മാങ്ങ കഴിക്കാത്ത ആരാ ഉള്ളത് നല്ല പഴുത്തതും പച്ചയുമായ മാങ്ങ കിട്ടിയാൽ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പഴുത്തത് ആണെങ്കിൽ അതുപോലെ അങ്ങ് വേഗത്തിൽ കഴിക്കും പച്ചയാണെങ്കിൽ ഉപ്പും കൂട്ടി കഴിക്കുന്നവരും കുറവല്ല എന്നിരുന്നാലും ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് നല്ല മധുരമുള്ള മാങ്ങ കഴിക്കാൻ തന്നെയാണ്.ഇങ്ങനെയൊക്കെ മാമ്പഴം കഴിച്ചവർ അറിഞ്ഞിരിക്കേണ്ട കാര്യം എന്തെന്നാൽ നല്ല പഴുത്ത മാങ്ങാ കിട്ടിയാൽ ഇനി പുട്ടും ഉണ്ടാക്കാം എന്ന കാര്യം മറക്കരുത്.രണ്ട് മാങ്ങ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത് ഒരിക്കൽ ഉണ്ടാക്കി നോക്കി കഴിച്ചവർ പറയുന്നു ഒരിക്കൽ കഴിച്ചാൽ എന്നും കഴിക്കാൻ തോന്നുന്ന ഒരു പലഹാരം തന്നെയാണ് മാങ്ങ പുട്ട്.
വൈകുന്നരം ചായയുടെ കൂടെ ഈ പുട്ടുണ്ടെങ്കിൽ പിന്നെ വേറൊന്നു വേണ്ടിവരില്ല അത്രയും രുചിയാണ് വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാൻ കഴിയുന്ന ഈ മാങ്ങാ പുട്ട്.ഈ മാമ്പഴ പുട്ട് തയ്യാറാക്കാൻ ചെയ്യേണ്ടത് നന്നായി പഴുത്ത രണ്ട് മാങ്ങയെടുക്കണം അത് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി ജ്യൂസ് മിക്സി ഉപയോഗിച്ച് അരച്ചെടുക്കണം അതിന് ശേഷം പുട്ടിനു ആവശ്യമായ പൊടി എടുക്കണം അതിന് ശേഷം നമ്മൾ നേരത്തെ അരച്ച് വെച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്.ഇനി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ സാധാരണ നമ്മൾ വീട്ടിൽ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെയാണ്.വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് മാമ്പഴ പുട്ട് മാത്രമല്ല കഴിക്കാൻ നല്ല രുചിയും കിട്ടുന്ന ഒന്നാണ് സാധാരണ പുട്ട് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അതിൽ മാങ്ങയുടെ രുചി കൂടി വരുമ്പോൾ പിന്നെ പറയേണ്ടതില്ലലോ.
ഇത് നമ്മൾ വൈകുന്നേരം കഴിക്കുന്ന ചായയുടെ കൂടെ കഴിക്കുന്നതാകും നല്ലത് കാരണം ആ സമയത്ത് കുറഞ്ഞ രീതിയിൽ മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ലലോ.എന്തായാലും നിങ്ങളും ഇങ്ങനെയൊരു പുട്ട് ഉണ്ടാക്കിനോക്കണം മാങ്ങ കിട്ടുന്ന സമയമാണ് മിനുറ്റുകൾക്കകം തയ്യാറാക്കാനും കഴിയും.വൈകുന്നേരം വീടുകളിൽ കഴിക്കാൻ ഉണ്ടാകുന്ന വിഭവങ്ങളിൽ ഇനി മാങ്ങ പുട്ടും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല കാരണം രുചിയിൽ സാധാരണ പുട്ടിനേക്കാൾ മുന്നിലാണ് മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പുട്ട്.