നിരവധി വീടുകളിൽ ഇപ്പോൾ ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ട് നാട്ടിൽ വൈദ്യതി കണക്ഷൻ ഇടയ്ക്കിടെ പോകുന്നത് കാരണം വീടുകളിൽ ഇൻവെർട്ടർ നിർബന്ധമാണ് അതുകൊണ്ട് തന്നെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ ഇൻവെർട്ടർ വാങ്ങി വെക്കുന്നുണ്ട് വൈദ്യതി പോയിക്കഴിഞ്ഞാൽ ഉപയോഗിക്കാം ഇത് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ് പക്ഷെ കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു കാറ്റും മഴയും വരുമ്പോളാണ് വൈദ്യതി തടസ്സം ഉണ്ടാകുന്നത് ഈ സമയത്ത തന്നെയാണ് നമുക്ക് ഏറ്റവും കൂടുതൽ ഇൻവെർട്ടർ ആവശ്യമായി വരുന്നതും എന്നാൽ ഇടിമിന്നൽ ഉണ്ടാകുമ്പോഴും വൈദ്യുതി തടസ്സം ഉണ്ടാകും എന്നാൽ ഈ സമയത്തും ഇൻവെർട്ടർ ഉപയോഗിക്കാൻ പലർക്കും സാധിക്കാറില്ല കാരണം ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഇങ്ങനെയുള്ളവ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം എല്ലാവർക്കും അറിയാം പക്ഷെ ഓഫ് ചെയ്താൽ വീട്ടിൽ വെളിച്ചം ഉണ്ടാകില്ല ഇത് ഒരു പോരായ്മ തന്നെയാണ് ഒരുവിധം വീട്ടുകാർ എല്ലാം ഈ സമയത്തും ഇൻവെർട്ടർ ഉപയോഗിക്കുമെങ്കിലും മഴയും ഇടിമിന്നലും കൂടിയാൽ അതും ഓഫ് ചെയ്യേണ്ട അവസ്ഥയാണ്.
എന്നാൽ ഈ സമയത്തും നമുക്ക് ഇൻവെർട്ടർ ഉപയോഗിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മതി ഇവ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഇൻവെർട്ടർ ഉപയോഗിക്കാൻ കഴിയും.ഇത് ചെയ്യാൻ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഒരിക്കലും ഇതിന്റെ സ്വിച്ചിൽ തൊടരുത് അല്ലാത്തപ്പോൾ മാത്രം ഈ കാര്യങ്ങൾ ചെയ്യുക.ആദ്യം തന്നെ ചെയ്യേണ്ടത് കുറഞ്ഞ രീതിയിൽ ഐഡി,മിന്നൽ ഉണ്ടാകുമ്പോൾ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക എന്നിട്ടു ഇൻവെർട്ടർ ഉപയോഗിക്കുക ഇത് ഒരു പരിധിവരെ സുരക്ഷിതമാണ് ഇത് എല്ലാവർക്കും ചെയ്യാവുന്ന സിമ്പിൾ കാര്യം കൂടിയാണ്.
ഇനി മെയിൻ സ്വിച്ച് വെച്ചിരിക്കുന്ന ഭാഗത്തേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് എങ്കിൽ ചെയ്യേണ്ട കാര്യം വീടിന് അകത്ത് വെച്ചിരിക്കുന്ന സ്വിച്ച് ബോർഡിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇൻവെർട്ടർ ഉപയോഗിക്കുക ഇതും ഒരു പരിധിവരെ സുരക്ഷിതമാണ്.നല്ല കാറ്റും മഴയും ഇടിമിന്നലും ഉള്ളപ്പോൾ ഇതിൽ ഏതെങ്കിലും ഒരു കാര്യം ചെയ്തു മാത്രം ഇൻവെർട്ടർ ഉപയോഗിക്കുക ഇനി ഇവ രണ്ടും ചെയ്യാതെ തന്നെ വീട്ടിലെ വൈദ്യുതി കണക്ഷനും ഇൻവെർട്ടറും ഓഫ് ചെയ്തു സുരക്ഷിതമാകാൻ ചാർജ് ചെയ്യാവുന്ന ലൈറ്റ് ഉപയോഗിക്കുക വലിയ രീതിയിൽ ഇടിമിന്നൽ ഉള്ളപ്പോൾ ഇതാണ് ഏറ്റവും നല്ലത്.