ചക്ക ഒരുപാട് കാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മാത്രം മതി

ചക്ക കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് രണ്ടുതരം ചക്ക നമ്മുടെ നാട്ടിൽ കിട്ടുമെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ചക്ക നല്ല വരിക്ക ചക്കയാണ്.വീട്ടിൽ ഒരുതവണ ഒരു ചക്ക കിട്ടിയാൽ നമുക്ക് കഴിച്ചാൽ കൊതി തീരില്ല ബാക്കിയുള്ള കുരു ചുട്ടു തിന്നാനും ആരും മറക്കാറില്ല എല്ലാവരുടെ വീട്ടിലും ഒരു ചക്ക മാത്രമെങ്കിലും കാണും നല്ല മധുരമുള്ള ചക്ക കായ്ക്കുന്ന കാലമായാൽ തന്നെ വീട്ടിലുള്ള എല്ലാവർക്കും വലിയ സന്തോഷമാണ്.സ്വന്തം വീട്ടിൽ ചക്ക ഉണ്ടെങ്കിലും എവിടെയെങ്കിലും യാത്ര പോയാൽ വഴിയിൽ ചക്ക കണ്ടിട്ടുണ്ടെങ്കിലും അവിടെ നിന്നും ചക്ക വാങ്ങിക്കാം ഇത് കേരളത്തിലെ മലയാളികളുടെ ഒരു രീതിയാണ് ചക്ക കഴിക്കാനുള്ള ഇഷ്ടമാണ് ഇവിടെ കാണുന്നത്.

എന്നാൽ ചക്ക സീസൺ കഴിഞ്ഞാൽ പിന്നെ ഒരു കൊല്ലം കാത്തിരിക്കണം അതുപോലെ ഒരുപാട് ചക്ക ലഭിക്കാൻ സീസൺ എത്തിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരുപാട് ചക്ക ലഭിക്കും ഇത് നമ്മൾ പല രീതിയിൽ കഴിക്കാറുണ്ട് വീട്ടിലെ മുഴുവൻ ആളുകൾ കഴിച്ചാലും ചക്ക തീരില്ല ഇങ്ങനെയൊരു അവസ്ഥയിൽ നമ്മുടെ അടുത്ത വീട്ടുകാർക്ക് കൊടുക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇനിമുതൽ ഒരുപാട് ചക്ക ലഭിച്ചാൽ ആരും വെറുതെ കളയേണ്ട നല്ല വരിക്ക ചക്ക കേടാകാതെ ഒരുപാട് കാലം സൂക്ഷിക്കാൻ കഴിയും ഈ കാര്യങ്ങൾ ചെയ്‌താൽ മാത്രം മതി.ആദ്യം തന്നെ ചെയ്യേണ്ടത് ചക്ക നല്ല വൃത്തിയായി കഴുകിയ ശേഷം അതിനുള്ളിലെ കുരു എടുത്തു മാറ്റുക

ശേഷം വീണ്ടും വൃത്തിയാക്കിയ ശേഷം നല്ല പ്ലാസ്റ്റിക് കവറിൽ നിരത്തി വെക്കുക ഓരോന്നും ഒട്ടിപ്പിടിക്കാത്ത രീതിയിൽ വേണം വെക്കാൻ ഇങ്ങനെ പത്തോ പതിനഞ്ചണ്ണമോ വീതം വെച്ച ശേഷം കവർ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക ശേഷം രണ്ടു ദിവസം കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ നിറച്ച ശേഷം വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് രണ്ടു ദിവസം കഴിഞ്ഞു ബോട്ടിലിൽ സൂക്ഷിക്കുമ്പോൾ ചക്ക ഒട്ടിപ്പിടിക്കില്ല അതുകൊണ്ട് ഒരുപാട് നാൾ കഴിഞ്ഞാലും ചക്ക കേടാകില്ല അടുത്ത സീസൺ വരുന്നതിന് മുൻപ് തന്നെ നമുക്ക് ചക്ക കഴിക്കണതും സാധിക്കും.അപ്പൊ ഇനിമുതൽ എല്ലാവരും ചക്ക കഴിച്ചു ബാലകിവന്നാൽ ഇങ്ങനെ ചെയ്യൂ ചക്ക സീസൻ അല്ലാത്ത സമയത്തും നല്ല മധുരമുള്ള ചക്ക കഴിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *