തേൻ ഒറിജിനലാണോ വ്യാജമാണോ എന്നു വിൽപ്പന സ്ഥലത്ത് നിന്ന് തന്നെ നിമിഷം കൊണ്ട് കണ്ടുപിടിക്കാം

എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള ഒരു സാധനമാണ് തേൻ വീട്ടിൽ പല പലഹാരങ്ങൾ ഉണ്ടാകുമ്പോഴും അല്ലെങ്കിൽ വീട്ടിൽ തന്നെ മറ്റു പല ആവശ്യങ്ങൾക്കും തേൻ അത്യാവശ്യമാണ്.കേരളത്തിൽ തേൻ സുലഭമാണ് എങ്കിലും അതിലെ പ്രധാന പ്രശ്നം നമ്മൾ വാങ്ങുന്ന അല്ലെങ്കിൽ മാർക്കറ്റിൽ വിൽക്കുന്ന തേൻ ഒറിജിനലാണോ എന്നതാണ് പലരും തേൻ വാങ്ങി വീട്ടിൽ കൊണ്ടുവന്നു ഉപയോഗിക്കുമ്പോൾ ആയിരിക്കും അത് ഒറിജിനൽ തേനല്ല എന്നു നമുക്ക് മനസ്സിലാകുന്നത് നമ്മുടെ നാട്ടിൽ ഇതൊരു നിത്യ സംഭവമായി മാറിയിരിക്കുകയാണ് കാണുമ്പോൾ ഒറിജിനൽ ആണെന്നും തോന്നും എന്നാൽ ഉപയോഗിക്കുമ്പോൾ മാത്രമേ അതിൻ്റെ സത്യം തിരിച്ചറിയാൻ സാധിക്കൂ.ചിലർ അന്യ നാട്ടിൽ പോയിവരുമ്പോൾ തേൻ വാങ്ങിക്കാറുണ്ട് എന്നാൽ ഇതിൽ വളരെ അപൂർവമായി മാത്രമേ നല്ല തേൻ ലഭിക്കൂ അവരുടെ വിൽപ്പന കണ്ടാൽ മറ്റൊന്നും ചിന്തിക്കാതെ നമ്മൾ വാങ്ങും കാരണം ഒറിജിനൽ എന്നു തോന്നാൻ മാത്രം പല കാര്യങ്ങളും അവർ അതിൽ ചെയ്തു വെച്ചിട്ടായിരിക്കും വിൽപ്പന നടത്തുന്നത്.

എന്നാൽ ഇനിമുതൽ തേൻ വിൽക്കുന്ന സ്ഥലത്ത് നിന്ന് തന്നെ നമുക്ക് അത് നല്ല തേനാണോ എന്നു കണ്ടുപിടിക്കാൻ ചില വഴികളുണ്ട് നിമിഷ നേരം കൊണ്ട് നമുക്കിത് ചെയ്യാൻ സാധിക്കും അതിനു ശേഷം മാത്രം തേൻ വാങ്ങിക്കുക.തേൻ ഒറിജിനൽ ആണോ എന്നു സംശയം തോന്നിയാൽ ആദ്യം ചെയ്യേണ്ടത് ഒരു പേപ്പർ എടുത്ത ശേഷം അതിലേക്കു രണ്ടു തുള്ളി തേൻ ഒഴിക്കുക അത് വെള്ളം പോലെ താഴ്ന്നു ഇറങ്ങി പോകുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അത് വ്യാജ തേൻ തന്നെയാണ് അല്ലാതെ അത് കട്ടിയിൽ തന്നെ കുറച്ചു നേരം നല്ല നിറത്തോടെ ആ പേപ്പറിൽ ഉണ്ട് എങ്കിൽ അത് നല്ല തേൻ തന്നെയാണ് ധൈര്യമായി വാങ്ങാം.

രണ്ടാമത്തെ വഴി എന്നത് ഒരു ടൈൽസിന്‍റെ കഷ്ണം എടുത്ത ശേഷം അതിലേക്ക് രണ്ടു തുള്ളി തേൻ ഒഴിക്കുക അത് വളരെ കാട്ടിയോടെ ടൈൽസിൽ തന്നെ പറ്റിപ്പിടിച്ചിരിക്കുന്നു എങ്കിൽ അത് നല്ല തേൻ തന്നെയാണ് നമുക്ക് അത് ആവശ്യത്തിന് വാങ്ങിക്കാം അല്ലാതെ വെള്ളം പോലെ ടൈൽസിൽ നിന്നും ഒഴുകി ഇറങ്ങുന്നു എങ്കിൽ അത് വാങ്ങിക്കരുത് അത് ഒറിജിനൽ തേനല്ല എന്നു പൂർണ്ണമായും ഉറപ്പിക്കാം.അന്യ നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നവരാണ് ഇത്തരം രീതികളുമായി വരുന്നത് അവരിൽ നിന്നും തേൻ വാങ്ങിക്കുമ്പോൾ പരിശോധിക്കാതെ വാങ്ങരുത് അത് നല്ലതല്ലാത്ത തേൻ കഴിച്ചാൽ എന്താണ് സംഭവിക്കുന്നത് എന്നു ആർക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *