സ്‌കൂളിൽ നിന്നും കിറ്റ് കിട്ടിയോ 15 കിലോ അരിയും മറ്റു സാധനങ്ങളും എല്ലാ വിദ്യാർത്ഥികൾക്കും

എല്ലാവർക്കും ആശ്വാസമാണ് റേഷൻ കടകളിൽ നിന്നും കിട്ടുന്ന കിറ്റ് ഇതിൽ അരി പയർ കടല തുടങ്ങി നിരവധി ആവശ്യ സാധനങ്ങൾ ഉണ്ട്.എല്ലാ വീട്ടുകാർക്കും ഇത് റേഷൻ കടയിൽ നിന്നും വാങ്ങിക്കാം ഇത് കിട്ടുമ്പോൾ ഒരു സാധാരണ കുടുംബത്തിന് വലിയ ആശ്വാസമാണ് കാരണം ആർക്കും ജോലിക്ക് പോകാനോ കടകൾ തുറക്കാനോ കഴിയാത്ത ഈ സാഹചര്യത്തിൽ വീട്ടിലേക്ക് വേണ്ട അരിയും സാധനങ്ങളും ഇങ്ങനെ സൗജന്യമായി ലഭിക്കുമ്പോൾ ആരാണ് വാങ്ങാതിരിക്കുക മാത്രമല്ല ഒരുപാട് ദിവസം ഉപയോഗിക്കാൻ മാത്രം സാധനങ്ങൾ ആ കിറ്റിലുണ്ട് അരി മുതൽ ഓയിൽ വരെ ആ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും കിറ്റുകൾ വിതരണം ചെയ്യുന്നു ഇത് സ്‌കൂളിലെ ഓരോ വിദ്യാർത്ഥികൾക്കാണ് നൽകുന്നത് പയർ കടല പഞ്ചസാര ഓയിൽ ഗോതമ്പ് പൊടി തുടങ്ങിയ സാധനങ്ങൾ കൂടാതെ പതിനെഞ്ച് കിലോ അരിയും ഓരോ വിദ്യാർത്ഥികൾക്കും നൽകുന്നുണ്ട് ഇത്രയും സാധനങ്ങൾ ലഭിക്കുന്നത് സാധാരണ കുടുംങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ് സർക്കാർ സ്‌കൂളിൽ ഒരു വീട്ടിലെ മൂന്നോ നാലോ കുട്ടികൾ ഉണ്ടെങ്കിൽ ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാനുള്ള സാധനങ്ങൾ ലഭിക്കും.ഇത് ഒരിക്കലും വാങ്ങാതിരിക്കുക നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എങ്കിൽ എത്രയും പെട്ടന്ന് അനേഷിക്കൂ സൗജന്യമായി ലഭിക്കുന്ന ഈ കിറ്റ് ഒരിക്കലും ഒഴിവാക്കരുത്.കേരളത്തിലെ നിലവിലെ സാഹചര്യം കാരണമാണ് ഇങ്ങനെയൊരു കിറ്റ് വിതരണം എല്ലാ കുടുംബങ്ങൾക്കും ഭക്ഷണ സാധനങ്ങൾ മാത്രമാണ് നിലവിൽ എത്തിച്ചുകൊടുക്കുന്നത്.

എന്നാൽ റേഷൻ കടകളിൽ കിറ്റ് വാങ്ങാൻ പോയാൽ തീർന്നു പോയെന്നും അടുത്തത് വരുമ്പോൾ നൽകാം എന്നും പറഞ്ഞു നിരവധി കുടുംബങ്ങളെ മടക്കി അയക്കുന്നുണ്ട് ഇത് ഉടൻ പരിഹരിക്കുമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്.റേഷൻ കടയിലൂടെയുള്ള കിറ്റ് വിതരണം കേരളത്തിൽ വരുന്ന വിശേഷ ദിവസങ്ങളിൽ മാത്രമാണ്.എന്തായാലും നിങ്ങളുടെ അടുത്തുള്ള സ്‌കൂൾ വഴി അരിയും കിറ്റ് വിതരണവും നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ അത് ഉടനെ വീട്ടിലെത്തിക്കുകയും ചെയ്യുക.സ്‌കൂളിൽ നിന്നും ഇങ്ങനെ അരിയും സാധനങ്ങളും വിതരണം ചെയ്യുന്നത് അറിയാത്ത ഒരുപാട് കുടുംബങ്ങളുണ്ട് അവരിലേക്ക് നമ്മൾ ഈ കാര്യം എത്തിക്കണം.അരിയും ഭക്ഷണ സാധനങ്ങളും എല്ലാവർക്കും ലഭിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *