ചൂട് കാലത്ത് ഫാനില്ലാതെ ഉറങ്ങാൻ കഴിയില്ല നമ്മുടെ നാട്ടിൽ അതായത് കേരളത്തിൽ ഇപ്പോൾ പൊതുവെ നല്ല ചൂടാണ് ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ട് എങ്കിലും രാത്രിയാകുമ്പോൾ വീടിന് അകത്ത് കിടന്നുറങ്ങാൻ കഴിയാത്ത അത്രയും ചൂട് തന്നെയാണ് അനുഭവപ്പെടുന്നത് ഇത് കാരണം റൂമിലെ ഫാൻ എല്ലായിപ്പോഴും ഓൺ ആയിരിക്കും ഇല്ലെങ്കിൽ വീട്ടിലോ മുറികളിലോ ഇരിക്കാൻ കഴിയില്ല.ഇനി സീലിംഗ് ഫാൻ മാത്രമാണെങ്കിലും അതിന്റെ കാറ്റ് മാത്രം നമുക്ക് മതിയാകില്ല ഒരു ടേബിൾ ഫാൻ കൂടിയുണ്ടെങ്കിലേ നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കൂ അത്രയ്ക്കും ചൂടാണ് വേനൽ കാലം വന്നാൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്.ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെ ചൂട് കാലമായാൽ രാത്രി മുഴുവൻ ഫാൻ ഓൺ ചെയ്തു ഉറങ്ങുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്നതിനെ കുറിച്ചാണ് നമ്മളിൽ കൂടുതൽ കൂട്ടുകാരും ഇങ്ങനെ ഉറങ്ങുന്നവരാണ് അങ്ങനെയെങ്കിൽ ഇത്തരക്കാരിൽ എന്താണ് സംഭവിക്കുന്നത് എന്നു നമ്മൾ മനസിലാക്കണം.
വിദഗ്ധരുടെ അറിവ് പ്രകാരം രാത്രി മുഴുവൻ റൂമിൽ ഫാൻ ഓൺ ചെയ്തു കിടന്നുറങ്ങിയാൽ നമുക്ക് ചില ദോഷങ്ങൾ ഉയുണ്ടാകുന്നുണ്ട് എന്തെന്നാൽ ഇടുങ്ങിയ റൂമാണ് എങ്കിൽ ഫാനിലെ പൊടിപടലങ്ങൾ മുഴുവൻ ശ്വസിക്കുന്നത് നമ്മൾ തന്നെയാണ് മാത്രമല്ല ശരീരത്തിലെ നിർജലീകരണത്തിന് ഇത് കാരണമാകയും അതുകൂടാതെ രാവിലെ നമ്മൾ എഴുന്നേൽക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകും എന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല തിരക്കിട്ട ജീവിതത്തിനിടയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കും സമയം കിട്ടാറില്ല എന്നുവേണം പറയാൻ.എന്നാൽ ഇത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ കൂടുക മാത്രമേ ചെയ്യൂ.
രാത്രി മുഴുവൻ ഫാൻ ഓൺ ചെയ്തു ഉറങ്ങുകയാണ് പതിവെങ്കിൽ അത്യാവശ്യം തുറന്ന സ്ഥലത്ത് അല്ലെങ്കിൽ വലിയ മുറികളിൽ തന്നെ കിടക്കാൻ ശ്രമിക്കുക.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സീലിംഗ് ഫാനും ടേബിൾ ഫാനും ആഴ്ചയിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കുക അതിൽ യാതൊരു വിധ പൊടിയും ഇല്ലാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.കിടക്കുന്ന സ്ഥലം എപ്പോഴും വൃത്തിയാണെന്ന് ഉറപ്പ് വരുത്തുക.ഇത് ശ്രദ്ധിക്കാത്ത കൂട്ടുകാർ ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഇതിനെ കുറിച്ചുള്ള അറിവ് അവരെയും പറഞ്ഞു മനസ്സിലാക്കുക.