ബാംഗ്ലൂരിലും മറ്റു അന്യ നാടുകളിലും പോയി ടൈൽസും മാർബിളും വാങ്ങുന്നവർ സത്യാവസ്ഥ അറിയണം

വളരെ കുറഞ്ഞ ചിലവിൽ വീട് പണി കഴിപ്പിക്കാൻ നോക്കുന്ന ആളുകളാണ് ഭൂരിഭാഗവും ഭംഗിയുള്ള ചെറിയ വീടും ചിലവ് വളരെ കുറഞ്ഞതുമാണ് പലരും ലക്ഷ്യം വെക്കുന്നത്.ഇതിനായി വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ പരമാവധി വില കുറഞ്ഞതും അത്യാവശ്യം നല്ല ഗുണമേന്മയുള്ളതുമായ സാധനങ്ങളും മാത്രമാണ് എല്ലാവരും വാങ്ങാറുള്ളത്.ഇതുകൊണ്ട് തന്നെയാണ് വീടിന് കൂടുതൽ ചെലവ് വരുന്ന ടൈൽസും മാർബിളും പലരും അന്യ നാടുകളിൽ പോയി വാങ്ങുന്നത് അവിടെ വില കുറവാണ് എന്ന ധാരണയാണ് എല്ലാവർക്കും അതുപോലെ തന്നെയാണ് പ്ലംബിങ് ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ കോയമ്പത്തൂരിൽ പോയി എടുക്കുന്നത്.ബാംഗ്ലൂരിലും ഗുജറാത്തിലും പോയി ടൈൽസും മാർബിളും ഒരുപാട് വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതൊന്നും അനേഷിക്കാതെ നിങ്ങൾ ഇങ്ങനെയുള്ള മാർബിൾ വീടിന് ഉപയോഗിച്ചാൽ അത് വളരെ ദോഷം ചെയ്യും.

കാരണം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പകുതി വിലയ്ക്ക് കൊടുക്കുന്ന മാർബിൾ ടൈൽസ് തുടങ്ങിയവ ചെറിയ കേടുപാടുകൾ വരുമ്പോൾ അവർ ഒഴിവാക്കുന്നയിൽ പെട്ടവയാണ് മാത്രമല്ല ഇത് മിനുക്കിയെടുക്കുന്ന സമയത്ത് വരുന്ന ചില പ്രശ്നങ്ങൾ കാരണം അവ മാറ്റിയിടും ഒരു വലിയ ഫാക്ടറിയിൽ ഈ രീതിയിൽ ഒഴിവാക്കുന്ന നിരവധി മാർബിൾ ടൈൽസ് ഉണ്ടാകും ഇവയാണ് ചെറിയ മിനുക്ക് പണികൾ ചെയ്ത് മറ്റുള്ളവർക്ക് പകുതി വിലയ്ക്ക് കൊടുക്കുന്നത് ഇവ വീടുകൾക്ക് ഉപയോഗിച്ചാൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ അവ പൊട്ടിപ്പോകാനും നിറം മങ്ങാനും കാരണമാകും ഇതൊന്നും അറിയാത്ത ആളുകളാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ഇവ വാങ്ങിക്കൊണ്ടുവരുന്നത്.

മുൻപ് ഇങ്ങനെ വാങ്ങി പുതിയ വീടുകൾക്ക് ഉപയോഗിച്ച പലർക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ടൈൽസ് ആണെങ്കിൽ വളരെ പെട്ടന്ന് തന്നെ അതിന്‍റെ നിറം മങ്ങുക മാർബിൾ ആണെങ്കിൽ ഒരു വർഷത്തിനുള്ളിൽ അത് പൊട്ടിപ്പോകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട്.എന്നാൽ വളരെ അപൂർവം ചില ആളുകൾക്ക് മാത്രമേ കൂടുതൽ ദോഷങ്ങൾ ഒന്നും ഇല്ലാതെ തന്നെ കിട്ടിയിട്ടുള്ളൂ.ഇനി നിങ്ങൾ വീടുകൾക്ക് മാർബിളും ടൈൽസും വാങ്ങുന്നത് നാട്ടിൽ നിന്ന് ആണെങ്കിൽ പോലും അതിനെ കുറിച്ച് നല്ലപോലെ അറിയുന്ന ആളുകളുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക അത് നിങ്ങൾക്ക് ഗുണം മാത്രമേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *