മീൻ കറിവെച്ചു കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് കുറച്ചു മീൻ കിട്ടിയാൽ നമ്മൾ അതുകൊണ്ടു പല വിധത്തിലുള്ള കറികൾ ഉണ്ടാക്കി കഴിക്കും വറുത്തു കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്.ഒരുപാട് മീനുള്ളപ്പോൾ പലവിധത്തിലുള്ള കറികൾ ഉണ്ടക്കാറുണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒന്നാണ് നല്ല മീൻ.മത്തി അയല ചെമ്മീൻ തുടങ്ങിയ നിരവധി മീനുകൾ നമ്മൾ ദിവസവും വാങ്ങാറുണ്ട് എന്നാൽ ഇങ്ങനെ എല്ലാ ദിവസവും മീൻ വാങ്ങുന്നവർ ചിന്തിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ഇത് വളരെ ഗൗരവമേറിയ ഒരു കാര്യം തന്നെയാണ് എന്തെന്നാൽ എല്ലാ ദിവസവും നമുക്ക് മീൻ വാങ്ങാൻ കിട്ടുന്നുണ്ട് എങ്കിൽ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എല്ലാ ദിവസം മൽസ്യ തൊഴിലാളികൾ ജോലിക്ക് പോകുന്നുണ്ടോ എന്ന്.
മൽസ്യ തൊഴിലാളികൾ ജോലിക്ക് പോകുമ്പോൾ മാത്രമാണ് നല്ല ഫ്രഷ് മൽസ്യം നമുക്ക് വാങ്ങാൻ കഴിയുക എന്നാൽ ഈ കാലത്ത് മൽസ്യ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയില്ല പക്ഷെ നമ്മുടെ നാട്ടിലെ നിരവധി സ്ഥലങ്ങളിൽ മീൻ ഇപ്പോഴും സുലഭമാണ് ഈ സാഹചര്യത്തിൽ നമ്മൾ അനേഷിക്കേണ്ട ഒരു കാര്യം ഈ മീൻ എവിടെനിന്നു വരുന്നു എന്നതാണ് ഒന്നോ രണ്ടോ ദിവസം പഴക്കമുള്ള മീനുകൾ നമുക്ക് അറിഞ്ഞുകൊണ്ട് തന്നെ വാങ്ങിക്കാം കാരണം അത് കൂടുതൽ കാലം ഐസിൽ വെച്ചിട്ടില്ല അത് വലിയ കുഴപ്പം വരുന്നില്ല എന്നാൽ ഒരുപാട് ദിവസം ഐസിൽ വെച്ച മീനുകൾ ഇന്ന് നമ്മുടെ നാട്ടിൽ വിൽക്കുന്നുണ്ട് ഇത് കഴിച്ചാൽ എന്താണ് സംഭവിക്കുക എന്ന കാര്യം ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല മാത്രമല്ല നിരവധി ദിവസം ഇങ്ങനെ സൂക്ഷിച്ച മൽസ്യം ശേഷം ഉണക്കിയും ചില സ്ഥലങ്ങളിൽ വിൽക്കുന്നുണ്ട്
ഇത് അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ് മുതിർന്നവർ മുതൽ കുട്ടികൾ വരെ ഈ ഉണക്ക മീൻ തന്നെയാണ് കഴിക്കുന്നത്.ഈ രീതിൽ സൂക്ഷിക്കുന്ന മീനുകൾക്ക് ഇതിനിടയ്ക്ക് സംഭവിക്കുന്നത് എന്താണെന്നുപോലും നമ്മൾ അറിയുന്നില്ല മാത്രമല്ല വൃത്തിയുള്ള സ്ഥലങ്ങളിൽ തന്നെയാണോ ഇത് സൂക്ഷിക്കുന്നത് എന്നുപോലും നമുക്കറിയില്ല.അതുകൊണ്ട് ഈ സമയത്ത് മീൻ വാങ്ങുമ്പോൾ അത് ഉണക്ക മീൻ ആണെങ്കിലും അത് വീട്ടിൽ എത്തിക്കുന്നതിന് മുൻപ് തന്നെ നല്ലതാണോ എന്നു കാര്യമായി സ്നേഹിക്കുക എല്ലാവർക്കും കഴിക്കാൻ പറ്റിയ മീൻ ആണെങ്കിൽ മാത്രം വാങ്ങുക.