ചാമ്പക്ക ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് ചാമ്പക്ക. പല വലുപ്പത്തിലും നിറത്തിലും രുചിയിലും ഉള്ള ചാമ്പക്കകൾ നമ്മൾ കഴിച്ചിട്ട് ഉണ്ടാകും. മൂന്ന് വ്യത്യസ്ത ഇനം ചാമ്പക്കകളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ പെട്ടന്ന് വളരുകയും ധാരാളമായി ഫ്രൂട്ട് ഉണ്ടാകുകയും ചെയ്യുന്ന ഒരിനം ചാമ്പക്കയാണ് വെള്ളനിറത്തിലുള്ള ചാമ്പ. ഇത് വളരെ ഉയരത്തിൽ വളരുന്ന ഒരു ചാമ്പമരം ആണ്. അത് കൊണ്ട് പ്രൂൺ ചെയ്തു വളർത്തി അധികം ഉയരത്തിൽ വളരാതെ തന്നെ ഇതിൽ ധാരാളം ചാമ്പക്ക ഉണ്ടാക്കാവുന്നതാണ്.വെള്ളത്തിന്‍റെ അംശം ധാരാളം ഉള്ളതും മധുരം തീരെ കുറവുമാണ് ഈ വെള്ള ചാമ്പക്കയ്ക്ക്. തായ്‌ലൻഡ് സ്വദേശിയായ ഇളം ചുവപ്പു നിറത്തിലുള്ള ഇനം ചാമ്പ ആപ്പിൾ ചാമ്പ എന്നാണ് അറിയപ്പെടുന്നത്.
ഈ ചാമ്പയ്ക്ക് കുരുവില്ല എന്നതാണ് പ്രത്യേകത. നമ്മുടെ കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും ഇത് അതിവേഗം വളരുകയും ധാരാളം ചാമ്പയ്ക്ക ഉണ്ടാവുകയും ചെയ്യും. ഇളം മധുരമാണ് ആപ്പിൾ ചാമ്പക്ക്. അടുത്തത് നാടൻ ചാമ്പക്ക ആണ്. നല്ല റെഡ് നിറത്തിലുള്ള ഈ ചാമ്പക്ക യ്ക്ക് നല്ല മധുരമാണ്. ഒട്ടും ജലാംശവും ഉണ്ടാവില്ല.നമുക്ക് ഈ ചാമ്പക്ക ഉപയോഗിച്ച് നല്ല രുചികരമായ ജ്യൂസും തയ്യാറാക്കാവുന്നതാണ്. ആദ്യം വെള്ള ചാമ്പക്ക കൊണ്ട് ജ്യൂസ് തയ്യാറാക്കാം.ചാമ്പക്ക ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലിട്ട് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ കഷ്ണം നാരങ്ങയും ഐസ് ക്യൂബും ആവശ്യത്തിന് പഞ്ചസാരയും ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക.
ഇനി അല്പം വെള്ളം കൂടി ചേർത്ത് ശേഷം അടിച്ചെടുത്തു ഇത് അരിച്ചെടുക്കുക. അനമ്മുടെ വെള്ള ചാമ്പക്ക ജ്യൂസ് റെഡി. ഇതുപോലെ തന്നെ മറ്റു രണ്ടു ചാമ്പക്ക ജ്യൂസും തയ്യാറാക്കാവുന്നതാണ്.നിരവധി രുചിയുള്ള പാനീയങ്ങൾ നമുക്ക് ചാമ്പക്ക ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും മാത്രമല്ല നിരവധി പലഹാരങ്ങളും ഉണ്ടാക്കാം.ആദ്യ കാലങ്ങളിൽ എല്ലാ വീടിൻ്റെ മുൻപിലും ചാമ്പക്ക മരം കാണാറുണ്ട് എന്നാൽ ഇപ്പോൾ ചാമ്പക്ക മരം കുറഞ്ഞുവരുന്നു മഴ കുറഞ്ഞത് തന്നെ ആയിരിക്കണം ഇതിനു കാരണം എന്തായാലും ചാമ്പക്ക പരമാവധി നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുക.