കോഴിമുട്ടയും കാടമുട്ട അങ്ങനെ തുടങ്ങി നമുക്ക് വേവിച്ചു കഴിക്കാൻ കഴിയുന്ന നിരവധി മുട്ടകളുണ്ട് എല്ലാം നമുക്ക് ഒരുപാട് ഗുണങ്ങൾ തരുന്നവയാണ് കോഴിമുട്ട എല്ലാവരും സ്ഥിരമായി കഴിക്കുന്ന ഒന്നാണ് വേവിച്ചും കറിവെച്ചും ഓംലെറ്റ് ഉണ്ടാക്കിയും നമ്മുടെ ഭക്ഷണത്തിൽ എപ്പോഴും ഉണ്ടാകുന്ന ഇവ കഴിക്കാനും നല്ല രുചിയാണ്.കോഴിമുട്ട വേവിക്കാതെ കഴിക്കുന്നവരും കുറവല്ല അതിന്റെ ഗുണങ്ങൾ നന്നായി അറിയുന്നവരാണ് ഇത്തരക്കാർ എന്ന് പറയാം.കോഴിമുട്ട വേവിച്ചു കഴിഞ്ഞാൽ അതിന്റെ വെള്ള ഭാഗം മാത്രം കഴിക്കുന്നവരുമുണ്ട്.
അതുപോലെ തന്നെയാണ് കാടമുട്ടയും കോഴിമുട്ട വീട്ടിലേക്ക് വാങ്ങുന്നതുപോലെ തന്നെ കാടമുട്ടയും എല്ലാവരും വാങ്ങിക്കാറുണ്ട് വലിപ്പത്തിൽ ചെറുതാണ് എങ്കിലും ഇതിന്റെ ഗുണങ്ങൾ വലിയ കോഴിമുട്ടയേക്കാൾ കൂടുതലാണ് ഇവ അറിഞ്ഞുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതും കൂടുതൽ വാങ്ങുന്നതും കോഴിമുട്ടയാണ്.
എന്നാൽ ഏറ്റവും കൂടുതൽ നമുക്ക് ഫലം ലഭിക്കുന്നത് കാടമുട്ടയിൽ നിന്നാണ് എന്ന് ഉറപ്പിച്ചു പറയാം കോഴിമുട്ട പുഴുങ്ങിയത് മൂന്നെണ്ണം കഴിച്ചാൽ കാടമുട്ട ഒരെണ്ണം മാത്രം കഴിച്ചാൽ തന്നെ ഇരട്ടി ഗുണം ലഭിക്കും.ഇന്ന് നിരവധി ആളുകൾ സ്വന്തം വീട്ടിൽ തന്നെ കടകൾ വളർത്തുന്നുണ്ട് കാടമുട്ട വിൽപ്പനയുടെ വരുമാനം ഉണ്ടാക്കുകയാണ് ഇത്തരക്കാർ ചെയ്യണ്ടത് കോഴിമുട്ടയ്ക്ക് മാർക്കറ്റിൽ ഒരുപാട് ആളുകളുണ്ട് ദിവസവും ഓരോ ബോക്സ് കാടമുട്ട വാങ്ങുന്നവരാണ് കൂടുതലും.വീട്ടിലെ എല്ലാവർക്കും വൈകുന്നേരങ്ങളിൽ കഴിക്കാൻ കാടമുട്ട വളരെ നല്ലതാണ്.
ചില സമയങ്ങളിൽ കാടമുട്ട മാർക്കറ്റിൽ നിന്നും ലഭിക്കാൻ സാധ്യതയില്ല ഇങ്ങനെയുള്ള ദിവസങ്ങളിൽ കാടകളെ വളർത്തുന്ന വീടുകളിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് ഇവിടെ നിന്നും കുറച്ചു വിലക്കുറവിൽ തന്നെ നമുക്ക് കൂടുതൽ കടമുട്ടകൾ ലഭിക്കും.മാത്രമല്ല കൂടുതൽ പഴമില്ലാത്ത മുട്ടകളായിരിക്കും ഇവിടെ നിന്നും ലഭിക്കുന്നത്.വീട്ടിലെ ആവശ്യങ്ങൾക്ക് കൂടുതൽ കാടമുട്ട വേണമെങ്കിൽ വളരെ കുറച്ചു കാടകളെ വാങ്ങി വീട്ടിൽ വളർത്താവുന്നതാണ് ദിവസവും നല്ല രീതിയിൽ മുട്ടകൾ ലഭിക്കും.
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മുട്ടകൾ ലഭിച്ചാൽ അത് നിങ്ങൾക്ക് മാർക്കറ്റിലും കൊണ്ടുപോകാം കടവളർത്തലിൽ നിങ്ങൾക്ക് കൂടുതൽ താല്പര്യം ഉണ്ടെങ്കിൽ നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ് കാടമുട്ട വിൽപ്പന.ഇതിനായി കൂടുതൽ പരിചയമുള്ള ആളുകളെ സമീപിച്ചു അവരുടെ നിർദ്ദേശപ്രകാരം നിങ്ങൾക്കും ഈ രീതിയിൽ കാടകളെ വളർത്തി കാടമുട്ട ശേഖരിക്കാവുന്നതാണ്.വീടിന്റെ ടെറസിലും പറമ്പിലും കാടകൾക്ക് കൂടൊരുക്കി ചെയ്യുന്നവരുമുണ്ട് ഈ രീതി ചിലവ് കുറഞ്ഞതാണ്.