വീട്ടിൽ എന്തു കറിയാണെങ്കിലും അതിൽ കറിവേപ്പിലയുടെ സാനിധ്യം വളരെ വലതുതാണ് ദിവസവും കറിവേപ്പില കടകളിൽ നിന്നും വാങ്ങുന്നത് കൊണ്ട് തന്നെ പലരും ആഗ്രഹിക്കുന്നത് ഇവ വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കാനാണ്.പക്ഷെ ചില വീടുകളിൽ കറിവേപ്പില വളരാറില്ല പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പലരും പല വിധത്തിൽ കറിവേപ്പില വളർത്താൻ ശ്രമിക്കാറുണ്ട് പലതരം വളങ്ങൾ ഉപയോഗിച്ച് നോക്കിയും എങ്ങിനെയെങ്കിലും ഇവ വീട്ടിൽ നല്ലപോലെ വളർത്താൻ ഒരുപാട് വീട്ടമ്മമാർ ശ്രമിക്കുന്നു.എന്നാൽ ഇന്ന് ഭൂരിഭാഗം ആളുകൾക്കും നിരാശ തന്നെയാണ് ഫലം വളരെ കുറച്ചു ആളുകൾക്ക് മാത്രമേ കറിവേപ്പില നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കുന്നുള്ളൂ.ചിലർക്ക് ഇത് വളരും പക്ഷെ ഒരുവിധം വലുതാകുമ്പോൾ തന്നെ വാടിപ്പോകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ ഇല ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചിപോകും.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ പലരും ചെയ്യുന്നത് കറിവേപ്പില നടുമ്പോൾ ചില വളങ്ങൾ ഇട്ടുകൊടുക്കുക എന്നതാണ് എന്നിരുന്നാലും ചിലർക്ക് അതിന്റെ ഫലം ലഭിക്കണമെന്നില്ല പക്ഷെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു രീതി പരീക്ഷിച്ചപ്പോൾ വാടി തളർന്ന കറിവേപ്പില തൈ നല്ല ഉഷാറോടെ വളരാൻ തുടങ്ങി ഒരുപാട് ഇലകൾ ഉണ്ടായി ഇപ്പോഴും നല്ല രീതിയിൽ തഴച്ചു വളരുന്നു.ഇവിടെ പരീക്ഷിച്ച രീതിയെ കുറിച്ചാണ് പറയാൻ പോകുന്നത് ഇനി സ്വന്തം വീട്ടിൽ കറിവേപ്പില വളരുന്നില്ല എന്ന കാര്യം കേൾക്കേണ്ടിവരില്ല അത്രയ്ക്കും നല്ല ഫലം ലഭിക്കുന്ന ഒരു രീതി തന്നെയാണിത്.
തൈ നട്ട ഉടനെ തന്നെ മുളയ്ക്കുന്നില്ല എങ്കിൽ പലരും പിന്നീട് ചെയ്യുന്നത് ചരൽ ഇട്ടുകൊടുക്കുക എന്നതാണ് ഇത് എല്ലാ ചെടികൾക്കും വളരെ നല്ലതാണ് പക്ഷെ ചെടികൾസാധാരണയായി വളർത്ത മണ്ണാണ് അല്ലെങ്കിൽ അങ്ങനെയൊരു പരിസരമാണ് നിങ്ങളുടെ വീട് എങ്കിൽ ചരൽ മാത്രമല്ല ചില നല്ല വളങ്ങൾ കൂടി ഇവയ്ക്ക് ആവശ്യമാണ്.എന്നാൽ ഇനി വളങ്ങൾ മാത്രം ചെടിയുടെ താഴെ വിട്ടുകൊടുക്കാതെ അതിൻ്റെ തണ്ടിൽ ചില കാര്യങ്ങൾ കൂടി നമുക്ക് ചെയ്യാൻ സാധിക്കും.ആദ്യം ചെയ്യേണ്ടത് കറിവേപ്പിലയുടെ തണ്ടിൽ ചെറുതായി ചുരുണ്ടുക അതിലേക്ക് വാം പൗഡർ ഇട്ടുകൊടുക്കുക ശേഷം ഒരു തുണി ഉപയോഗിച്ച് നന്നായി കെട്ടിവെക്കുക ദിവസങ്ങൾ കൊണ്ട് തന്നെ കറിവേപ്പില നന്നായി വളരുന്നത് കാണാൻ കഴിയും.