ഇത് ഇനിയാരും ക്യാഷ് കൊടുത്ത് വാങ്ങല്ലേ എത്ര വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കാം ഈസിയായി

വീട്ടമ്മമാരുടെ ഒരു പ്രധാന ജോലിയാണ് പാത്രം കഴുകൽ.അംഗസംഖ്യ കൂടുതൽ ഉള്ള വീടുകളിൽ എത്ര കഴുകിയാലും തീരാത്തത്ര പാത്രങ്ങൾ ആയിരിക്കും. ഇന്ന് പ്രിൽ,എക്സോ തുടങ്ങിയവയുടെ ലിക്വിഡ് ഡിഷ് വാഷും അതുപോലെ വിംബാർ തുടങ്ങിയ ബാർ സോപ്പുകളും പാത്രം കഴുകാൻ ആയി വിപണിയിലുണ്ട്.എന്നാൽ ഇതൊക്കെ പെട്ടെന്ന് തന്നെ തീർന്നു പോകും. ഒരു മാസം ഏകദേശം ഒരു 2 ബോട്ടിൽ എങ്കിലും ലിക്വിഡ് ഡിഷ് വാഷ് വാങ്ങേണ്ടിവരും.വിം ബാർ ഒക്കെ ആണെങ്കിൽ പിന്നെ പറയേണ്ടല്ലൊ.അപ്പോൾ വീട്ടിൽ തന്നെ കുറഞ്ഞ വിലയ്ക്ക് സ്വന്തമായി ഒരു ഡിഷ് വാഷ് തയ്യാറാക്കിയാലോ?240 രൂപ മുടക്കി ഒരു കിറ്റ് വാങ്ങിച്ചു കഴിഞ്ഞാൽ 10 ലിറ്റർ ഡിഷ് വാഷ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.

240 രൂപ മുടക്കി നമ്മൾ വാങ്ങുന്ന കിറ്റിൽ ഒരു ലിറ്റർ സ്ലെറി 150 ഗ്രാം കാസ്റ്റിക് സോഡ 100 ഗ്രാം സോഡിയം സൾഫേറ്റ് പിന്നെ കളറും അതുപോലെ സ്മെല് കിട്ടുന്നതിനുള്ള ഒരു ലോഷനും.ഇത്രയും സാധനങ്ങൾ കൂടാതെ 9 ലിറ്റർ വെള്ളവുമാണ് ഒരു ലിക്വിഡ് ഡിഷ് വാഷ് തയ്യാറാക്കുന്നതിന് ആവശ്യമായുള്ളത്. ഒരു ബക്കറ്റിൽ 9 ലിറ്റർ വെള്ളം എടുത്ത് അതിലേക്ക് കാസ്റ്റിക് സോഡ ഇട്ട് നന്നായി അലിയിപ്പിച്ചു എടുക്കുക. ഇത് ഇനി നാലു മണിക്കൂർ തണുക്കാൻ വെക്കണം. നാലു മണിക്കൂറിനു ശേഷം ഇതിലേക്ക് സ്ലറി ഒഴിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം വീണ്ടും നാലു മണിക്കൂർ വെക്കുക. ശേഷം ഇതിലേക്ക് സോഡിയം സൾഫേറ്റ് അൽപാൽപമായി ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് സ്മെല്ല് കിട്ടുന്നതിന് വേണ്ടിയുള്ള ലോഷനും അതുപോലെ കളർ കിട്ടുന്നതിനുവേണ്ടിയുള്ള പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ വെറും 240 രൂപയ്ക്ക് 10 ലിറ്റർ ഡിഷ് വാഷ് റെഡി.ഇനി ഇത് കുപ്പിയും മറ്റും ഒഴിച്ചു വെച്ച് നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.വീട്ടിൽ വെച്ച് എന്തുവേണമെങ്കിലും ചെയ്യാൻ പറ്റിയ സമയമാണ് ഇപ്പോൾ അതുകൊണ്ടു എല്ലാവരും ഇത് ഒരിക്കലെങ്കിലും വീട്ടിൽ ചെയ്തുനോക്കണം തുണികൾ അളക്കാൻ ഇനി പുറത്തു നിന്ന് ഒന്നും വാങ്ങേണ്ട.

Leave a Reply

Your email address will not be published. Required fields are marked *