കൂർക്ക ഇനി സെക്കൻഡുകൾ കൊണ്ട് വൃത്തിയാക്കാം കൈ നനയാതെ തന്നെ

എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് കൂർക്ക എന്നിരുന്നാലും കൂടുതൽ കൂട്ടുകാർ ആരും തന്നെ വീട്ടിൽ കൂർക്ക കൊണ്ടുവരാറില്ല അതിൻ്റെ കാരണം പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ അത് വൃത്തിയാക്കാൻ കുറച്ചു പണിയാണ് എന്നാണ് എല്ലാവരുടേയും ധാരണ കാരണം എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്താണ് കൂർക്ക കൊണ്ടുവരുന്നത് എങ്കിൽ അത് കൈ നിറയെ ചെളിയാകും മാത്രമല്ല എല്ലാം നല്ലപോലെ ക്ലീൻ ആകണമെങ്കിലും ഒത്തിരി സമയവും വേണം ഈ നേരം കൊണ്ട് നമുക്ക് അടുക്കളയിൽ നിരവധി ജോലികൾ ചെയ്യാൻ സാധിക്കും പക്ഷെ കൂർക്ക ഒരു ദിവസം വീട്ടിൽ കൊണ്ടുവന്നാൽ അന്നത്തെ ദിവസം അത് വൃത്തിയാക്കാൻ മാത്രമേ കാണൂ.എന്നാൽ ഇങ്ങനെയുള്ള കൂടുതൽ ജോലികൾ കാരണം കൂർക്ക ആരും വാങ്ങുന്നില്ല എങ്കിൽ ഇനിമുതൽ അങ്ങനെയൊരു ബുദ്ധിമുട്ടിൽ നിന്നും നമുക്ക് മോചനം ലഭിക്കും

കാരണം കൂർക്ക വളരെ പെട്ടന്ന് വൃത്തിയാക്കാൻ നല്ലൊരു ഐഡിയ ഉണ്ട് ഈ രീതിയിൽ ചെയ്‌താൽ വളരെ പെട്ടന്ന് തന്നെ കൂടുതൽ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാതെ കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കുക്കറിൽ വെള്ളം എടുത്ത ശേഷം കൊണ്ടുവന്ന കൂർക്ക അതിലേക്കിട്ടു നല്ലപോലെ വേവിക്കണം ആദ്യത്തെ വിസിൽ വരുന്നത് വരെ കുക്കറിൽ ഇട്ടു വേവിച്ച ശേഷം വെള്ളം തണുക്കാൻ എടുത്തു വെക്കുക.അതിനു ശേഷം കൂർക്ക എടുത്തു ഈസിയായി കൈകൊണ്ടു തന്നെ ക്ലീൻ ചെയ്യാൻ സാധിക്കും ഇനി കൈ നനയാതെ ആർകെങ്കിലും ചെയ്യണമെങ്കിൽ ഒരു തുണിയുടെ കഷ്ണം ഉപയോഗിച്ച് ചെയ്യാനും സാധിക്കും.

ഇത് വളരെ ഈസിയാണ് ഇങ്ങനെ എളുപ്പത്തിൽ ക്ലീൻ ആയി വരണമെങ്കിൽ തീർച്ചയായും നല്ലപോലെ വേവിക്കണം.കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ദിവസത്തിന്റെ തലേന്ന് തന്നെ രാത്രി വേവിച്ചു വെച്ചാൽ പിറ്റേ ദിവസം എടുത്താൽ മാത്രം മതി അന്ന് വെറും സെക്കൻഡുകൾ കൊണ്ട് കൂർക്ക വൃത്തിയാക്കും പാകം ചെയ്യാനും സാധിക്കും.ഇത് വൃത്തിയാക്കുന്ന മടി കാരണം ആരെങ്കിലും ഇനി കൂർക്ക വാങ്ങിക്കുന്നില്ല എങ്കിൽ ഈ ഐഡിയ അവർക്ക് പറഞ്ഞുകൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *