ഈ ഒരു വളം ഒരു കപ്പ് മതി പാലക് ചീര കാടുപോലെ വളരാൻ

പച്ചച്ചീര ചുവന്ന ചീര ഇങ്ങനെ പലവിധത്തിൽ ഉള്ള ചീരകൾ നമ്മൾ കൃഷി ചെയ്യാറുണ്ട്. ചീര കളുടെ കൂട്ടത്തിൽ തന്നെ ഗുണത്തിൽ ഒരുപിടി മുന്നിൽ നിൽക്കുന്ന ചീരയാണ് പാലക്ചീര. ശൈത്യകാല വിളയായ പാലക്ചീര സെപ്റ്റംബർ മുതൽ മാർച്ച് വരെ കൃഷി ചെയ്യാൻ സാധിക്കും.നല്ലതുപോലെ പരിപാലിക്കുകയാണെങ്കിൽ വേനൽ കാലത്തു നമുക്ക് പാലക്ക് ചീര കൃഷി ചെയ്യാവുന്നതാണ്.സാധാരണ ചീര പോലെ തന്നെ വിത്ത് പാകിയാണ നമ്മൾ പാലക് ചീരയും കൃഷി ചെയ്യുന്നത് മണ്ണ് ചകിരിചോറ് ഉണക്ക ചാണകം പൊടി ഈ ഒരു മിക്സിയിലാണ് നമ്മൾ വിത്തുപാകി കൊടുക്കേണ്ടത്.ഇതിന്‍റെ കൃഷിരീതിയും വള പ്രയോഗങ്ങളും എങ്ങനെയെന്ന് നോക്കാം. ഇതിന്‍റെ വിത്ത് 12 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം വേണം പാകാൻ. പാകി കൊടുത്തതിനുശേഷം മുള വരുന്നതുവരെ ദിവസവും ഒരുനേരമെങ്കിലും നനച്ചു കൊടുക്കണം.ഇതിന് മുള വന്നു തുടങ്ങുന്ന സമയത്ത് ഇത് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കണം.വെള്ളം വളം സൂര്യപ്രകാശം നല്ല നീർവാർച്ചയുള്ള മണ്ണ് ഇത്രയും കാര്യങ്ങളാണ് പാലക്ക് ചീര കൃഷി ചെയ്യാൻ ആവശ്യമായത്.

തൈ മാറ്റി നടുമ്പോൾ വേണ്ട പ്രോട്ടീൻ മിക്സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.ചകിരിച്ചോറു മിക്സ് ചെയ്ത മണ്ണിലേക്ക് ചാണകപ്പൊടി വേപ്പിൻപിണ്ണാക്ക് മണൽ ഇവ ഇട്ടു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇനി ഇത് രണ്ടു ദിവസം നനച്ചു കൊടുത്തതിനുശേഷം ഗ്രോബാഗിൽ നിറയ്ക്കണം. ഇനി തൈകൾ പറിച്ച് ഗ്രോബാഗിൽ നടണം. തൈകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു ഗ്രോബാഗിൽ മൂന്നോ നാലോ തൈകൾ മാത്രമേ നടാൻ പാടുള്ളൂ എന്നതാണ്.നട്ടതിനുശേഷം ദിവസേന വെള്ളമൊഴിച്ചു കൊടുക്കണം നട്ടതിനുശേഷം 30 ദിവസം കഴിയുമ്പോൾ പാലക്ചീര വിളവെടുക്കാവുന്നതാണ്. ഇനി ഇതിനുപയോഗിക്കുന്ന വളപ്രയോഗം എന്താണെന്ന് നോക്കാം.

ചീരകൾ ക്ക് പറ്റിയ ഏറ്റവും നല്ല വളമാണ് പച്ച ചാണകം. പച്ചച്ചാണകം വെള്ളത്തിൽ മിക്സ് ചെയ്തു ചീരയുടെ കടയ്ക്കൽ ഒഴിക്കണം. ഇനി പച്ചച്ചാണകം കിട്ടാത്തവർ ആണെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് വെള്ളത്തിൽ നേർപ്പിച്ച് അതിന്‍റെ തെളിവെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. മൂന്നു ദിവസത്തിൽ ഒരിക്കലെങ്കിലും ഈ വളപ്രയോഗം ചെയ്യേണ്ടതാണ്. സൂപ്പർ ഫുഡിന്‍റെ ഗണത്തിൽപ്പെട്ട ഒന്നാണ് പാലക്ചീര.അതുകൊണ്ട് എല്ലാവരും ഇത് വീട്ടിൽ കൃഷി ചെയ്യാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *