എല്ലാ വീടുകളിലും ഒരുപാട് ഉപയോഗങ്ങൾക്ക് ആവശ്യം വരുന്ന ഒന്നാണ് പൈപ്പ് വീട്ടിലെ എവിടെ വേണമെങ്കിലും നമുക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം എത്തിക്കാൻ സാധിക്കും.കിണറ്റിൽ നിന്നും വെള്ളം പല ഭാഗങ്ങളിലും എത്തിക്കാൻ വേണ്ടി പലരും പല വിധത്തിലുള്ള പൈപ്പുകൾ ഉപയോഗിക്കുന്നുണ്ട് പൂന്തോട്ടത്തിൽ ഉപയോഗിക്കുന്ന ചെറിയ പൈപ്പുകൾ അതായത് ഹോസുകൾ മുതൽ കൃഷി സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന വലിയ വണ്ണമുള്ള ഹോസുകൾ വരെ ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു.നല്ല രീതിയിലുള്ള ഉപയോഗം തന്നെയാണ് ഇതുകൊണ്ട് നമുക്കുള്ളത് പൂന്തോട്ടത്തിൽ വെള്ളം എത്തിക്കാൻ ഈ ചെറിയ വണ്ണം കുറഞ്ഞ പൈപ് എല്ലാ വീടുകളിലും കാണും ചെടികൾക്ക് വെള്ളം എത്തിക്കാൻ ഇതാണ് ഏറ്റവും നല്ലത് പലരും ഇത് മറ്റുചില കാര്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു.
എന്നാൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടിപ്പിക്കാൻ സാധ്യത കൂടുതലാണ് നമ്മൾ ദൃതിയിൽ ജോലി ചെയ്യുമ്പോൾ ഇത് ചിലപ്പോൾ പൊട്ടിപ്പോകാറുണ്ട് ഇങ്ങനെ വരുമ്പോൾ ഒരുപാട് വെള്ളം പാഴായി പോകും ചെറിയ ചോർച്ച ആണെങ്കിൽ ആരും അങ്ങനെ കാര്യമാക്കാറില്ല പക്ഷെ ഇങ്ങനെ പോകുന്ന വെള്ളം നമ്മൾ ഉപയോഗിക്കുന്ന അത്രയും സാമ്യം പോയിക്കഴിഞ്ഞാൽ ഒരുപാട് വെള്ളം പാഴായി പോകും.അങ്ങനെയൊരു സാഹചര്യം വരുമ്പോൾ ഇത് ഒട്ടിക്കാനോ ചോർച്ച മാറ്റാനോ കടകളിൽ നിന്നും ഒന്നും വാങ്ങേണ്ട ഇത് ശെരിയാക്കാൻ വേണ്ടി ആരേയും കൊണ്ടുവരുകയും വേണ്ട വളരെ പെട്ടന്ന് തന്നെ ഇത് ഒരാൾക്ക് സ്വന്തമായി നന്നാക്കാൻ സാധിക്കും ഇങ്ങനെ ചെയ്‌താൽ പിന്നെ ഹോസ് പൊട്ടില്ല നല്ല കരുത്തും ഉണ്ടാകും.
ആദ്യം ചെയ്യേണ്ടത് പൈപ്പിന്റെ ചോർച്ച എത്രത്തോളം ഉണ്ടെന്നു നോക്കി മനസ്സിലാക്കുക ശേഷം ഹോസിന്റെ അറ്റത്ത് നിന്നും ചെറിയ ഒരു ഭാഗം മാത്രം മുറിച്ചെടുത്തു വൃത്തിയായി ഷേപ്പിൽ ആക്കിയെടുക്കുക അതിന് ശേഷം പൈപ്പിന്റെ പൊട്ടിയ ഭാഗത്ത് ഈ കഷ്ണം ശെരിയായ രീതിയിൽ വെച്ച് ഒരു ഇരുമ്പ് കഷ്ണം ചൂടാക്കി ഒട്ടിക്കുക ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഏതു പൈപ്പാണോ പൊട്ടിയത് ആ പൈപ്പിന്റെ തന്നെ കഷ്ണം മാത്രം എടുക്കുക മറ്റേതെങ്കിലും പൈപ്പ് ആണെങ്കിൽ കരുത്ത് കിട്ടില്ല.വീട്ടിൽ പൊട്ടിയ പൈപ്പ് ഉണ്ടെങ്കിൽ ഈ രീതി ഒന്ന് ചെയ്തുനോക്കൂ ഇതിനായി കടകളിൽ നിന്നും ഒന്നും വാങ്ങേണ്ട ആവശ്യമില്ല.