വെറും മൂന്ന് മിനുട്ടിൽ തയ്യാറാക്കാം എരിവും പുളിയുമുള്ള ദോശ

വെറും മൂന്ന് മിനുട്ടിൽ ആർക്ക് വേണമെങ്കിലും തയ്യാറാക്കാം നല്ല എരിവും പുളിയും ഉപ്പുമുള്ള ദോശ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഈ ദോശ ഉണ്ടാക്കാൻ പ്രധാനമായും വേണ്ടത് നല്ല നാടൻ മുട്ടയും ദോശ മാവും മാത്രമാണ്.കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന ഈ ദോശ രാവിലെ മാത്രമല്ല വൈകിട്ടും രാത്രിയും കഴിക്കാൻ നല്ല രുചിയാണ് ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത വീട്ടിൽ കഴിക്കാൻ മറ്റൊന്നും ഇല്ല എങ്കിൽ വളരെ പെട്ടന്ന് ഉണ്ടാക്കാം എന്നതാണ് മാത്രമല്ല ഇതിന് കൂടുതൽ സാധനങ്ങൾ ഒന്നും വേണ്ട ഇതിൽ ചേർക്കുന്ന എല്ലാം നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ളതാണ് അതിനാൽ മിനുറ്റുകൾക്കകം ഇത് ഉണ്ടാക്കി കഴിക്കാൻ സാധിക്കും.

വീട്ടിൽ വിരുന്നുകാർ വന്നാൽ വളരെ വേഗത്തിൽ ഉണ്ടാക്കി കൊടുക്കാം ഈ ദോശയുട മുകളിൽ ഇടുന്ന പച്ചക്കറികൾ കാരണം ദോശ കാണാനും നല്ല ഭംഗിയാണ് അതിനാൽ കുട്ടികളും നന്നായി കഴിക്കും.ഭക്ഷണം തീരെ കഴിക്കാൻ താല്പര്യം കാണിക്കാത്ത കുട്ടികൾ ഇത് കണക്കുമ്പോൾ തന്നെ കഴിക്കും.ദോശ മാവ് എടുത്താൽ പിന്നെ നമുക്കാവശ്യം തക്കാളി പച്ചമുളക് കറിവേപ്പില കുരുമുളക് വേണമെങ്കിൽ കാരറ്റ് കൂടി ഇടാവുന്നതാണ് പിന്നെ എരിവ് കൂടുതൽ വേണമെങ്കിൽ കുറച്ചു മുളക് പൊടി കൂടി ചേർക്കാം.ഈ ദോശയുടെ മറ്റൊരു ഗുണം എന്തെന്നാൽ ഇത് കഴിക്കാൻ ഇതിന്റെ കൂടെ മറ്റൊന്നും ആവശ്യമില്ല.

സാധാരണ ഉണ്ടാക്കുന്ന ദോശ കഴിക്കാൻ അതിന്റെ കൂടെ എന്തെങ്കിലും കറികൾ ആവശ്യമാണ് എന്നാൽ ഈ പച്ചക്കറി ദോശ കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല നല്ല രുചിയാണ്. യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഭക്ഷണം കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നുണ്ടോ എങ്കിൽ ഇങ്ങനെയുള്ള വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ സാധിക്കുന്ന ഭക്ഷണങ്ങൾ ആയിരിക്കും നല്ലത് കാരണം ഇവ ഈസിയായി പാകം ചെയ്യാനും യാത്രയിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ കഴിക്കാനും സാധിക്കും.

വേണമെങ്കിൽ കൂടുതൽ പച്ചക്കറി സാധനങ്ങൾ വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു ഈ ദോശയിൽ ചേർക്കാം അറിവാണ് കൂടുതൽ ആവശ്യമെങ്കിൽ അങ്ങനെയുള്ള പച്ചക്കറികൾ ചേർക്കാം മറ്റുള്ള രുചികൾ വേണ്ടവർക്ക് മറ്റുപല പച്ചക്കറികളും ചേർക്കാവുന്നതാണ് തക്കാളി കൂടുതലായി ഉപയോഗിച്ചാൽ എരിവ് കുറക്കാൻ സാധിക്കും.എന്തായാലും ഒരു ദിവസം എങ്കിലും ഈ ദോശ ഉണ്ടാക്കി കഴിച്ചുനോക്കൂ കോഴിമുട്ട കലർത്തിയ ഈ ദോശയുടെ രുചിയറിഞ്ഞാൽ നിങ്ങളുടെ പാചകത്തിൽ എന്നും ഈ ദോശ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *