നമ്മളിൽ പല കൂട്ടുകാരും ഒരിക്കലെങ്കിലും അവരുടെ കൈ നോക്കാറുണ്ട് സ്വന്തം ഭാവി അറിയാൻ പലർക്കും താല്പര്യമാണല്ലോ അല്ല സ്വന്തം ഭാവി അറിയാൻ താല്പര്യമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല എന്നുവേണം പറയാൻ.ഉത്സവ പറമ്പിലോ ടൗണിലോ പോയാൽ അവിടെ കണക്കുന്ന അമ്മൂമ്മമാരിൽ നിന്നും സ്വന്തം ഭാവി അറിയാൻ പലരും പത്ത് രൂപ മുടക്കാറുണ്ട് പലർക്കും ഇതിൽ വലിയ വിശ്വാസമാണ് നമ്മുടെ നാട്ടിൽ മാത്രമേ ഇങ്ങനെയൊരു സംഭവം നില നിൽക്കുന്നുള്ളു എന്നുവേണം പറയാൻ.പത്ത് രൂപ കൊടുത്താൽ നമ്മുടെ കൈ പിടിച്ചു ഒരുപാട് കാര്യങ്ങൾ പറയും ഇത് കേൾക്കാൻ എല്ലാവർക്കും വലിയ ആകാംഷയാണ് എന്നാൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പറയുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും നമ്മുടെ നല്ല കാര്യങ്ങൾ ആയിരിക്കും.
കൈ നോക്കികുന്ന സമയത്ത് എപ്പോഴെങ്കിലും നിങ്ങൾ ഇതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് എല്ലാവരും നമ്മുടെ നല്ല കാര്യങ്ങൾ മാത്രം പറയുന്നത് ഇടയ്ക്ക് ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം നമുക്ക് ഇഷ്ടപ്പെടാത്തത് ഉണ്ടാകും അതൊഴിച്ചാൽ ബാക്കിയെല്ലാം നമുക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരിക്കും ഇതും കേട്ട് നമ്മൾ സന്തോഷത്തോടെ തിരിച്ചു വരും എന്നാൽ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ഇതെല്ലാം മറ്റൊരാൾക്ക് പറയാൻ കഴിയുമോ ഒരാളുടെ നടക്കാൻ പോകുന്ന കാര്യങ്ങൾ എങ്ങിനെയാണ് മറ്റൊരാൾക്ക് പറയാൻ കഴിയുക നമ്മൾ നല്ലവണ്ണം ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്.
ഈ വിഷയത്തിൽ നമ്മൾ മലയാളികൾ രണ്ടു വശക്കാരാണ് പലരും പറയുന്നത് ഇത് സത്യമാണ് എന്നാണു എന്നാൽ മറ്റു ചിലർ പറയുന്നു ഇത് ഒരു ഊഹം മാത്രമാണ് എന്ന്.എന്തായാലും നമ്മൾ യാത്ര പോകുമ്പോൾ അല്ലെങ്കിൽ കാണുന്ന അമ്മാമാരുടെ വരുമാന മാർഗ്ഗം തന്നെയാണ് കൈനോട്ടം അവരുടെ വാക്കുകൾ കേട്ടാൽ നമുക്ക് സന്തോഷമാകും അങ്ങനെയെങ്കിൽ നമ്മുടെ കയ്യിൽ നിന്നും അവർക്കു പത്തോ ഇരുപതോ കിട്ടിയാൽ അവർക്കും വലിയ കാര്യമാണ് ഈ കാര്യത്തിൽ വിശ്വാസം കുറവാണ് എങ്കിലും ഇങ്ങനെ വഴിയിൽ അമ്മമാരെ കാണുമ്പോൾ ആ വാക്കുകൾ കേൾക്കാൻ മറക്കല്ലേ.