വെറും മൂന്ന് മിനുട്ടിൽ തയ്യാറാക്കാം ഇത് എന്താണെന്ന് അറിഞ്ഞാൽ ഇപ്പോൾ തന്നെ ഉണ്ടാക്കും നിങ്ങൾ

മധുര ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപാട് ഇഷ്ടമാണ് മധുരം. ഹലുവയും ലഡുവും അല്ലേ നമ്മൾ എപ്പോഴും കഴിക്കുന്നത്.അതിൽ നിന്നെല്ലാം വ്യത്യസ്തമായി വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു അടിപൊളി മധുര വിഭവം ഉണ്ടാക്കാം.വെറും 3 ചേരുവകൾ മാത്രം ആണ് ഇതിന് ആവശ്യമായുള്ളത്. ചേരുവക മൈദ ഒരു കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം അരക്കപ്പ് ഏലയ്ക്ക തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിലേക്ക് മൈദ അരിച്ച് ഇട്ടതിനുശേഷം നന്നായിട്ട് വെള്ളമൊഴിച്ചു മിക്സ് ചെയ്യുക. ഒത്തിരി ലൂസും ഒത്തിരി കട്ടിയും അല്ലാത്ത കൺസ്റ്റിറ്റൻസിയിൽ വേണം ബാറ്റർ തയ്യാറാക്കി എടുക്കാൻ.ഇത് ഇനി മൂന്ന് പാത്രത്തിലേക്ക് മാറ്റുക. കാരണം കളർഫുൾ ആയിട്ടുള്ള ബോന്തി ആണ് തയ്യാറാക്കാൻ പോകുന്നത്. ഈ ബാറ്റർ 3 പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു പാത്രത്തിലേക്ക് മഞ്ഞ കളർ മറ്റൊന്നിലേക്ക് ചുവപ്പ് കളർ മൂന്നാമത്തെ ഇതിലേക്ക് പച്ച കളർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

ഇനി ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. ഇനി ഹോൾസ് ഉള്ള രണ്ട് തവികൾ എടുത്ത് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഇതിലേക്ക് ഒഴിച്ച് നന്നായി ചുറ്റിക്കുക.മീഡിയം ടു ഹൈ ഫ്ലയിമിൽ വെച്ച് പെട്ടെന്ന് തന്നെ വറുത്ത് കോരുക. ഇതുപോലെതന്നെ ബാക്കിയുള്ള മൂന്ന് ബാറ്ററുകളും തയ്യാറാക്കി എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാരയും വെള്ളവും അല്പം ഏലക്കാപൊടിയും കൂടി ചേർത്ത് നന്നായി ഇളക്കുക.ഈ മിശ്രിതം നന്നായി തിളച്ചുവരുമ്പോൾ നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ബൂന്തി ഇതിലേക്കിട്ട് മിക്സ് ചെയ്യുക.ഇതിലെ ഷുഗർ സിറപ്പ് നന്നായി വറ്റുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.

ഇത് നന്നായി ഡ്രൈ ആയതിനു ശേഷം വാങ്ങിവെക്കുക.അപ്പോൾ നമ്മുടെ അതിമധുരം ഉള്ള ബൂന്തി തയ്യാർ.മധുരം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടി തന്നെ എല്ലാവർക്കും നല്ല ചൂടോടെ തന്നെ ഇത് കഴിക്കാൻ സാധിക്കും മാത്രമല്ല ഇതിനു നല്ല നിറങ്ങൾ നൽികിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതുകൊണ്ടും കഴിക്കാൻ തോന്നുന്ന ഒരു വിധത്തിലാണ്.ഒരിക്കലെങ്കിലും നിങ്ങൾ ഇത് വീട്ടിൽ ഉണ്ടാക്കി നോക്കണം വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ നല്ല രുചിയാണ്.

Leave a Reply

Your email address will not be published. Required fields are marked *