ചക്ക പോലെ തന്നെ കിട്ടിയാൽ കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ചക്കക്കുരു.വീട്ടിയ ചക്ക കഴിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത പരിപാടി അതിന്റെ കുരു ഉപയോഗിച്ച് നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതായിരിക്കും.കുറച്ചു ചക്കക്കുരു കിട്ടിയാൽ പിന്നെ വറുത്തു കഴിക്കുന്നവരുണ്ട് പലതരം പലഹാരബങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട് ഇതിൽ ഏറ്റവും എളുപ്പം ചക്കക്കുരു വറുത്തു കഴിക്കുന്നത് തന്നെയാണ് എന്നാൽ ഇനിമുതൽ നമുക്ക് ചക്കക്കുരു കിട്ടിയാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സാധനം ഉണ്ടാക്കാം ഇത് കണ്ടാൽ ആരും പറയില്ല ഉണ്ടാക്കിയത് ചക്കക്കുരു ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയത് എന്നു കാരണം ആദ്യം ചെയ്യുന്നത് ചക്കക്കുരു വറുത്തു പൊടിക്കുക എന്ന കാര്യമാണ് ശേഷം അതിലേക്ക് മറ്റുചില കാര്യങ്ങൾക്കു കൂടി ചേർത്ത് ഉരുളായാക്കി എടുക്കണം എന്നിട്ടു പഞ്ചസാര ഉപയോഗിച്ച് ഒരു ലായനി ഉണ്ടാക്കണം അല്ലെങ്കിൽ മറ്റെന്തെങ്കിലും മധുരമുള്ള കട്ടിയുള്ള പാനീയം ഉപയോഗിച്ച് ചക്കക്കുരു ഉരുള മുക്കിയെടുക്കണം ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കണം.
ഇത് കേൾക്കുമ്പോൾ വളരെ സിമ്പിളായി തോന്നുമെങ്കിലും അത്യാവശ്യം പണിയുള്ള കാര്യം തന്നെയാണ് കാരണം തുടക്കത്തിൽ തന്നെ ചക്കക്കുരു കഴുകി വൃത്തിയാക്കി വറുത്തെടുക്കണം ഇത് നല്ല രീതിയിൽ വെന്തുവരാൻ കുറച്ചു സമയം വേണം അത് കഴിഞ്ഞു പൊടിക്കലും കുറച്ചു നേരത്തെ പണിയുണ്ട് എന്നാൽ ഇത് തയ്യാറായി കഴിഞ്ഞാൽ കഴിക്കാൻ വളരെ രുചിയുള്ള ഒരു ഐറ്റം തന്നെയാണ്.കടകളിൽ നിന്നും നമ്മൾ വാങ്ങുന്ന വലിയ ചോക്ലേറ്റിനേക്കാൾ രുചിയുള്ള ഒരു ഐറ്റം തന്നെയാണ് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ചക്കക്കുരു ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഈ പലഹാരം.
എന്തായാലും ഇനിമുതൽ ചക്ക കിട്ടിയാൽ ഉടനെ അതിലുള്ള ചക്കക്കുരു എടുത്തു ഇതുപോലെ ചെയ്തുനോക്കണം ഒരിക്കൽ കഴിച്ചാൽ വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന അതിരുചിയുള്ള ഒരു പലഹാരം തന്നെയാണിത്.ചക്കക്കുരു ഉപയോഗിച്ച് നിരവധി പലഹാരങ്ങൾ ഉണ്ടാക്കുന്ന നമുക്ക് മറ്റൊരു ഐറ്റം കൂടി കിട്ടിയിരിക്കുകയാണ് ഇനി ഇത് ആരെങ്കിലും ഒരിക്കൽ കഴിച്ചാൽ പിന്നെ അവരുടെ ജീവിതത്തിൽ ഇടയ്ക്കിടെ കഴിക്കുന്ന ഒരു മധുര പലഹാരമായി മാറും ഈ ചക്കക്കുരു ചോക്ലേറ്റ്.