ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടായില്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു കൂൾ ഐറ്റമാണ് ഐസ്ക്രീം.ഐസ്ക്രീം പോലെതന്നെ പഴവർഗങ്ങളിൽ ഏറ്റവും രുചികരമായ മാമ്പഴം ഏവർക്കും പ്രിയപ്പെട്ടത് തന്നെ. അപ്പോൾ മാമ്പഴം കൊണ്ട് ഐസ്ക്രീം ആയാലോ ഒരു ഉഗ്രൻ കോംബോ തന്നെ ആയിരിക്കും അത്. മാമ്പഴ ഐസ്ക്രീം ഉണ്ടാക്കാൻ അധികം പാട്ടുപാടുകയും വേണ്ട. മൂന്നേ മൂന്ന് ചേരുവകളും കുറച്ച് സമയവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാം.രുചികരമായ മാമ്പഴ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇനി നോക്കാം. ആദ്യമായി നല്ല പഴുത്ത മധുരമുള്ള മാമ്പഴം എടുത്ത് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ശേഷം അത് മിക്സിയിൽ അടിച്ച് നല്ല പേസ്റ്റ് പരുവം ആക്കി എടുക്കണം. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ വേണം അടിച്ചെടുക്കാൻ. ഇനി അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ച് ചേർക്കാം.
കണ്ടൻസ്ഡ് മിൽക്ക് ആണ് യൂസ് ചെയ്യുന്നത് എങ്കിൽ അതും ആവശ്യത്തിനു ചേർത്ത് കൊടുക്കാം. ശേഷം അത് നന്നായി യോജിപ്പിച്ച് കൊടുക്കാം.ഇനി കുറച്ചു വിപ്പിങ് ക്രീം എടുത്ത് ബീറ്റർ ഉപയോഗിച്ച് അതു നന്നായി ബീറ്റ് ചെയ്തു വയ്ക്കണം. ശേഷം മുന്നേ എടുത്തു വച്ചിരിക്കുന്ന മാമ്പഴം അടിച്ചത് കുറച്ചു കുറച്ചായി വിപ്പിംഗ് ക്രീമിലേക്ക് ചേർത്തുകൊടുക്കാം. ശേഷം ഒരു നല്ല ക്രീം പരുവത്തിലാക്കി ഒരു ഗ്ലാസ് ജാറിലേക്ക് ലേക്ക് ഒഴിച്ചു കൊടുക്കാം. ജാർ നന്നായി അടച്ചു വച്ച് എട്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം എടുത്തു സെർവ് ചെയ്യാവുന്നതാണ്.
കെമിക്കൽ ആയ ഇൻഗ്രീഡിയൻസ് ചേർക്കാതെ വെറും മൂന്നേ മൂന്ന് ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിനാൽ കുട്ടികൾക്ക് എത്രവേണമെങ്കിലും ഈ ഐസ് ക്രീം കൊടുക്കാം. കടയിൽ നിന്നും വാങ്ങിക്കുന്ന ഐസ്ക്രീമിൽ ഉണ്ടാവുന്ന ശരീരത്തിന് ഹാനികരമായ ഘടകങ്ങളൊന്നും ഇതിലുണ്ടാകില്ല മറിച്ച് കുട്ടികൾക്ക് കൂടുതൽ ആരോഗ്യം പ്രദാനം ചെയ്യുന്ന ചേരുവകളാണ് ഇതിൽ ചേർത്തു കൊടുത്തിരിക്കുന്നത്.നമ്മുടെ നാട്ടിൽ ഇപ്പോൾ മാങ്ങ സുലഭമായി ലഭിക്കും അതുകൊണ്ട് ഇങ്ങനെ ചെയ്തുനോക്കാനും എളുപ്പമാണ് എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഒരു രീതി തന്നെയാണിത്.