വീടിൻ്റെ ഭിത്തിയിലെ വിള്ളൽ നിസാരമായി കാണല്ലേ ഈ രീതിയിൽ പരിഹരിക്കാം ഇനി വിള്ളൽ ഉണ്ടാകില്ല

ഇപ്പോൾ നിരവധി വീടുകൾക്ക് കാണുന്ന പ്രധാന പ്രശ്നമാണ് വീടിന്റെ ഭിത്തിയിൽ ഉണ്ടകുന്ന വിള്ളൽ.നമ്മുടെ വീടുകൾക്ക് ഇങ്ങനെ കാണുമ്പോൾ നമ്മൾ ആദ്യം കുറ്റപ്പെടുത്തുന്നത് വീട് നിർമ്മിച്ച പണിക്കാരെ ആയിരിക്കും എന്നാൽ സത്യത്തിൽ കാരണം അവർ ആയിരിക്കണമെന്നില്ല നമ്മൾ വീട് നിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന സാധനങ്ങൾ ആയിരിക്കാം ഒരുപക്ഷെ നമ്മുടെ വീട് പഴകുന്നതിന് മുൻപ് വിള്ളൽ ഉണ്ടാകാൻ കാരണമാകുന്നത്.ആദ്യം ചെറിയ രീതിയിൽ ഉണ്ടാകുന്ന ഈ വിള്ളൽ നമ്മൾ വലിയ കാര്യമാക്കാറില്ല എന്നാൽ ദിനംപ്രതി ആ വിള്ളൽ വർദ്ധിക്കും ഇത് കാര്യമായി എടുത്തില്ലെങ്കിൽ വലിയ ദോഷം തന്നെയാണ് പിന്നീട് ആ ഭാഗത്തവെ ഭിത്തി മുഴുവനായി പൊളിച്ചു മാറ്റേണ്ട അവസ്ഥ വരും അങ്ങനെ ചെയ്യുമ്പോഴും നമ്മുടെ വീടിന് ദോഷം തന്നെയാണ് കാരണം മുകളിലെ വാർപ്പ് നിക്കുന്നത് വീടി ഭിത്തിയുടെ ബലത്തിൽ കൂടിയാണ് എന്ന ഓർമ്മ വേണം വാർക്കുമ്പോൾ കമ്പി ഇടുന്നുന്നുണ്ടല്ലോ എന്നു ചിലർ പറയും.

എന്നാൽ പണി കഴിഞ്ഞ ഒരു വീടിന്റെ ഭിത്തിക്ക് പെട്ടന്ന് ആ രീതിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ അത് വാർപ്പിന്‌ കൂടി ബാധിക്കും.ഇന്ന് നമുക്ക് നിരവധി സാങ്കേതിക വിദ്യകൾ ഉണ്ടെന്നു പറഞ്ഞാലും ഈ കാര്യങ്ങൾ സമയത്ത് തന്നെ ശ്രദ്ധിക്കണം.ഇന്ന് കാണുന്ന വീടുകൾക്ക് വരുന്ന വിള്ളൽ പല രീതിയിലുണ്ട് ചില വിള്ളൽ പുറമെ കാണുമെങ്കിലും അത് അകത്തെ കല്ലുകളിൽ ബാധിച്ചിട്ടുണ്ടാവില്ല അങ്ങനെയുള്ളത് പുറമെയുള്ള സിമന്റ് മാത്രം ഇളക്കി കളഞ്ഞു വീണ്ടും സിമന്റ് തേച്ചാൽ ഈ പ്രശ്നം തീരും ഇത് സിമന്റിൽ ചേർക്കുന്ന പൂഴിയുടെ പ്രശ്നം കൊണ്ടാണ് വരുന്നത് ഉപ്പ് രസമുള്ള പൂഴിയാണ് ഭിത്തി തേക്കാൻ ഉപയോഗിച്ചത് എങ്കിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യത കൂടുതലാണ്.

പിന്നെ കാണുന്ന വിള്ളൽ ഭിത്തിയിലെ കല്ലുവരെ പൊട്ടിയിട്ടുള്ളതാണ് ഇതാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത് ഇങ്ങനെ സംഭവിച്ചാൽ ആ ഭാഗത്തെ ഭിത്തി പൂർണ്ണമായും പൊളിച്ച ശേഷം വീണ്ടും നിർമ്മിക്കുക എന്നതാണ് ആദ്യത്തെ പരിഹാര മാർഗ്ഗം.വളരെ ചെറിയ വിള്ളൽ ആണെങ്കിൽ നമുക്ക് തന്നെ മറ്റൊരാളുടെ സഹായമില്ലാതെ അത് പരിഹരിക്കാൻ കഴിയും കൂടിയ വിള്ളൽ ആണെങ്കിലും ആ ഭാഗത്ത് പിന്നീട് വിള്ളൽ ഉണ്ടാകാതെ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും അത് എന്തൊക്കെയാണെന്ന് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *