കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ചോക്ലേറ്റ്.ചോക്ലേറ്റ് കൊണ്ടുള്ള എല്ലാ വിഭവങ്ങൾക്കും ഒരു പ്രത്യേക രുചി തന്നെയാണ്. ചോക്ലേറ്റ് കൊണ്ട് ഒരു ചോക്ലേറ്റ് കാൻഡി ഉണ്ടാക്കിയാലോ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക് 400 ഗ്രാം കൊക്കോ പൗഡർ കാൽ കപ്പ് ബട്ടർ രണ്ട് ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് ബദാം പഞ്ചസാര സ്പ്രിഗിൾസ് ഡെസിഗേറ്റഡ് കോക്കനട്ട് തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക. ഇനി ഇതിലേക്ക് കൊക്കോ പൗഡർ നന്നായി അരച്ചുചേർക്കുക. ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യുക. ഒരു പാൻ അടുപ്പത്ത് വെച്ചശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക.നന്നായി കുറുകി വരുമ്പോൾ നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് ബാറ്റർ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മൂന്നു നാലു മിനിറ്റ് ലോ ഫ്ലെയിമിൽ ഇട്ട് ഇത് നന്നായി ഇളക്കി കൊടുക്കണം. ചോക്ലേറ്റ് നല്ല കട്ടി പരുവത്തിൽ ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തതിനു ശേഷം അണ്ടിപ്പരിപ്പും ബദാമും കൂടി ഒന്ന് മിക്സിയിലിട്ട് ക്രഷ് ചെയ്തു ഇതിലേക്ക് ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്തെടുക്കുക. ഇത് ഒരു 30 മിനിറ്റോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക.ഇനി ഇത് കോട്ട ചെയ്ത് എടുക്കണം. അതിനായി കൈയിൽ അൽപം ബട്ടർ പുരട്ടിയ ശേഷം നമുക്ക് ആവശ്യമുള്ള വലുപ്പത്തിനനുസരിച്ച് ചോക്ലേറ്റ് എടുക്കുക.ഇത് നമുക്കിഷ്ടമുള്ള ഷെയ്പ്പിൽ റോൾ ചെയ്ത് എടുക്കണം. ഇങ്ങനെ റോൾ ചെയ്തെടുത്ത ചോക്ലേറ്റ് സ്പ്രിഗിൾസിലും ഡെസിഗേറ്റഡ് കോക്കനട്ടിലും പഞ്ചസാരയും ഒക്കെ മുക്കിയെടുക്കുക.
നമ്മുടെ സ്വാദിഷ്ടമായ ചോക്ലേറ്റ് ക്യാൻഡി റെഡി.കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന ഒന്നായതുകൊണ്ടു തന്നെ നമ്മുടെ വീട്ടിൽ ഒരിക്കലെങ്കിലും ഇത് ഉണ്ടാക്കി നോക്കണം വെറും മിനുറ്റുകൾക്കകം ഇവ തയ്യാറാക്കാൻ സാധിക്കും.ഇനി കടയിൽ പോയി ഇങ്ങനെയുള്ള സാധനങ്ങൾ വാങ്ങിക്കേണ്ട ആവശ്യമില്ല കുറച്ചധികം ഉണ്ടാക്കി വെച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്തു കഴിക്കാം നല്ല രുചിയുള്ള ഒരു ഐറ്റം തന്നെയാണ് ഇത്.അപ്പോൾ എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എന്നു വിചാരിക്കുന്നു ഇഷ്ടമായാൽ കൂട്ടുകാർക്കും ഇതിനെക്കുറിച്ചു പറഞ്ഞുകൊടുക്കൂ.