പച്ചക്കറി കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുരുടിപ്പ് .കുരുടിപ്പിന് ഫലപ്രദമായ ഒരു മരുന്നാണ് ഫൈറ്ററാൻ.എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്നതാണിത്. കോപ്പർ ഓക്സോ ക്ലോറൈഡ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.നമ്മൾ ഈ മരുന്ന് സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ കുരിടിപ്പ് വന്ന ഭാഗത്തുനിന്നും പുതിയ ശിഖരങ്ങൾ മുളച്ചു വരുന്നതാണ്. മൂന്ന് രീതിയിലാണ് കുരുടിപ്പ് ഉണ്ടാകുന്നത്.ഒന്ന് ഇലയുടെ അടിയിൽ വന്നു കുരടിച്ചു പോകും.പിന്നെ ഫഗിസൈഡായിട്ട് കുരടിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ ബാക്ടീരിയ വൈറസ് മൂലവും കുരുടിപ്പ് ഉണ്ടാവും.ഇത് കൂടുതൽ ഫലപ്രദമാകുന്നത് ഫംഗസ് മൂലമുണ്ടാവുന്ന കുരുടിപ്പിനാണ്. ഇളം പച്ച നിറത്തിലുള്ള ഒരു പൊടിയാണ് ഫൈറ്ററാൻ.ഈ പൊടി അഞ്ച് ഗ്രാം എടുത്ത് വെള്ളത്തിൽ കലക്കി അത് രാവിലെയും വൈകിട്ടും സ്പ്രേ ചെയ്തു കൊടുത്താൽ മതി.
മൂന്നു ദിവസം തുടർച്ചയായി ഇത് സ്പ്രെ ചെയ്തു കൊടുക്കുമ്പോൾ തന്നെ ചെടികൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കുരുമുളക് ഇഞ്ചി വാഴ പച്ചമുളക് തുടങ്ങി എല്ലാവിധ കാർഷിക വിളകൾക്കും ഉപയോഗിക്കാൻ പറ്റുന്ന കുമിൾനാശിനിയാണ് കോപ്പർ ഓക്സോ ക്ലോറൈഡ് അടങ്ങിയ ഫൈറ്ററാൻ എന്ന കീടനാശിനി.കൃഷി ചെയ്യുന്നവരുടേയും വീട്ടിൽ ഒരുപാട് ചെടികൾ നട്ടുപിടിപ്പിക്കുന്നവരുടേയും പ്രധാന പ്രശ്നമാണ് ചെടികളിലും മരങ്ങളിലും ഈ രീതിയിയിൽ കാണുന്ന ചില പ്രശ്നങ്ങൾ.ഇവ മരങ്ങളിലെ ഇലകളിൽ വന്നുകഴിഞ്ഞാൽ പിന്നെ വിട്ടുപോകാൻ വലിയ പ്രായസം തന്നെയാണ് ഇത് മരങ്ങളുടെയും ചെടികളുടേയും വളർച്ചയെ നല്ല രീതിയിൽ ബാധിക്കും അതിനാൽ വളരെ പെട്ടന്ന് തന്നെ ഇത് ഇല്ലാതാക്കണം എന്നാൽ മാത്രമേ നല്ല രീതിയിൽ വിളവെടുക്കാൻ സാധിക്കൂ.
ഒരു മരത്തിലോ ചെടിയിലോ ഈ കുരുടിപ്പ് വന്നുകഴിഞ്ഞാൽ പെട്ടന്ന് തന്നെ മറ്റുള്ള മരങ്ങളിലും ചെടികളിലും പകരുന്ന കാഴ്ചയാണ് സാധാരണയായി കണ്ടുവരാറുള്ളത് ഇതിൻ്റെ സാധ്യതകൾ കണ്ടുതുടങ്ങിയാൽ തന്നെ അതിനുള്ള പ്രതിവിധി നമ്മൾ കണ്ടെത്തണം.ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതു വലിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് തന്നെയാണ് കാരണം ഒരു മരത്തിലോ ചെടിയിലോ കുരുടിപ്പ് വന്നുകഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ മരങ്ങളിലും കുരുടിപ്പ് വരാൻ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാൽ വലിയ രീതിയിലുള്ള നഷ്ടം തന്നെ സംഭവിക്കും.