നമ്മുടെ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തേണ്ട ഒന്നാണ് ചീര ഇവ നമുക്ക് തരുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല നിരവധി പോഷകങ്ങൾ അടങ്ങിയ ചീര വളരെ ഈസിയായി വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കും നല്ല രീതിയിൽ പരിചാരിച്ചാൽ ദിവസവും വിളവെടുക്കാം എല്ലാ ദിവസവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്താനും സാധിക്കും.പാൻറും കൃഷി ചെയ്യുന്നത് രണ്ടു തരം ചീരയാണ് എന്നാൽ പതിനഞ്ചു തരം ചീര വരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയും നമ്മുടെ കാലാവസ്ഥയിൽ വെള്ളവും എല്ലായിപ്പോഴും ചീരയ്ക്ക് ആവശ്യമാണ് എങ്കിലും ചില സ്ഥലങ്ങളിൽ ഒന്നും ചെയ്യാത്തെ തന്നെ ചീര വളരുന്നത് കാണാൻ കഴിയും അത് അവിടത്തെ മണ്ണിലെ വളക്കൂറ് തന്നെയാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ചീരയ്ക്ക് കൂടുതൽ വെള്ളമോ വളമോ ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല.
വേനൽ കാലത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെ ചീര പരിചരിക്കണം കാരണം വേനൽ കാലത്ത് ചീരയുടെ ഇല കേടാകാൻ സാധ്യത കൂടുതലാണ് ഈ സമയങ്ങളിൽ ചീരയുടെ ഇലകളിൽ വെള്ളം വീഴാതെ നോക്കണം ഇങ്ങനെ സംഭവിച്ചാൽ ഇലകൾ പെട്ടന്ന് നശിച്ചുപോകും ഇത് പ്രത്യേകം ശ്രദ്ധിക്കണം.ചീരയുടെ ഇല ഉപയോഗിക്കുന്നതുപോലെ തന്നെ അതിന്റെ തണ്ടും കറികളിൽ ഉപയോഗിക്കാൻ കഴിയും മുരിങ്ങ കായയുടെ ഗുണങ്ങൾ തന്നെ ചീരയുടെ തണ്ടിൽ നിന്നും ലഭിക്കും ആരെങ്കിലും ചീരയുടെ ഇല മാത്രം എടുത്തു തണ്ട് ഒഴിവാക്കുന്നവർ ഉണ്ടെങ്കിൽ ഇനിമുതൽ അങ്ങനെ ചെയ്യുക.വീട്ടിലെ ആവശ്യങ്ങൾക്ക് മാത്രം ചീര നട്ടുപിടിപ്പിക്കുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
വലിയ രീതിയിൽ കൃഷി ചെയ്യുന്നവർ കൂടുതലും അവയ്ക്ക് വളം ഇട്ടുകൊടുക്കാറുണ്ട് എന്നാൽ മഴക്കാലം വന്നുകഴിഞ്ഞാൽ വളം കുറയ്ക്കാവുന്നതാണ് മഴ നനയാത്ത സ്ഥലങ്ങളിലാണ് കൃഷി എങ്കിൽ എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കണം.ചീരയുടെ യഥാർത്ഥ ഗുണങ്ങൾ അറിഞ്ഞാൽ മറ്റു ചെടികളേക്കാൾ കൂടുതൽ നിങ്ങൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് ചീര തന്നെയായിരിക്കും കാരണം കഴിക്കാനും അതുപോലെ അതിന്റെ ഗുണങ്ങൾ തരുന്ന കാര്യത്തിലും ചീര വളരെ മുന്നിലാണ് മാത്രമല്ല ചീര വീട്ടിൽ ഇല്ലെങ്കിൽ ഇത് നമുക്ക് വാങ്ങിക്കാം വളരെ കുറഞ്ഞ വിലയിൽ ചീര ലഭിക്കും.