കറ്റാർവാഴ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് കൃഷിയേയും ചെടികളേയും സ്നേഹിക്കുന്നവർ മറ്റുള്ള ചെടികൾ വളർത്തുന്നതിനേക്കാൾ കൂടുതൽ പലരും കറ്റാർവാഴ വളർത്താൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട് കാരണം കറ്റാർവാഴ നമുക്ക് തരുന്ന ഗുണങ്ങൾ തന്നെയാണ്.ഇത് ഒരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ നിരവധി കാര്യങ്ങൾക്ക് നമുക്ക് ഇതിനെ ഇല ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല കറ്റാർവാഴ ജ്യൂസ് അടിച്ചു കുടിക്കുന്നവരും കുറച്ചൊന്നുമല്ല.കറ്റാർവാഴ രണ്ടുത്തരമുണ്ട് ഇതിൽ ഗുണങ്ങൾ കൂടുതൽ തരുന്നവ നോക്കിവേണം വീട്ടിൽ നട്ടുപിടിപ്പിക്കാൻ കടയിൽ നിന്നും വാങ്ങുന്ന കറ്റാർവാഴ ചിലത് വളരെ പെട്ടന്ന് നമ്മുടെ വീട്ടിൽ വളരാൻ സാധ്യതയില്ല.
നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ വളർത്തണമെന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തുടക്കത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.വളർന്നുവരുന്ന സമയത്ത് ഒഴിച്ചുകൊടുക്കേണ്ട ഒരു പ്രത്യേക വെള്ളം ഉണ്ട് അത് നമുക്ക് തന്നെ തയ്യാറാക്കാൻ സാധിക്കും ഇവ ആഴ്ചയിൽ രണ്ടുതവണ കറ്റാർവാഴയ്ക്ക് ഒഴിച്ചുകൊടുത്തൽ വളരെ പെട്ടന്ന് തെന്നെ എത്ര വളരാത്ത കറ്റാർവാഴയും പെട്ടന്ന് വളർന്നുതുടങ്ങും.മാത്രമല്ല ഒന്നിൽ നിന്നും കൂടുതൽ കറ്റാർവാഴ വളർന്നുകൊണ്ടിരിക്കും സാധാരണ കറ്റാർവാഴയുടെ ഇലയേക്കാൾ വണ്ണമുള്ള ഇലകൾ നിങ്ങളുടെ കറ്റാർവാഴയിൽ ഉണ്ടാകും.ഇതിനായി വളക്കൂറുള്ള ഈ വെള്ളം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം.ആദ്യം രണ്ട് പഴത്തിന്റെ തൊലി എടുക്കുക ശേഷം അത് വളരെ ചെറിയ കഷ്ണങ്ങളായി മുറിക്കിച്ചെടുക്കണം.
എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുക്കുക എടുക്കുന്ന പത്രത്തിന്റെ മുക്കാൽ ഭാഗം വെള്ളം ആവശ്യമാണ് ഇതിലേക്ക് നമ്മൾ നേരത്തെ മുറിച്ചുവെച്ച പഴത്തൊലി ഇട്ടുവെക്കണം ഇത് അഞ്ച് ദിവസം അങ്ങനെ തന്നെ പാത്രത്തിൽ വെക്കണം അഞ്ച് ദിവസം കഴിഞ്ഞാൽ ഈ വെള്ളം എടുത്തുനോക്കുമ്പോൾ ഇതിന്റെ നിറം മാറിയതായി കാണാം ഇത് ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിൽ അരിച്ചെടുക്കണം ശേഷം ഈ വെള്ളം കറ്റാർവാഴക്ക് ഒഴിച്ചുകൊടുക്കണം വളരെ എളുപ്പത്തിൽ തന്നെ ഈ വളം നമുക്ക് ഉണ്ടാക്കാം.
ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്താൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ചെടികൾ വളരും ഇത് കറ്റാർവാഴക്ക് മാത്രമല്ല എല്ലാ ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്.ഇതുപോലെ കുറച്ചു ദിവസം ചെയ്തപ്പോൾ എന്റെ വീട്ടിലെ കറ്റാർവാഴ നല്ല രീതിയിൽ തഴച്ചു വളർന്നു ഇത് നിങ്ങളും ചെയ്തുനോക്കി ഫലം ലഭിച്ചാൽ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാർക്കും എത്തിക്കണം ഈ നല്ല അറിവ്.വീട്ടിൽ എല്ലാത്തരം ചെടികളും വളർത്തുന്നവരാണ് നിങ്ങളെങ്കിൽ ഈ വളം കൂടുതൽ അളവിൽ ഉണ്ടാക്കുക കൂടുതൽ പഴത്തൊലി എടുത്താൽ പിന്നെ വേണ്ടത് വെള്ളം മാത്രമാണ്.വെള്ളത്തിൽ പഴത്തിന്റെ തൊലി കൂടുതൽ ദിവസം ഇട്ടുവെച്ചാൽ അത്രയും നല്ലതാണ്.