കേടായ റിമോട്ട് നന്നാക്കാം ഇങ്ങനെ ചെയ്താൽ മതി ഇനി പുതിയ റിമോട്ട് വാങ്ങിക്കേണ്ട

ഇന്ന് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും റിമോട്ട് തന്നെയാണ് റിമോട്ട് ഉപയോഗിച്ചാണ് എല്ലാം നമ്മൾ നിയന്ത്രിക്കുന്നത്.വീട്ടിലെ ടീവി എസി വീടിന്റെ ഗേറ്റ് ചിലതരം ലൈറ്റുകൾ അങ്ങനെ തുടങ്ങി നിരവധി ഉപകരണങ്ങൾ റിമോട്ട് ഉപയോഗിച്ച് നമുക്ക് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും സാധിക്കും.ഇതിൽ ഏറ്റവും കൂടുതൽ ടീവിക്ക് വേണ്ടിയാണ് റിമോട്ട് ഉപയോഗിക്കുന്നത് കാരണം ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ടീവി തന്നെയാണല്ലോ അതുകൊണ്ടായിരിക്കണം ടീവിയുടെ റിമോട്ട് വളരെ പെട്ടന്ന് തന്നെ കേടായിപോകാറുണ്ട് ചില റിമോട്ടുകൾ ഒരു വർഷം പോലും നമുക്ക് ഉപയോഗിക്കാൻ കഴിയാറില്ല മാത്രമല്ല ചെറുതായി കയ്യിൽ നിന്നും ഒന്ന് വീണാൽ പിന്നെ അത് പഴയ രീതിയിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.

അതുകൊണ്ട് തന്നെ എന്തെങ്കിലും ചെറിയ കേടുപാടുകൾ വന്നാൽ തന്നെ എല്ലാവരും ഉടനെ ചെയ്യാറുള്ളത് റിമോട്ട് ഒരെണ്ണം പുതിയത് വാങ്ങിക്കുക എന്ന കാര്യമാണ്.എന്നാൽ ഇനിമുതൽ ഇങ്ങനെ കേടായാൽ പുതിയ റിമോട്ട് വാങ്ങിക്കേണ്ട കാര്യമില്ല നമുക്ക് തന്നെ എളുപ്പത്തിൽ ആ റിമോട്ട് നന്നാക്കാൻ സാധിക്കും.ഓർ റിമോട്ട് കേടായാൽ ആദ്യം തന്നെ ചെയ്യേണ്ടത് അതിലെ ബാറ്ററി ചാർജ് തീർന്നോ എന്നാണ് നമ്മളിൽ പലരും ഈ കാര്യം ശ്രദ്ധിക്കാതെ ചിലപ്പോൾ റിമോട്ട് തുറന്നു നോക്കാറുണ്ട് എന്നാൽ അതിന് കാര്യമായ കേടുപാടുകൾ ഒന്നും ഉണ്ടാകില്ല അതിൽ ഇട്ടിരിക്കുന്ന ബാറ്ററി ചാർജ് തീർന്നുപോയതായിരിക്കണം കാരണം ഈ കാര്യം പരിശോധിച്ച ശേഷം മാത്രമേ റിമോട്ടിന്റെ മറ്റുള്ള കാര്യങ്ങൾ പരിശോധിക്കാൻ പാടുള്ളൂ.

ബാറ്ററി ചാർജ് ഉണ്ട് എങ്കിൽ പിന്നെ ചെയ്യേണ്ടത് അവ റിമോട്ടിൽ നിന്നും നിന്നും എടുത്തുമാറ്റി നന്നായി തുടച്ച ശേഷം വീണ്ടും റിമോട്ടിൽ ഇട്ടു പരിശോധിക്കുക എന്നിട്ടും റിമോട്ട് വർക്ക് ചെയ്തില്ല എങ്കിൽ ചെയ്യേണ്ടത് റിമോട്ട് അഴിച്ചു മാറ്റി അതിലെ ബോർഡ് എടുത്തു നന്നായി വൃത്തിയാക്കണം അതിൽ നിറയെ കാണുന്ന പൊടി നന്നായി കഴുകി തുടച്ച ശേഷം വീണ്ടും റിമോട്ടിൽ ഇട്ടാൽ തീർച്ചയായും റിമോട്ട് വർക്ക് ചെയ്യും.ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും റിമോട്ട് വർക്ക് ചെയ്തില്ല എങ്കിൽ മാത്രം മറ്റുള്ള കാര്യങ്ങൾ ചെയ്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *