വീട്ടിൽ ബൂസ്റ്റ് പൊടി വാങ്ങിക്കുന്നവർ വീട്ടമ്മയുടെ ഈ കണ്ടുപിടുത്തം അറിയാതെ പോകരുത്

കുട്ടികൾക്ക് പാലിൽ ചേർത്ത് കൊടുക്കുന്ന പോഷക ഘടകമാണ് ഹോർലിക്സ് ബൂസ്റ്റ്‌ കോംപ്ലാൻ തുടങ്ങിയവ കുട്ടികൾ ഉള്ള വീട്ടിലെ ഒരു സ്ഥിരം സാന്നിധ്യമാണ് ഇവ.ബോട്ടിലിലും അതുപോലെതന്നെ ചെറിയ അഞ്ച് രൂപ പാക്കറ്റിലും വരെ ഇന്ന് ഈ ഉൽപന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. 250 ഗ്രാം 500 ഗ്രാം ഒരു കിലോ തുടങ്ങിയ അളവിലാണ് ബോട്ടിലുകളിൽ ഈ ഉത്പന്നങ്ങൾ ലഭിക്കുന്നത്. സാധാരണ നമ്മുടെ എല്ലാ വീടുകളിൽ ഇത്തരം ബോട്ടിലുകളിൽ വരുന്നവയാണ് വാങ്ങാറുള്ളത്.എന്നാൽ നമ്മളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇങ്ങനെ ബോട്ടിൽ വരുന്ന ബൂസ്റ്റ് വാങ്ങി നമ്മൾ പറ്റിക്കപ്പെട്ടുകയാണെന്ന്. സത്യത്തിൽ നമ്മൾ കബളിപ്പിക്കപ്പെടുന്ന തന്നെയാണ് ചെയ്യുന്നത്. 120 രൂപ മുടക്കി 250ഗ്രാമിന്റെ ഒരു ബൂസ്റ്റ് ബോട്ടിൽ വാങ്ങുന്നതിനേക്കാൾ കൂടുതൽ അളവ് ഉണ്ടാകും അഞ്ചുരൂപയുടെ അതേ വിലവരുന്ന 22 പാക്കറ്റ് വാങ്ങുമ്പോൾ.

നമ്മൾ ആരും ഇത് ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. അഞ്ചു രൂപയുടെ പാക്കറ്റുകൾ ഓരോ ദിവസവും വാങ്ങുമ്പോൾ അത് നഷ്ടമാണ് എന്നതാണ് നമ്മുടെ വിചാരം.പക്ഷേ അതൊരിക്കലും നഷ്ടമല്ല ലാഭം തന്നെയാണ്.നമ്മളിൽ ആരും തന്നെ സാധാരണ അഞ്ചുരൂപ പാക്കറ്റുകൾ ഒന്നും അങ്ങനെ വാങ്ങാറില്ല.അഞ്ചു രൂപ പാക്കറ്റിൽ വരുന്ന ബൂസ്റ്റിന്റെ ക്വാളിറ്റിയും അതുപോലെ ബോട്ടിൽ വരുന്ന ബൂസ്റ്റിന്റെ ക്വാളിറ്റിയും ഒരുപോലെ തന്നെയാണ്. അതേസമയം ക്വാണ്ടിറ്റി ബേസ് നോക്കുകയാണെങ്കിൽ 120 രൂപ മുടക്കി ഒരു ബോട്ടിൽ ബൂസ്റ്റ് വാങ്ങുന്നതിനേക്കാൾ അഞ്ചുരൂപ വിലവരുന്ന 22 പാക്കറ്റ് ബൂസ്റ്റ് വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭം. ബോട്ടിലിൽ വരുന്ന ബൂസ്റ്റ്‌ വാങ്ങുമ്പോൾ കമ്പിനിക്കാർ ബോട്ടിലിന്റെ വില കൂടി ഇതിൽ ഈടാക്കുന്നുണ്ട് എന്നതാണ് സത്യം.

അപ്പൊ എല്ലാവർക്കും ഏതാണ് നമുക്ക് ലാഭമെന്ന് മനസ്സിലായല്ലോ ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക പലരും വാങ്ങുന്ന എളുപ്പത്തില് വേണ്ടിയാണ് ബോട്ടിൽ തന്നെ വാങ്ങുന്നത് മാത്രമല്ല വീട്ടിൽ കൊണ്ടുവന്നു സുരക്ഷിതമായി വെക്കാനും ബോട്ടിൽ തന്നെയാണ് നല്ലതു എന്നാൽ പാക്കറ്റ് വാങ്ങിയാലും വീട്ടിൽ കൊണ്ടുവന്നാൽ നല്ലൊരു ബോട്ടിലിൽ നിറച്ചാൽ സൂക്ഷിച്ചു വെക്കാൻ സാധിക്കും.പലരും ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന ഈ കാര്യം കഴിയുമെങ്കിൽ നിങ്ങളുടെ മറ്റു കൂട്ടുകാരിലും എത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *