വീടിന് ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് വീട് നിർമ്മാണത്തിന്റെ തിരക്കിൽ വളരെ പ്രാധ്യാനപ്പെട്ട ചില കാര്യങ്ങൾ ഒരിക്കലും മറന്നുപോകരുത്.പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ എല്ലാ വീടുകൾക്കും ചെയ്യൂന്ന ഒന്നാണ് ബെൽറ്റ് കോൺക്രീറ്റ് ഇവ വീടുകൾക്ക് കൂടുതൽ സുരക്ഷാ നൽകുന്നു ഇതിന് വേണ്ടി തന്നെയാണ് നമ്മൾ വീടുകൾക്ക് ബെൽറ്റ് നിർമ്മിക്കുന്നത് ഇതുണ്ടെങ്കിൽ നമ്മുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഭൂമിയുടെ ചെറിയ ചലനങ്ങളിൽ നിന്നും ഒരു പരിധിവരെ സംരക്ഷിക്കുന്നു മാത്രമല്ല രണ്ടു നില വീടുകൾക്ക് കൂടുതൽ കരുത്തും നൽകുന്നു.റോഡിൻറെ അടുത്താണ് വീടെങ്കിൽ തീർച്ചയായും ബെൽറ്റ് ഉണ്ടായിരിക്കണം കാരണം റോട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണിൽ ചെറിയ ചലനങ്ങൾ ഉണ്ടാകും ഇതിൽ നിന്നും വീടുകളെ സംരക്ഷിക്കാൻ ബെൽറ്റ് ഒരുപാട് ഉപകാരപ്പെടുന്നു.
ഇനി പലർക്കുമുള്ള സംശയമാണ് വീട് നിർമ്മാണം നടക്കുമ്പോൾ കോൺക്രീറ്റ് ബെൽറ്റ് എവിടെയാണ് ഏറ്റവും ഗുണകരമെന്നത് അതായത് വീടിന് നമുക്ക് രണ്ടു ഘട്ടങ്ങളിലായി ബെൽറ്റ് നിർമ്മിക്കാൻ സാധിക്കും ഒന്നാമതായി നമുക്ക് ചെയ്യാൻ കഴിയുക വീടിന്റെ പാതകം നിർമ്മിക്കുമ്പോൾ അതായത് വീടിന്റെ തറയുടെ താഴെ വരുന്ന നിർമ്മാണ ഘട്ടമാണ് പാതകം ഇതിന്റെ മുകളിലായിട്ട് നമുക്ക് ബെൽറ്റ് കോൺക്രീറ്റ് നിർമ്മിക്കാൻ കഴിയും അതുകൂടാതെ തറയുടെ മുകളിലാണ് ബെൽറ്റ് കോൺക്രീറ്റ് നിർമ്മിക്കാൻ കഴിയും ഇതാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് സംശയം എവിടെ ബെൽറ്റ് നിർമ്മിക്കുന്നത് ഏറ്റവും കൂടുതൽ വീടിന് ഗുണം ചെയ്യുക എന്നത്.
നിരവധി വീടുകൾക്ക് ഈ രണ്ടു ഘട്ടങ്ങളിലും ബെൽറ്റ് നിർമ്മിക്കാറുണ്ട് എന്നാൽ ഈ കാര്യം നിങ്ങൾ മനസ്സിലാക്കാതെ പോകരുത് വീടിന് ബെൽറ്റ് നിർമ്മിക്കുന്നുണ്ടെങ്കിൽ അത് പാതകത്തിന്റെ മുകളിലായി നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത്.വീടുകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷ നൽകുന്നത് ഈ ഘട്ടത്തിൽ ബെൽറ്റ് നിർമ്മിക്കുമ്പോൾ ആണ്.പുതിയ വീടുകൾക്ക് ബെൽറ്റ് പ്രധാനമാണ് പലരും വീടിന്റെ നിർമ്മാണത്തിന്റെ ചിലവ് കുറക്കാൻ വേണ്ടി ബെൽറ്റ് ഒഴിവാക്കുന്നു എന്നാൽ വീടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഇത് നിർമിക്കണം പണ്ടത്തെ കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നുമില്ല പക്ഷെ ഇപ്പൊൾ അതെല്ലാം വീടിന് ആവശ്യമാണ്.