നാരങ്ങാവെള്ളം ചൂട് കാലത്ത് മാത്രമല്ല തണുപ്പുള്ള കാലാവസ്ഥയിൽ നമുക്ക് കുടിയ്ക്കാൻ കഴിയും എന്നാൽ അത് ഉണ്ടക്കുന്ന രീതിയിൽ വ്യത്യാസം വരുത്തണമെന്ന് മാത്രം.ചൂട് കാലത്ത് എല്ലാവരും നാരങ്ങാവെള്ളം തയ്യാറാകുന്നത് ഒരു ചെറുനാരങ്ങയും അല്പം ഉപ്പും സാധാരണ തണുത്ത വെള്ളവും ചേർത്താണ് ഈ രീതിയിൽ കുടിച്ചാൽ എന്നാ ക്ഷീണവും മാറും മാത്രമല്ല ചൂട് കാലത്ത് നല്ലൊരു രുചിയുള്ള ഒരു പാനീയം തന്നെയാണ് നാരങ്ങാവെള്ളം ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നവരുണ്ട് ഇത് ആർക്ക് വേണമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പാനീയം ആയതുകൊണ്ട് തന്നെ ഇഷ്ടംപോലെ കുടിക്കാൻ സാധിക്കും.എല്ലാവരും യാത്ര ചെയുന്ന സമയത്തായിരിക്കും വഴിയിൽ നിന്നും ഏറ്റവും കൂടുതൽ നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാകുക.
നാരങ്ങയുടെ രുചി ഉപ്പിട്ട ഈ വെള്ളത്തിൽ കിട്ടുമ്പോൾ അതൊരു വല്ലാത്ത അനുഭവം തന്നെയാണ് ഇങ്ങനെ ഇടയ്ക്കിടെ നാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു രീതിയിൽ നാരങ്ങവെള്ളം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് പറയാം ഇത് വളരെ വ്യത്യസ്തമായ ഒരു രീതിയാണ് കുടിച്ചാൽ നല്ല രുചി ലഭിക്കുന്ന ഒന്നാണ് ഇങ്ങനെ തയ്യാറാക്കിയ നാരങ്ങാവെള്ളം കുടിച്ചാൽ പിന്നെ ഈ വിധത്തിൽ മാത്രമേ നിങ്ങൾ വീട്ടിൽ നാരങ്ങാവെള്ളം തയ്യാറാക്കൂ.ഇതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ആവശ്യത്തിന് വെള്ളം പിന്നെ ഒരു ചെറുനാരങ്ങ ഒരു കഷ്ണം ഇഞ്ചി ഒരു സ്പൂൺ ചിരകിയ തേങ്ങ പിന്നെ വേണ്ടത് മൂന്നോ നാലോ മാവിന്റെ ഇലകൾ ഇത്രയും ആവശ്യത്തിന് പഞ്ചസാര ചേർക്കാൻ മറക്കരുത് സാധനങ്ങൾ ഉണ്ടെങ്കിൽ ഈ വ്യത്യസ്തമായ പാനീയം നമുക്ക് ഒരു മിനുട്ടിൽ തയ്യാറാക്കാൻ കഴിയും.
ഇതിൽ സാധാരണയായി ആരും ചേർക്കുന്ന മൂന്ന് സാധനങ്ങളുണ്ട് ഇഞ്ചി മാവിന്റെ ഇല പിന്നെ ചിരകിയ തേങ്ങ ഇത്രയും സാധനങ്ങൾ ഈ പാനീയത്തിൽ തരുന്ന രുചി ചെറുതല്ല.ഇതെല്ലം കൂടി ഒരു മിക്‌സിയിൽ ഇട്ടു കലർത്തി എടുക്കണം അതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം ഇത് ഒരു ഗ്ലാസ് കുടിച്ചാൽ കിട്ടുന്നത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരിക്കും.നാരങ്ങ വെള്ളം ഒരിക്കലെങ്കിലും ഇങ്ങനെ കുടിക്കണം.എല്ലാവരും വീട്ടിൽ ഈ രീതിയിൽ ഒരു തവണ ശ്രമിച്ചുനോക്കൂ.