തായ്‌വാനിൽ നിന്നും രാജപ്പൻ ചേട്ടന് കിട്ടിയ അവാർഡ് തുറന്നുനോക്കിയപ്പോൾ

നമ്മുടെ പ്രധാനമന്ത്രി വരെ അഭിനന്ദിച്ച രാജപ്പൻ ചേട്ടനെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല ലോകം മുഴുവൻ അറിയപ്പെട്ടത് അദ്ധേഹത്തിന്റെ നല്ല മനസ്സ് കാരണമാണ്.വേമ്പനാട്ട് കായലിൽ ആളുകൾ കളയുന്ന പ്ലാസ്റ്റിക്ക് പത്രങ്ങൾ വൃത്തിയാക്കാനുള്ള അദ്ധേഹത്തിന്റെ മനസ്സ് തന്നെയാണ് ഇന്ന് രാജപ്പൻ ചേട്ടനെ ഈ നിലയിൽ എത്തിച്ചത്.ആരുടേയും സഹായമില്ലാതെ കായൽ വൃത്തിയാക്കുന്ന രാജപ്പൻ ചേട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഇത് കണ്ടിട്ട് നിരവധി ആളുകൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു വിദേശത്ത് നിന്നും നിരവധി ആളുകൾ അദ്ദേഹത്തെ നേരിട്ട് അഭിനന്ദിച്ചു.ഇപ്പോൾ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി വന്നിരിക്കുകയാണ് തായ്‌വാനിൽ നിന്നും അദ്ദേഹത്തിന് അവാർഡ് ലഭിച്ചിരിക്കുന്നു കൂടാതെ പ്രശസ്തി പത്രവും.

തന്റെ ചെറിയ വള്ളത്തിൽ ആയിരുന്നു രാജപ്പൻ ചേട്ടൻ ആരേയും ആശ്രയപ്പെടുത്തടുന്ന രീതിയിൽ കായൽ വൃത്തിയാക്കിയത്.വേമ്പനാട്ട് കായലിൽ നിരവധി ബോട്ടിലുകൾ ഉണ്ടായിരുന്നു കോടതി പ്ലാസ്റ്റിക് കവറുകളും ഉപയോഗം കഴിഞ്ഞാൽ ആളുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ആയിരുന്നു അവ ഇത് കണ്ടിട്ടാകണം രാജപ്പൻ ചേട്ടൻ കായൽ വൃത്തിയാക്കാനായുള്ള നല്ല മനസ്സുമായി ഒരു വള്ളം എടുത്തു ഇറങ്ങിയത് ആ സമയത്ത് നല്ല മഴയുള്ള ദിവസങ്ങൾ ആയിട്ടുപോലും അദ്ദേഹം കായൽ വൃത്തിയാക്കി.ഈ അവാർഡ് തീർച്ചയായും അദ്ദേഹത്തിന് അർഹിച്ചത് തന്നെയാണ് പ്രത്യേകിച്ച് വരുമാന മാർഗ്ഗം ഒന്നും തന്നെയില്ലാത്ത അദ്ദേഹത്തിന് ഇത് ഒരുപാട് ആശ്വാസമേകും.

ഇങ്ങനെയുള്ള ആളുകൾ ഉണ്ടാകുന്നത് തന്നെ നമുക്ക് അഭിമാനമാണ് സ്വന്തം വീടും പരിസരവും വൃത്തിയാക്കുക എന്നത് എല്ലാവരുടേയും കടമയാണ് എന്നാൽ സ്വന്തം നാടും പരിസരവും വൃത്തിയാക്കാനുള്ള മനസ്സ് എല്ലാവർക്കും കിട്ടാറില്ല വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഇങ്ങനെയുള്ള മനസ്സുണ്ടാകൂ.ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടാൽ നമ്മൾ തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം മാത്രമല്ല കഴിയുമെങ്കിൽ അവരെ സഹായിക്കുകയും ചെയ്യണം എന്നാൽ മാത്രമേ നമ്മുക്ക് നമ്മുടെ നാടും പരിസരവും വൃത്തിയാക്കാൻ സാധിക്കൂ ഉപയോഗശൂന്യമായ നിരവധി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും പൊതുസ്ഥലങ്ങളിൽ കിടക്കുന്നത് കാണാം ഇത് ഒരുപാട് ദോഷങ്ങൾ നമുക്ക് ഉണ്ടാക്കുന്നുണ്ട് ഇതെല്ലാം വൃത്തിയാക്കുക എന്നത് നമ്മുടെ കടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *