വീട്ടിൽ ഭക്ഷണം പാകം ചെയ്താൽ പാത്രങ്ങളിൽ കറ പിടിക്കുന്നത് സാധാരണയാണ് എന്നാൽ ആ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാണ് വീടുകളിൽ മാത്രമല്ല ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്കും ഈ കാര്യത്തെ കുറിച്ച് അറിയാം കൂടുതൽ ഓയിലും എണ്ണയും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ എല്ലാ പാത്രങ്ങളിലും ഇങ്ങനെ കറ പിടിക്കും പിന്നെ അത് പാത്രങ്ങളിൽ നിന്നും ഇളകി പോകാൻ ഒരുപാട് നേരം സോപ്പ് ഉപയോഗിച്ച് ഉരച്ചു കഴുകണം ഇത് വലിയ ബുദ്ധിമുട്ടാണ് എന്ന് മാത്രമല്ല ഒരുപാട് സമയവും പോകും.ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന കറ മാത്രമല്ല പ്രശ്നം ചില പാത്രങ്ങൾ കഴുകിയെ ശേഷം അതിലെ വെള്ളം കളയാതെ വെച്ചാൽ പാത്രങ്ങൾ വളരെ പെട്ടന്ന് തന്നെ തുരുമ്പ് വരും.
ഇങ്ങനെ സംഭവിച്ചാൽ പിന്നെ നമുക്ക് ആ പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയില്ല ഭക്ഷണം പി[പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ആണെങ്കിൽ പിന്നെ തുരുമ്പ് വന്നുകഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല പുതിയ പാത്രങ്ങൾ വാങ്ങേണ്ടിവരും.എന്നാൽ ഇങ്ങനെയൊരു അവസ്ഥ നിങ്ങളുടെ പാത്രങ്ങളിൽ കണ്ടാൽ പുതിയത് വാങ്ങിക്കുന്നതിന് മുൻപ് തന്നെ നമുക്ക് ചില കാര്യങ്ങൾ ചെയ്തു അതിലെ തുരുമ്പും കറയും ഇളക്കി കളയാൻ കഴിയും.എന്താണ് അതിന് വേണ്ടി ചെയ്യേണ്ടതും എന്നും എങ്ങിനെ ചെയ്യണമെന്നും നോക്കാം.
ആദ്യമായി കറ പിടിച്ച അല്ലെങ്കിൽ തുരുമ്പ് വന്ന പാത്രം എടുത്ത ശേഷം ഒരു പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക ശേഷം അതിലേക്ക് അല്പം സോപ്പ് അല്ലെങ്കിൽ സോപ്പ് പൗഡറോ ഇടുക പിന്നീട് അതിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ച ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരയ്ക്കുക രണ്ടു മിനുട്ട് ഇങ്ങനെ ഉറച്ച ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ എത്ര പഴക്കമുള്ള കറയും തുരുമ്പും ഇളകിപ്പോയത് കാണാൻ കഴിയും.ഇത് വളരെ എളുപ്പത്തിൽ നമ്മുടെ ഏതു പാത്രത്തിൽ വേണമെങ്കിലും ചെയ്തുനോക്കാൻ കഴിയും.പാത്രങ്ങൾ ഉപയോഗിച്ച ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് തുടച്ചു വെക്കുന്നത് വളരെ നല്ലതാണ് കൂടുതൽ കാലം പാത്രങ്ങൾ കേടാകാതിരിക്കാൻ ഇത് സഹായിക്കും.