ഇൻവെർട്ടർ വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഇതുപോലെ സംഭവിക്കും

ഈ ചൂട് കാലത്ത് കറണ്ട് ഉണ്ടെങ്കിലും രാത്രിയിൽ കിടന്നുറങ്ങാൻ പറ്റാറില്ല.അത്രയ്ക്ക് അസഹ്യമായ ചൂടാണ്. അപ്പോൾ പിന്നെ കറണ്ട് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് പറയേണ്ടല്ലോ.അതുകൊണ്ട് ഇന്ന് മിക്ക വീടുകളിലും ഇൻവെർട്ടർ ഉണ്ടാകും.ഇനി ഇല്ലെങ്കിൽ ചൂടുകാലം ആയതുകൊണ്ടുതന്നെ പലരും പുതിയതായി ഒരെണ്ണം വാങ്ങും. ഇൻവെർട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.അതാണ് പറയാൻ പോകുന്നത്. രണ്ടു തരത്തിലുള്ള ഇൻവെർട്ടറുകൾ മാർക്കറ്റിൽ ലഭ്യമാണ്. സൈൻ വേവ് ഇൻവെർട്ടറുകൾ സ്ക്വയർ വേവ് ഇൻവെർട്ടറുകൾ.ആദ്യകാലങ്ങളിൽ ഒക്കെ സ്ക്വയർ വേവ് ഇൻവെർട്ടറുകൾ ആയിരുന്നു മാർക്കറ്റിൽ ലഭ്യമായിരുന്നത്.നമ്മുടെ ഇലക്ട്രിക് ഉപകരണങ്ങളിൽ ഒക്കെ ഒരുപാട് ടെക്നോളജികൾ വർധിച്ചിരിക്കുന്നുതുകൊണ്ടുതന്നെ ഇന്നത്തെ കാലഘട്ടത്തിൽ സ്ക്വയർ വേവ് ഇൻവെർട്ടറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

സൈൻ വേവ് ഇൻവെർട്ടറുകൾ ആണ് ഇന്നത്തെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്. ഷോട്ട് സർക്യൂട്ട് വന്നുകഴിഞ്ഞാൽ ഓട്ടോമാറ്റിക് ട്രിപ്പ് ആകാനുള്ള ടെക്നോളജിയും ഈ സൈൻ വേവ് ഇൻവെർട്ടറിൽ ഉണ്ട്.സ്ക്വയർ വേവ് ഇൻവെട്ടറുകൾ ബാറ്ററിയുടെ ലൈഫ് കുറയ്ക്കും.അങ്ങനെ വരുമ്പോൾ നമ്മുടെ ഉപകരണങ്ങളുടെ ലൈഫും കുറയും.അതുകൊണ്ട് സ്ക്വയർ വേവ് ഇൻവെർട്ടറുകൾ ഉള്ളവർ അതും മാറ്റി സൈൻ വേവ് ഇൻവെർട്ടറുകൾ വാങ്ങുന്നതാണ് ഉചിതം.സൈൻ വേവ് ഇൻവെർട്ടറുകളുടെ ഡിസ്പ്ലേയിൽ കറന്റിൻ്റെ വോൾട്ട് ബാറ്ററിയുടെ വോൾട്ട് ഓവർലോഡ് ഇതോക്കെ കാണാൻ സാധിക്കും. നമ്മൾ ഓവർലോഡ് ഉള്ള ഒരു ഉപകരണം ഇതിൽ കണക്ട് ചെയ്തു കഴിഞ്ഞാൽ ഉടനടി ഇൻവർട്ടർ ഇതിന്റെ സിമ്പൽ കാണിക്കും. ഇങ്ങനെ ഇത് പ്രൊട്ടക്ടഡ് ആണ്.

നാലാമത്തെ സ്റ്റേജിലാണ് സൈൻ വേവ് ഇൻവെർട്ടറിൻ്റെ ചാർജിങ് നടക്കുന്നത്.അതുകൊണ്ടുതന്നെ ഇതിന് ഗ്രാവിറ്റി മെയിൻഡെയിൻ ചെയ്യും.അപ്പോൾ ബാറ്ററിയുടെ ലൈഫും കൂടും.ഇൻവെർട്ടർ എടുക്കുമ്പോൾ എപ്പോഴും അഡ്വാൻസ് ടെക്നോളജി ഉള്ള ഇൻവെർട്ടറുകൾ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അപ്പൊ എല്ലാവരും ഈ നല്ല അറിവുകൾ മാക്സിമം നിങ്ങളുടെ കൂട്ടുകാരിലും എത്തിക്കാൻ ശ്രമിക്കുക ഇപ്പോൾ നമ്മുടെ നാട്ടിൽ ചൂട് കാലം ആയതിനാൽ എല്ലാവരും ഇൻവെർട്ടർ വാങ്ങിക്കും മഴക്കാലം വന്നാലും എല്ലാ വീട്ടിലും ഇൻവെർട്ടർ ആവശ്യമാണ് അതുകൊണ്ടു വാങ്ങിക്കുമ്പോൾ നല്ലത് തന്നെ വാങ്ങിക്കാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *