വീടിൻ്റെ പടവ് സമയത്ത് ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വീട് മുഴുവൻ ചോർച്ചയുണ്ടാകും

ഒരാളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്.ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും എല്ലാവരും വീട് നിർമ്മിക്കാറുണ്ട് ഇന്ന് എല്ലാ നബാറ്റിലും അനുദിനം പുതിയ വീടുകൾ വരുന്നു അവർക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ തന്നെയാണ് എല്ലാവരും വീട് നിർമ്മിക്കുക.കാലം കഴുഞ്ഞുപോകുമ്പോൾ വീട് നിർമ്മാണത്തിന്റെ രീതികളും മാറുന്നു.വീടിൻ്റെ ഭംഗി കൂട്ടാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും വീടിൻ്റെ നിലനില്പിനെ തന്നെ ബാധിക്കുന്നു എന്ന കാര്യം പലരും മറന്നുപോകുന്നു .പണ്ടത്തെ വീടുകൾ നിർമ്മിക്കുന്നത് നമ്മുടെ നാട്ടിലെ കാലാവസ്ഥയും മറ്റും വീടുകൾക്ക് ബാധിക്കാത്ത രീതിയിൽ ആയിരുന്നു എന്നാൽ ഇന്ന് കണ്ടുവരുന്ന ഭൂരിഭാഗം വീടുകളും മഴയും വെയിലും വീടുകൾക്ക് നല്ലപോലെ ബാധിക്കും.

ഇപ്പൊ വീട് നിർമ്മിക്കുന്ന ആളുകൾ ഭംഗിയിൽ മാത്രമാണ് നോക്കുന്നത് എന്ന കാര്യം വീടുകൾ നോക്കിയാൽ തന്നെ മനസ്സിലാകും കാരണം പണ്ടത്തെ വീടുകൾക്ക് ഉണ്ടായിരുന്ന രീതിയിലുള്ള സൺ സൈഡ് അല്ല ഇപ്പോഴത്തെ വീടുകൾക്ക് കണ്ടുവരുന്നത് ഭംഗി കൂട്ടാൻ വേണ്ടി അവയുടെ രൂപം മാറ്റുന്നു ചില വീടുകൾക്ക് സൺ സൈഡ് നിർമ്മിക്കുക പോലും ചെയ്യുന്നില്ല പലരും.ഇതിൻ്റെ ദോഷം എന്തെന്നാൽ മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ വീടിന്റെ ചുമരിൽ ആയിരിക്കും തട്ടുന്നത് ചെരിഞ്ഞ സൺ സൈഡ് കൊടുക്കുന്നതിന് പകരം പരന്ന സൺ സൈഡ് ആണെങ്കിൽ മഴ കൂടുതലായി ഉണ്ടാകുന്ന സമയത്ത് സൺ സൈഡിൽ വീഴുന്ന വെള്ളം മുഴുവൻ വീടിന്റെ ചുമരിൽ ആയിരിക്കും ഒരുപാട് കാലം ഇങ്ങനെ നനവ് തട്ടിയാൽ അവ നല്ല രീതിയിൽ വീടിനെ ബാധിക്കും കാരണം നമ്മുടെ നാട്ടിലെ വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ചെങ്കല്ലാണ് അതിനാൽ വെള്ളം കൂടുതലായി വീഴുന്നത് തീർച്ചയായും തടയണം.

മഴ വന്നപ്പോൾ ഇപ്പോൾ വീട് നിർമ്മിച്ചുകൊണ്ടിരിക്കുന്ന പാലർക്കു ഈ അനുഭവം ഉണ്ടായിട്ടുണ്ട് അതിനാൽ ഈ കാര്യം ശ്രദ്ധിക്കാതെ നിങ്ങൾ വീട് നിർമ്മിക്കാൻ തുടങ്ങരുത്.വീടിൻ്റെ ഭംഗി കൂട്ടാൻ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നല്ലത് തന്നെ പക്ഷെ അത് വീടിൻ്റെ നിലനില്പിനെ ബാധിക്കുന്ന കാര്യങ്ങൾ ആകരുത് എന്ന് ഉറപ്പ് വരുത്തണം.എന്തായാലും ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് വീട് നിർമ്മാണം കഴിഞ്ഞാൽ പിന്നെ അത് എന്തെങ്കിലും ചെയ്യണമെങ്കിൽ ഒരുപാട് ചിലവ് വരും അതിനാൽ നമ്മുടെ സുഹൃത്തുക്കൾ വീട് നിർമ്മാണത്തിൽ ഏർപ്പെട്ടവർ ഉണ്ടെങ്കിൽ ഈ കാര്യം അവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *