ഇനി പഴയ ബക്കറ്റുകൾ വെറുതെ കളയല്ലേ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു ഇത്രയും കാലം അറിഞ്ഞില്ലല്ലോ

നമ്മുടെ വീട്ടിലൊക്കെ സാധാരണ കളർ ഫെയിഡ് ആയതും ചെറിയ പൊട്ടൽ ഒക്കെ ഉണ്ടായ ബക്കറ്റുകൾ ഉണ്ടാവും. ഇത് സാധാരണ ഒരു മൂലയ്ക്ക് കൂട്ടിയിടുകയോ പറമ്പിലേക്ക് വലിച്ചെറിയുകയോ മറ്റുമാണ് ചെയ്യുന്നത്. ഇനിയും മുതൽ ഇത്തരം ബക്കറ്റുകൾ വെറുതെ കളയണ്ട. നമുക്കിത് പുനരുപയോഗിക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ നമുക്ക് നോക്കാം.ഇതിന് ആവശ്യമായി വരുന്നത് കുറച്ച് അധികം ന്യൂസ് പേപ്പറുകൾ ആണ്.ന്യൂസ് പേപ്പർ രണ്ടായി മടക്കി കട്ട് ചെയ്ത് എടുക്കുക. ഇനി ഇത് ഒരു പപ്പട കോൽ ഉപയോഗിച്ച് ഒന്ന് റോൾ ചെയ്ത് എടുക്കാം.അവസാന ഭാഗം പശ ഉപയോഗിച്ച് ഒട്ടിച്ചെടുക്കുക.ഇതുപോലെ കുറച്ച് അധികം റോളുകൾ റെഡി ആക്കി വെക്കുക.ഈ പേപ്പർ റോളുകൾ എല്ലാം ഒന്ന് പരത്തിയെടുക്കുക.നമ്മൾ എടുത്തു വച്ചിരിക്കുന്ന ബക്കറ്റിന്‍റെ ഒരു സൈഡിൽ പശതേച്ചതിനുശേഷം ഈ പേപ്പറുകൾ റോളുകൾ ഒരു സൈഡ് ഒട്ടിച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് നീളത്തിൽ അടുത്ത പേപ്പർ റോൾ ഒട്ടിക്കുക.

ഓരോ റോളും നീളത്തിൽ ഒട്ടിക്കുക.നേരത്തെ അടി ഭാഗത്തു ഒട്ടിച്ചു വച്ചിരിക്കുന്ന റോളുകൾ ഒന്നിടവിട്ട് നീളത്തിൽ ഒട്ടിച്ച റോളുകളുടെ മുകളിലേക്ക് എടുക്കുക.ഇനി അടുത്ത ഒരു റോൾ കൂടി നീളത്തിൽ വച്ചു കൊടുത്തതിനുശേഷം ഈ പൊക്കിയെടുത്ത റോളുകൾ താഴത്തേക്ക് ആക്കുക.ഇങ്ങനെ ഓരോ പീസുകൾ ആയി ഒന്ന് മെടഞ്ഞു എടക്കുക. ഇനി റവുണ്ടിൽ ഒട്ടിച്ചു കൊടുത്ത റോളിനു മുകളിലൂടെ നീളത്തിൽ വലിയ റോളുകൾ അടുപ്പിച്ചടുപ്പിച്ച് ഒട്ടിച്ചു കൊടുക്കുക.ഇനി വീണ്ടും ആദ്യം ചെയ്ത രീതിയിൽ തന്നെ ചെയ്യുക.ബാക്കിവരുന്ന ഭാഗവും നീളമുള്ള റോളുകൾ ഉപയോഗിച്ച് ഫില്ല് ചെയ്യുക.അടി ഭാഗത്തേക്ക് നീളത്തിൽ വരുന്ന പേപ്പർ റോളുകൾ കട്ട് ചെയ്തു കളയുക.ഇനി മെടഞ്ഞതിന്‍റെ താഴ് ഭാഗവും കീഴ് ഭാഗവും ഒന്നുകൂടി ഒന്നു ഫില്ല് ചെയ്തു കൊടുക്കുക.

ഇനി ബക്കറ്റിന്‍റെ രണ്ട് കൈയും കോട്ടൺ തുണി ചുറ്റി കൊടുക്കുക. ഇനി ഈ ബക്കറ്റിന് ഒരു മൂടി വേണം. ഇതിനായി സീലിങ്ങിന് ഉപയോഗിക്കുന്ന ഫൈബർ പാനൽ എടുത്തശേഷം ബക്കറ്റിന്‍റെ വാ വട്ടത്തിൽ അത് കട്ട് ചെയ്ത് എടുക്കുക. ഇനി നേരത്തെ ചെയ്തതുപോലെ പേപ്പർ റോളുകൾ ഉണ്ടാക്കിയതിനു ശേഷം ഈ മുടിയുടെ മുകളിലേക്ക് ഒട്ടിച്ചു കൊടുക്കുക.ഇനി കോട്ടൺ വള്ളി ഉപയോഗിച്ചു ഇത് ഒന്ന് മെടഞ്ഞു എടുക്കുക. അപ്പോൾ നമ്മുടെ ബക്കറ്റ് ഒരു ബാസ്ക്കറ്റ് ആയി മാറിട്ടുണ്ട്. ഇതുപോലെ കളർ പോയതും ചെറിയ പൊട്ടലുകൾ വീണതുമായ ബക്കറ്റുകൾ നമുക്ക് പുനരുപയോഗിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *