മഴക്കാലം വരുമ്പോൾ കൃഷി ചെയ്യാൻവളരെ എളുപ്പമാണ് നല്ല മഴ ലഭിക്കുമ്പോൾ തൈകൾ നന്നായി വളരും വിത്ത് വിട്ടുകൊടുത്താൽ വളരെ പെട്ടന്ന് തന്നെ എല്ലാ തൈകളും ചെടികളും വളരും.എന്നാൽ കൃഷി ചെയ്യാൻ ആരംഭിക്കുമ്പോൾ എല്ലാവർക്കും ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ട് അതിന് അനുയോജ്യമായ മണ്ണുള്ള സ്ഥലം കിട്ടിയെന്ന് വരില്ല എല്ലാ തൈകളും എല്ലാ മണ്ണിലും കാലാവസ്ഥയിൽ വളരില്ല എന്ന ധാരണയാണ് പലരേയും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ടായിട്ടും അതിൽ നിന്നും തടയുന്നത് എന്നാൽ കുട്ടിപ്പുറത്തെ ഇദ്ദേഹം തന്റെ വീട്ടുമുറ്റത്ത് ചെയ്തിരിക്കുന്ന കൃഷി എന്തൊക്കെയാണ് എന്നറിഞ്ഞാൽ ആർക്കും ഇതുപോലെ ചെയ്യാൻ തോന്നും അത്രയ്ക്കും മനോഹരമാണ് ഈ കാഴ്ച മാത്രമല്ല കേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും ഒരിക്കലും വളരില്ല എന്ന് ചിലർ പറയുന്ന ഒരുപാട് തൈകൾ ഇദ്ദേഹത്തിന്റെ മുറ്റത്ത് കായ്ച്ചു.
വിവിധതരം ഫ്രൂട്സ് തൈകൾ കേരളത്തിൽ വളരെ അപൂർവമായി കാണുന്ന പലതും ഇദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നു.ഏകദേശം ഒരു വർഷം മുൻപ് വിദേശത്ത് നിന്നും ഇദ്ദേഹം കൊണ്ടുവന്ന ഇവിത്തുകളും തൈകളും നട്ടുപിടിപ്പിക്കുകയായിരുന്നു വളരെ പെട്ടന്ന് തന്നെ എല്ലാം വളരാൻ തുടങ്ങി.കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഇദ്ദേഹം ഇതിന്റെ വിത്തുകൾ സൗജന്യമായി നൽകും കൃഷിയിൽ താല്പര്യം ഉണ്ടെങ്കിൽ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഇവ നല്ല രീതിയിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്നാണ് കാസിം പറയുന്നത്.എന്തായാലും കൃഷി ചെയ്യാൻ മടിച്ചു നിൽക്കുന്ന കൂട്ടുകാർക്ക് ഇത് നല്ലൊരു പ്രചോദനം തന്നെയാണ്.
താൻ തന്റെ വീട്ടുമുറ്റത്ത് ചെയ്തിരിക്കുന്ന കൃഷിയിൽ നിന്നും ഉണ്ടായ തൈകളും വിത്തുകളും മറ്റുള്ളവർക്ക് സൗജന്യമായി നൽകാൻ മനസ്സ് കാണിച്ച ഇദ്ദേഹത്തിന് ഒരുപാട് ആളുകൾ നന്ദി പറഞ്ഞു കാരണം കൃഷി എന്നത് എല്ലായിപ്പൊഴു നമുക്ക് ആവശ്യമാണ് നമ്മുടെ വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തൈകൾ എങ്കിലും നടനം മാത്രമല്ല നിങ്ങൾ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നവർ ആണെങ്കിൽപോലും കൃഷിയിൽ അല്പമെങ്കിലും താല്പര്യം കാണിക്കണം ഇത് നിങ്ങൾക്ക് കൂടുതൽ ഉത്സാഹം ലഭിക്കും.സ്വന്തമായി ചെയ്യുന്ന കൃഷിയിൽ നിന്നും വിളവ് ഉണ്ടാകുമ്പോൾ വലിയ സന്തോഷം തന്നെയല്ലേ.വിദേശത്ത് നിന്നും കേരളത്തിൽ എത്തിച്ച ഈ വ്യത്യസ്ത പപ്പായ കായ്ച്ചത് കാണാൻ നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നുണ്ട് അവരെല്ലാം ആവശ്യപ്പെടുമ്പോൾ അതിന്റെ വിത്തുകളും അദ്ദേഹം നൽകുന്നുണ്ട്.