പച്ചക്കറികൾ വാങ്ങുമ്പോൾ അതിന്റെ കൂടെ എല്ലാവരും ഏറ്റവും കൂടുതൽ വാങ്ങുന്നത് തക്കാളി ആയിരിക്കും വീട്ടിൽ ഏതുതരം ഭക്ഷണം പാകം ചെയ്യുമ്പോഴും അതിന്റെ കൂടെ ധാരാളം തക്കാളി ആവശ്യമായി വരാറുണ്ട്.കറികൾ ഉണ്ടാകുമ്പോഴും അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഭവങ്ങൾ ഉണ്ടാകുമ്പോഴും തക്കാളി ഒരുപാട് ആവശ്യമാണ് അതിനാൽ ദിവസവും തക്കാളി എല്ലാ വീടുകളിലും ആവശ്യാമാണ് സാധാരണക്കാരുടെ വീടുകളിൽ പോലും ഒരു ദിവസം ഒരു കിലോയിൽ കൂടുതൽ തക്കാളി വേണ്ടിവരും അത്രയും ഉപയോഗിക്കുന്നുണ്ട് ഇവ.ദിവസവും ഉപയോഗിക്കുന്ന ഒന്നായത് കൊണ്ട് തന്നെ പലരും തക്കാളി ചെടി വീട്ടിൽ നട്ടുപിടിപ്പിക്കും രണ്ടോ മൂന്നോ തക്കാളി അതിൽ നിന്നും കിട്ടിയാൽ തന്നെ നല്ലതാണ് നല്ല ഫ്രഷ് തക്കാളി കിട്ടിയാൽ ഏറെ ഗുണകരം.
എന്നാൽ മാർക്കറ്റിൽ നിന്നും തക്കാളി വാങ്ങുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം എന്തെന്നാൽ കിലോ കണക്കിന് തക്കാളി വാങ്ങുമ്പോൾ ഒന്നും നോക്കാതെ വാരിയിടുകയാണ് ചെയ്യാറുള്ളത് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എല്ലാ തക്കാളിയും നല്ലതാണൊ എന്നൊന്നും ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കാറില്ല.എന്നാൽ ഈ സമയത്ത് ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം എന്തന്നാൽ കഴിഞ്ഞ ദിവസം തക്കാളി വാങ്ങാൻ ആളില്ലാതെ അന്യ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന തക്കാളി നിങ്ങൾ എല്ലാവരും കണ്ടുകാണും തക്കാളി കൃഷി ചെയ്യുന്ന ആളുകൾക്ക് ഇത് മാർക്കറ്റിൽ എത്തിക്കാൻ കഴിയാതെ വന്നതും എല്ലാവരും കണ്ടതാണ്.
വണ്ടികൾ നിറയെ തക്കാളി ഒരുവിധത്തിൽ മാർക്കറ്റിൽ എത്തിച്ചവർക്കാകട്ടെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ വിൽക്കാനും സാധിച്ചില്ല വാഹനത്തിൽ ലോഡ് അവിടെ എത്തിച്ച വില പോലും കിട്ടുന്നില്ല എന്നായിരുന്നു കർഷകർ പറഞ്ഞത് അതിനാൽ എല്ലാ കർഷകരും വണ്ടി നിറയെ കൊണ്ടുവന്ന തക്കാളി വഴിയിൽ കളഞ്ഞു നിരവധി കർഷകരാണ് ഈ രീതിയിൽ ലോഡ് കണക്കിന് തക്കാളി വഴിയിൽ കളഞ്ഞത് അങ്ങനെ ദിവസങ്ങൾക്ക് ശേഷം കർഷകർ ഉപേക്ഷിച്ച തക്കാളി മറ്റാരോ ചില മാർക്കറ്റുകളിൽ എത്തിക്കുന്നുണ്ട് എന്നാണ് പലരും പറയുന്നത്.
അത് ചിലപ്പോൾ നമ്മൾ സ്ഥിരമായി പച്ചക്കറികൾ വാങ്ങുന്ന മാർക്കറ്റിൽ വന്നിട്ടുണ്ടോ എന്നൊന്നും പറയാൻ പറ്റില്ല അതുകൊണ്ട് നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ ഓരോന്നും നല്ല രീതിയിൽ പരിശോധിക്കുക അതിനുള്ള സമയം നമ്മൾ കണ്ടെത്തണം.ദിവസങ്ങൾ പഴക്കം ചെന്ന പച്ചക്കറികൾ കഴിച്ചാൽ ഗുണത്തിന് പകരം ദോഷമാണ് കിട്ടുന്നത്.നമ്മുടെ ഭക്ഷണത്തിൽ നല്ല പച്ചക്കറികൾ വേണോ അല്ലെങ്കിൽ ഒരുപാട് പഴക്കം ചെന്ന പച്ചക്കറികൾ വേണോ എന്ന് നമ്മൾ തന്നെ തീരുമാനിക്കുക.