഇനി വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാൽ സിങ്ക് എത്രമാത്രം ക്ലീനായി എന്ന് നമുക്ക് കാണാൻ സാധിക്കും.അതുപോലെതന്നെ സിങ്കിൽ ഉണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് ബ്ലോക്ക്. വീട്ടമ്മമാർക്ക് ശരിക്കും ഒരു തലവേദന സൃഷ്ടിക്കുന്ന ഒന്നാണിത്. ഇനി ഇതുപോലെ സിങ്കിൽ ബ്ലോക്ക് വരുകയാണെങ്കിൽ ഒരു ടീസ്പൂൺ ബോറാക്സ് സിങ്കിന്‍റെ ഡ്രൈനേജിലേയ്ക്ക് ഇട്ട് കൊടുത്ത ശേഷം നല്ല ചൂട് വെള്ളം ഈ ബോക്സിന്‍റെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക.ബ്ലോക്ക്‌ മാറുകയും പായലോ പൂപ്പലോ എന്തെങ്കിലുമൊക്കെ പിടിച്ചിരിക്കുകയാണ് എങ്കിൽ അത് പോവുകയും ചെയ്യും. ഇനി ബോറാക്സ് കൊണ്ടുള്ള മറ്റൊരു ഉപയോഗം നോക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന മിക്ക പാത്രങ്ങളുടെ അടിഭാഗത്ത് നിറയെ കറകൾ ഒക്കെ പിടിച്ചിരിക്കുന്നത് കാണാം.കുറച്ചു ബോറാക്സിൻ ഉണ്ടെങ്കിൽ ഇത് നമുക്ക് പൂർണ്ണമായി തുടച്ചു നീക്കാൻ ആകും.പാത്രത്തിൽ കറയുള്ള ഭാഗത്ത് ബൊറാക്സിൻ ഇട്ടതിനുശേഷം അല്പം വെള്ളമൊഴിച്ച് സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി തേച്ച് ഉരച്ചു കഴുകുക. പാത്രത്തിലെ കറകൾ എല്ലാം പോയി നന്നായി വെട്ടിത്തിളങ്ങുന്നത് കാണാം.

മാത്രമല്ല നമ്മുടെ സ്റ്റീൽ ടാപ്പുകളും ഒക്കെ ഈ ബൊറാക്സിൻ ഉപയോഗിച്ച് കഴുകാൻ സാധിക്കും. പാത്രങ്ങൾ വെട്ടിത്തിളങ്ങാനും വൃത്തിയാക്കാനും മാത്രമല്ല ബോറാക്സ് ഉപയോഗിക്കുന്നത്. പാറ്റയെ ഓടിക്കാനും ബോറോക്സ് ഒരു അടിപൊളി മാർഗമാണ്.ഒരു പാത്രത്തിൽ ബോറോക്സും ഒരു ടീസ്പൂൺ പഞ്ചസാരയും ഇട്ട് നന്നായി മിക്സ് ചെയ്യുക. പാറ്റ ശല്യം കൂടുതൽ ഉള്ള ഭാഗത്ത് വയ്ക്കുകയാണെങ്കിൽ ഈ മിശ്രിതം പാറ്റ കഴിക്കുകയും ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ നമുക്ക് പാറ്റ ശല്യം ഇല്ലാതാക്കാം. നമ്മുടെ ടോയ്‌ലറ്റും ഈ ബോറോക്സ് ഉപയോഗിച്ച് ക്ലീനാക്കാം.

ക്ലോസെറ്റിൽ അല്പം ബോറാക്സ് ഇട്ടശേഷം ഒരു രാത്രി മുഴുവനും അങ്ങനെ വയ്ക്കുക.പിറ്റേദിവസം രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് ഒന്ന് ക്ലീൻ ആക്കിയ ശേഷം ഫ്ലഷ് അടിക്കുക. ഇത്ര വലിയ കറയാണെങ്കിലും അത് പോയി നല്ല ക്ലീൻ ആകും. മാത്രമല്ല ഇനി ഒരുപാട് കറകൾ എന്തെങ്കിലും ഉള്ള തുണികൾ അലക്കുമ്പോൾ വാഷിംഗ്‌ മിഷനിൽ സാധാരണ വാഷിംഗ് പൗഡർ ഇടുന്നതിനൊപ്പം അല്പം ബൊറാക്സ് കൂടി ഇടുകയാണെങ്കിൽ കറകളോക്കെ പൂർണ്ണമായും പോയി കിട്ടും.ഒരു പാക്കറ്റ് ബൊറാക്സ് വാങ്ങിച്ചു കഴിഞ്ഞാൽ ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ആണ് ഉള്ളത്.നമ്മുടെ വീടും വീട്ടിൽ ഉള്ളതും വെട്ടിത്തിളങ്ങും.

Leave a Reply

Your email address will not be published. Required fields are marked *