ഇൻവെർട്ടർ ബാറ്ററി ചാർജ് നിക്കുന്നില്ലേ ഇങ്ങനെ ചെയ്‌താൽ ഇരട്ടി സമയം ലഭിക്കും

ഇൻവെർട്ടർ വീട്ടിൽ വെച്ചിട്ടുള്ള എല്ലാവരുടേയും പ്രശ്നമാണ് കുറച്ചു കാലം കഴിഞ്ഞാൽ ബാറ്ററി കൂടുതൽ സമയം കിട്ടുന്നില്ല വളരെ പെട്ടന്ന് തന്നെ ചാർജ് തീർന്നു പോകുന്നു എന്നത്.ഇൻവെർട്ടർ ഉപയോഗിക്കാൻ തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ തന്നെ ഈ പ്രശ്നം പല വീടുകളിലും കണ്ടുതുടങ്ങാറുണ്ട്.എത്ര നല്ല വലിയ ബാറ്ററി ആണെങ്കിലും ഭൂരിഭാഗം വീട്ടിലെ ബാറ്ററികളിലും ഇങ്ങനെ കാണാറുണ്ട്.വീട്ടിലെ കറന്റ് പോയാൽ നമുക്ക് ഒരുപാട് പ്രയോജനം ലഭിക്കുന്ന ഒന്നാണ് ഇൻവെർട്ടർ ഇതിനു വേണ്ടി തന്നെയാണ് നമ്മൾ എല്ലാവരും ഇൻവെർട്ടർ വാങ്ങി വെക്കുന്നത് എന്നാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോൾ തന്നെ ചാർജ് കഴിഞ്ഞു പോകുമ്പോൾ അതുകൊണ്ടുള്ള ഉപകാരമില്ല.എല്ലാ വീട്ടുകാരും ഇൻവെർട്ടർ വാങ്ങി വെക്കുന്നത് ഇങ്ങനെ കറന്റ് ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കാൻ തന്നെയാണ് അങ്ങനെയുള്ള സാഹചര്യത്തിൽ രാത്രി കറന്റ് പോകുകയും ഇൻവെർട്ടർ കൂടുതൽ സമയം ഉപയോഗിക്കാനും കഴിയാത്ത ഒരു അവസ്ഥ വന്നാലുണ്ടാകുന്ന അവസ്ഥ പറയാതെ തന്നെ എല്ലാവർക്കും അറിയുന്നതാണ്.

ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കാൻ നമുക്ക് തന്നെ ഒരു കാര്യം ചെയ്യാൻ സാധിക്കും അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ തന്നെ നമ്മൾ ചില കാര്യങ്ങൾ ചെയ്യണം ഏതു നേരവും ഇൻവെർട്ടർ ഓൺ ചെയ്തു ഇടരുത് അവശ്യ സമയങ്ങളിൽ മാത്രം ഓൺ ചെയ്യുക ഈ രീതി ബാറ്ററി കൂടുതൽ സമയം ഉപയോഗിക്കാൻ സഹായിക്കും.പിന്നെ സിമ്പിളായി ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം വീട്ടിൽ കറന്റ് പോയാലും തീർച്ചയായും ഉപയോഗിക്കണമെന്നുള്ള ലൈറ്റുകളും ഫാനുകളും മാത്രം ഇൻവെർട്ടറുമായി ഘടിപ്പിക്കുക ഇതും ദീർഘ നേരം ബാറ്ററി ഉപയോഗിക്കുന്നതിന് സഹായിക്കും.

പിന്നെ ചെയ്യാനുള്ളത് ബാറ്ററി കൃത്യമായി സർവീസ് ചെയ്യുക എന്നതാണ് അതിലെ ബാറ്ററി വെള്ളം കുറയുമ്പോൾ തന്നെ കൃത്യമായി ഒഴിച്ചുകൊടുക്കുക മാത്രമല്ല ബാറ്ററി ഇടയ്ക്കിടെ വൃത്തിയയാക്കാനും മറക്കരുത്.ബാറ്ററി ഇടയ്ക്ക് വൃത്തിയാക്കുമ്പോൾ ബാറ്ററിയും ഇൻവെർട്ടറും തമ്മിലുള്ള കണക്ഷൻ കൂടുതൽ ബലപ്പെടുത്തുന്നു.അതെല്ലാം കഴിഞ്ഞാൽ പിന്നെ ചെയ്യാനുള്ളത് അര മണിക്കൂർ പോലും ഉപയോഗിക്കാൻ കഴിയാടാത്ത ബാറ്ററിക്ക് ചെയ്യുന്ന ഒരു കാര്യമാണ് ബാറ്ററി പൊറത്തുകൊണ്ടുപോയി നന്നായി വൃത്തിയാക്കിയ ശേഷം ചാർജ് ചെയ്തും മറ്റുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *