ഒരു മുട്ടയും ബ്രെഡും ഉപയോഗിച്ച് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ പിന്നെ ദിവസവും നിങ്ങൾ ബ്രെഡ് വാങ്ങിക്കും

എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കട്ലേറ്റ്.നാല് കഷ്ണം ബ്രെഡും കുറച്ച് ചിക്കനും ഉണ്ടെങ്കിൽ നമുക്ക് ഒരു അടിപൊളി കട്ലറ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം. ചേരുവക ബ്രെഡ് നാല് കഷണം സവാള വെളുത്തുള്ളിചിക്കൻ കുരുമുളക് ഉപ്പ് മുട്ട മൈദ തയ്യാറാക്കുന്ന വിധം ബ്രെഡ് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു ചെറിയ സവോളയും നാലു വെളുത്തുള്ളിയും നന്നായി അരച്ചെടുക്കുക.ഇത് പൊടിച്ചു വച്ചിരിക്കുന്ന ബ്രെഡിലേക്ക് ചേർക്കുക.എല്ലില്ലാത്ത ചിക്കൻ കഷണം മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇതും ബ്രെഡ് പൊടിയിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനു ഉപ്പും എരിവിന് വേണ്ടിയുള്ള കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ചപ്പാത്തി മാവ് കുഴയ്ക്കുന്നതുപോലെ നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കുക.

ശേഷം ഇത് ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കുക.ഇനി ഒരു പാത്രത്തിൽ ഒരു കോഴിമുട്ട നന്നായി മിക്സ് ചെയ്തു എടുക്കുക. റെഡിയാക്കി വച്ചിരിക്കുന്ന ഉരുളകൾ മുട്ടയിൽ മുക്കി ശേഷം മൈദ മാവിൽ മുക്കുക. വീണ്ടും മുട്ടയിൽ മുക്കുക.ശേഷം ഇത് ബ്രെഡ് പൊടിയിൽ മുക്കിഎടുക്കുക.ഇതുപോലെ എല്ലാ റോളുകളും ചെയ്തെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായശേഷം ഓരോന്നായി ഇട്ട് തിരിച്ചും മറിച്ചും റോസ്റ്റ് ചെയ്ത് എടുക്കുക.റോസ്റ്റ് ചെയ്യുമ്പോൾ ലോ ഫ്രെയിമിൽ ഇട്ടു വേണം റോസ്റ്റ് ചെയ്യാൻ.അപ്പോൾ നമ്മുടെ അടിപൊളി കട്ലേറ്റ് റെഡി.സാധാരണ ബ്രെഡ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമല്ല പക്ഷെ ബ്രെഡ് ഉപയോഗിച്ച് ഇങ്ങനെയുള്ള ധാരാളം പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതുകൊണ്ടാണ് എല്ലാവരും ബ്രെഡ് വാങ്ങിക്കുന്നത്.

ബ്രെഡ് പൊരിച്ചത് മുതൽ ബ്രെഡ് ഉപയോഗിച്ചുള്ള കട്ട്ലേറ്റ് വരെ ഉണ്ടാക്കാൻ കഴിയും.മധുരമുള്ള പലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ബ്രെഡ് ഉപയോഗിച്ച് ഈ പലഹാരം ഉണ്ടാക്കി നോക്കണം രുചിയുടെ മറ്റൊരു അനുഭവം തന്നെ ആയിരിക്കും ഇത് നൽകുന്നത്.കുറച്ചുപേർക്ക് കഴിക്കാനുള്ള കട്ട്ലേറ്റ് ഉണ്ടാക്കാൻ ഒരു പാക്കറ്റ് ബ്രെഡ് മതിയാകും ആളുകളുടെ എണ്ണം കൂടുമ്പോൾ മാത്രം ബ്രെഡിന്റെയും മുട്ടയുടേയും എണ്ണം കൂട്ടുക.

Leave a Reply

Your email address will not be published. Required fields are marked *