വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച മനോഹരമായ വീടുകൾ കണക്കുമ്പോൾ എല്ലാവർക്കും കൗതുകമാണ് കാരണം ഈ കാലത്ത് ഇത്രയും ചിലവ് കുറച്ചു എങ്ങിനെയാണ് അത്തരത്തിലൊരു വീട് നിർമ്മിക്കാൻ സാധിക്കുന്നത് എന്നായിരിക്കും പലരും ചിന്തിക്കുന്നത്.ഇപ്പോൾ വീട് നിർമ്മിക്കാൻ തുടങ്ങിയാൽ മാത്രമേ അതിന് വരുന്ന ചിലവ് കൃത്യമായി അറിയാൻ സാധിക്കൂ വീടിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ് അതിനാൽ ചിലവ് കുറക്കാൻ ശ്രമിച്ചാൽ തന്നെ വീടിന്റെ ഭംഗി നഷ്ടപ്പെടും മാത്രമല്ല വീടിന് കൂടുതൽ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിക്കേണ്ടിവരും ഇങ്ങനെയൊരു സാഹചര്യം വന്നുചേരുമോ എന്നോർത്താണ് പലരും വീട് നിർമ്മാണം വലിയ രീതിയിൽ ചെയ്യുന്നത് എന്നാൽ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒരു മനോഹര വീട് നിർമ്മിക്കാൻ സാധിക്കും അതിനായി തുടക്കത്തിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവ ശ്രദ്ധിക്കണം.
നിങ്ങൾ വീട് നിർമ്മിക്കാൻ ഒരുങ്ങുകയാണെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം മറ്റൊരാളുടെ വീട് കണ്ടിട്ട് അതുപോലെ ചെയ്യണമെന്ന് വിചാരിക്കരുത് കാരണം നമ്മുടെ സാഹചര്യം അനുസരിച്ച് അതുപോലെ വലിയ വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞെന്ന് വരില്ല ഇത് ചിലപ്പോൾ വീട് നിർമ്മാണത്തിൽ തന്നെ തടസ്സം നേരിടേണ്ടിവരും.ഒരു സാധാരണക്കാരന് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നത് ആവശ്യത്തിന് മാത്രം സൗകര്യങ്ങളുള്ള ഒരു ചെറിയ മനോഹരമായ വീടാണ് അതിന്റെ വലിപ്പത്തിലല്ല സൗകര്യത്തിലും ഭംഗിയിലുമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.അങ്ങനെയൊരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത് ഈ വീട് കണ്ടാൽ ഇതുപോലെ ഒരു വീട് വെക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും.
കാരണം ഇതിന് വന്ന ചിലവ് വെറും നാലര ലക്ഷം രൂപയാണ് എന്നാൽ ഇത് കാണുമ്പോൾ അതിനേക്കാൾ ചിലവ് തോന്നിക്കും മാത്രമല്ല ഈ വീട്ടിൽ അടുക്കളയും ഹാളും മൂന്ന് ബെഡ്റൂമും സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീട് നിർമ്മിക്കുമ്പോൾ ഭംഗിയുടെ കാര്യത്തിൽ നല്ല രീതിയിൽ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.വീട്ടുമുറ്റത്ത് മനോഹരമായ ചെടികൾ വെക്കാനും ഗൃഹനാഥൻ മറന്നിട്ടില്ല.വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന ചെടികളും ചെടി ചട്ടികളും ഉൾപ്പെടെ വീടിന് ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങാൻ കഴിഞ്ഞിട്ടുണ്ട് കാരണം വീട് നിർമ്മിക്കാൻ വളരെ കുറഞ്ഞ ചിലവേ വന്നിട്ടുള്ളൂ അതിനാൽ വീട്ടിലെ അടുക്കളയിലേക്ക് വേണ്ട എല്ലാ സാധനങ്ങളും നല്ലത് തന്നെ വാങ്ങാൻ സാധിച്ചു.ഇതുപോലെ ഒരു വീട് നിർമ്മിക്കാനും അത് പൊതു ജനങ്ങളിലേക്ക് എത്തിക്കാനും സഹായിച്ച എല്ലാവർക്കും നന്ദി.