കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ ആളുകൾക്ക് ഇഷ്ടമുള്ള ഒരു ചായയാണ് മസാല ചായ ഈ ചായ ഒരു തവണ കുടിച്ചവർ ആരും തന്നെ അതിന്റെ രുചിയും കുടിച്ച സ്ഥലവും മറക്കില്ല അത്രയ്ക്കും രുചിയാണ് ഈ ചായ.ഇത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് തമിഴ് നാട്ടിലെ ചില ഹോട്ടലുകളിലാണ് അവിടെയുള്ളവർ കറികളിൽ ഉപയോഗിക്കുന്ന ചില മസാലകൾ ചേർത്താണ് ഈ ചായ ഉണ്ടാക്കുന്നത.തമിഴ് നാട്ടിൽ പോയി രാവിലത്തെ ഭക്ഷണം കഴിച്ചവർ ഈ ചായ കുടിച്ചിട്ടുണ്ടാകും.കേരളത്തെ പോലെ തന്നെ ഭക്ഷണത്തിന്റെ രുചിയിൽ പേരുകേട്ട ഒരു സംസ്ഥാനമാണ് തമിഴ്നാടും ഇവിടെയുള്ളവർ പല തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കും നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത വിധത്തിലുള്ള നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കാൻ അവിടെയുള്ള എല്ലാവർക്കും അറിയാം അങ്ങനെയാണ് ഈ മസാല ചായ കേരളത്തിലെ ആളുകളും ഉണ്ടാക്കാൻ തുടങ്ങിയത്.
ഒരിക്കൽ ഈ ചായ അവിടത്തെ ഹോട്ടലുകളിൽ നിന്നോ വീടുകളിൽ നിന്നോ കുടിച്ചാൽ ഇത് ഒരിക്കലെങ്കിലും സ്വന്തമായി ഉണ്ടാക്കി കുടിക്കാൻ തോന്നും അത്രയും രുചിയാണ് എന്ന കാര്യത്തിൽ സംശയമില്ല മാത്രമല്ല മസാല ചേർക്കുന്നത് കൊണ്ട് ഈ ചായ കുടിച്ചാൽ ഒരുപാട് ഗുണങ്ങളും നമുക്ക് കിട്ടുന്നു.മിനുട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ കഴിയും ഇത് നമ്മുടെ വീട്ടിൽ ആദ്യം തന്നെ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക അതുപോലെ തന്നെ രണ്ട് ഗ്ലാസ് പാലും കോടി അതിൽ ചേർത്ത ശേഷം തിളപ്പിക്കുക ഇത് നന്നായി തിളച്ചുവരുന്ന സമയത്ത് മസാല തയ്യാറാക്കണം അതിനായി ഒരു കഷ്ണം ഇഞ്ചിയും ഏലക്കയും കൂടി മിക്സ് ചെയ്ത് ചതച്ചെടുക്കണം.
എന്നിട്ടു നേരത്തെ തിളപ്പിക്കാൻ വെച്ച പാൽ നന്നായി തിളച്ചു വരുമ്പോൾ ഈ മസാല അതിൽ ഇട്ടുകൊടുക്കണം ശേഷം കുറച്ചുകൂടി തിളപ്പിച്ച ശേഷം ആവശ്യത്തിന് പഞ്ചസാരയും ചായപ്പൊടിയും ചേർത്തുകൊടുക്കണം വീണ്ടും കുറച്ചുകൂടി തിളപ്പിച്ച ശേഷം ഇറക്കി വെക്കാവുന്നതാണ്.ശേഷം ഒരു ഗ്ലാസ് എടുത്തു ചോക്കലേറ്റ് ഉണ്ടെങ്കിൽ ഗ്ലാസ് അലങ്കരിച്ച ശേഷം അതിലേക്ക് നമ്മുടെ മസാല ചായ ഒഴിച്ചുകൊടുക്കുക ഈ ചോക്കലേറ്റ് ചേർക്കുന്നതുകൊണ്ട് കുറച്ചൂടെ പ്രത്യേക രുചി ലഭിക്കും.