നമ്മുടെ വീട്ടിൽ ഒക്കെ ധാരാളം പഴയ നൈറ്റികൾ ഉണ്ടാകും. സാധാരണ ഉപയോഗിച്ച് പഴയ നൈറ്റികൾ ഒന്നുകിൽ കത്തിച്ചുകളയുകയോ അല്ലെങ്കിൽ തറ തുടയ്ക്കാൻ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്.എന്നാൽ ഇനിമുതൽ പഴയ നൈറ്റികൾ കളയാൻ വരട്ടെ.പഴയ നൈറ്റികൾ നമുക്ക് പുനരുപയോഗിക്കാൻ സാധിക്കും.അത് എങ്ങനെയാണെന്ന് നോക്കാം. ഒരു പഴയ നൈറ്റി എടുത്ത് കൈ കുഴിയുടെ ഭാഗത്തുനിന്നും എടുക്കുക. ശേഷം ഇത് രണ്ടു പീസ് ആക്കി എടുക്കുക.അതിൽ ഒരു പീസ് എടുത്ത് രണ്ടായി മടക്കി എടുക്കുക. ഇനി താഴെ ഭാഗത്ത് വരുന്ന സ്റ്റിച്ചിങ് കട്ട് ചെയ്തു മാറ്റുക.ഇനി 15 ഇഞ്ച് വീതി കിട്ടുന്നതുവരെ മാർക്ക് ചെയ്ത അതൊന്നും കട്ട് ചെയ്ത് എടുക്കുക.അപ്പോൾ രണ്ടു പീസ് തുണി കിട്ടും. ഇനി ഈ തുണിയുടെ നല്ലവശങ്ങൾ തമ്മിൽ ഒരുമിച്ച് ഇട്ടശേഷം അത് ഒന്നു സ്റ്റിച്ച് ചെയ്ത് ശേഷം ഇതൊന്നും പതിച്ച അടിച്ചു കൊടുക്കുക.ഇനി ഒരു ക്യാൻവാസ് എടുത്തതിനുശേഷം ഈ തുണി ഇതിൽ ഒട്ടിച്ചുകൊടുക്കണം.
തുണിയുടെ ഉൾഭാഗത്ത് വേണം ക്യാൻവാസ് ഒട്ടിച്ചു കൊടുക്കാൻ. ഇനി അത്രയും നീളത്തിൽ തന്നെ ഒരു തുണി എടുത്തതിന് ശേഷം അതിന്റെ നല്ല വശത്തേക്ക് നേരത്തെ എടുത്തുവച്ച തുണി വച്ചു കൊടുക്കുക.ഇനി മുകൾഭാഗം ഒഴികെ ബാക്കിയുള്ള മൂന്നു സൈഡ് ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.ഇനി ഇതിന്റെ നല്ല വശം പുറത്തേക്കെടുക്കുക.ശേഷം തുറന്നിരിക്കുന്ന ഭാഗവും സ്റ്റിച് ചെയ്തു കൊടുക്കുക.ഇനി ഈ ഒരു ഷീറ്റ് രണ്ടായി മടക്കിയ ശേഷം സെന്റർ ഭാഗം ഒന്ന് അടയാളപ്പെടുത്തുക.വീണ്ടും ഒന്നുകൂടി മടക്കി അടയാളപ്പെടുത്തുക. ഇനി ഒരു പ്ലാസ്റ്റിക് ഷീറ്റ് തുണി മടക്കിയതിന്റെ വീതിയിൽ ഒന്ന് മുറിച്ചെടുക്കുക.
ഇനി ഈ കട്ട് ചെയ്തെടുത്ത പ്ലാസ്റ്റിക് ഷീറ്റ് നമ്മൾ നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന ഷീറ്റിൽ വെച്ച് ഒന്ന് സ്റ്റിച് ചെയ്തു കൊടുക്കുക.ഇത് സ്റ്റിച് ചെയ്തു വരുമ്പോൾ ഒരു ബോക്സ് ഷേപ്പിൽ നമുക്ക് കിട്ടും.ഇനി ഇതിൽ നമുക്കൊരു സിബ് പിടിപ്പിക്കാം.ഇതിൽ നമുക്ക് തുണിയോ എന്തെങ്കിലും ഒക്കെ നമുക്ക് മടക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.അപ്പോൾ ഇനി മുതൽ പഴയ നൈറ്റികൾ വെറുതെ കളയണ്ട നമുക്ക് ഇതുപോലെ ഒരു ബാഗ് സ്റ്റിച് ചെയ്തു എടുക്കാവുന്നതാണ്.