വെള്ളം ഇല്ലാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല നമുക്ക് ഏത് സമയത്തും ആവശ്യമുള്ള ഒന്നാണ് വെള്ളം അതിനാൽ എല്ലാ വീടുകളിലും കിണർ കുഴിക്കാറുണ്ട് ഇന്ന് കിണറുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ്.ഇപ്പൊ പുതിയതായി വരുന്ന എല്ലാ വീടുകളിലും നല്ല രീതിയിലുള്ള ഭംഗിയുള്ള രൂപത്തിൽ കിണറുകൾ വെക്കുന്നുണ്ട് എന്നാൽ കിണർ കുഴിച്ചാലും വെള്ളം കിട്ടാത്ത ഒരുപാട് പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട് മാത്രമല്ല വെള്ളം ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ സാധിക്കാത്ത വെള്ളം ലഭിക്കുന്ന സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട് ഇത്തരം സ്ഥലങ്ങളിൽ വീട്ടുകാർ വെള്ളത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുണ്ട് അവർ ആശ്രയിക്കുന്നത് മറ്റുള്ള വീടുകളിലെ വെള്ളം അല്ലെങ്കിൽ പൊതു ജലവിതരണത്തെയാണ്.
ഇത് എല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് നമുക്ക് ഒരു ദിവസം എല്ലായിപ്പോഴും വെള്ളം ആവശ്യമായി വരാറുണ്ട് അങ്ങനെയൊരു സാഹചര്യത്തിൽ സ്വന്തം വീട്ടിൽ കിണർ അല്ലെങ്കിൽ കുഴൽ കിണർ ഇല്ലെങ്കിൽ അത് അനുഭവിച്ചു അറിഞ്ഞാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയാൻ കഴിയൂ.ഇത്തരം വീട്ടുകാർക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് ഇന്ന് നമ്മൾ പറയുന്നത്.കിണറുകൾ കുഴിച്ചിട്ടും ശുദ്ധജലം ലഭിക്കുന്ന വീട്ടുകാർക്ക് തീർച്ചയായും ഈ രീതി ഉപകാരപ്പെടും ഇങ്ങനെയുള്ള കിണറുകൾ ആണെങ്കിൽ ഒരുപാട് വർഷം ശുദ്ധജലം ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല സാധാരണ കിണറുകളിൽ ഒരുപാട് കാലം കഴിയുമ്പോൾ വെള്ളത്തിന്റെ നിറം മാറുന്നതായി കാണാൻ കഴിയും എന്നാൽ ഇങ്ങനെയാണ് നിങ്ങൾ കിണറുകൾ ഉണ്ടാക്കിയിട്ടുള്ളത് എങ്കിൽ വെള്ളം എക്കാലവും ശുദ്ധമായിരിക്കും.
കാരണം ഈ കിണർ നിർമ്മിക്കാനുള്ള റിങ്ങുകൾ നിർമ്മിക്കുന്നത് കളിമണ്ണ് ഉപയോഗിച്ചാണ് അതുകൊണ്ട് തന്നെ വെള്ളം എപ്പോഴും ശുദ്ധമായിരിക്കും മാത്രമല്ല കളിമണ്ണ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ റിങ്ങുകളിൽ ഒരുപാട് തുളകൾ ഇടുന്നുണ്ട് ഇതുകാരണം വെള്ളം കൂടുതലായി കിണറിലേക്ക് വരാൻ കാരണമാകുന്നു ഇത് നമ്മൾ സാധാരണ കിണറുകൾക്ക് ചെയ്യാറില്ല വെള്ളം കിട്ടാത്ത പ്രദേശത്ത് നല്ല രീതിയിൽ വെള്ളം ലഭിക്കാൻ ഇത് സഹായകമാണ്.ഇനി വീട്ടിൽ കിണർ നിർമ്മിക്കാൻ മടിച്ചു നിൽക്കേണ്ട തീർച്ചയായും ശുദ്ധവെള്ളം ലഭിക്കും കിണർ നിർമ്മിക്കുമ്പോൾ ഈ രീതിയിൽ തന്നെ നിർമ്മിക്കൂ.