വലിയ ഉള്ളിയും ചെറിയ ഉള്ളിയും എല്ലാവരുടേയും വീടുകളിൽ എപ്പോഴും ഉള്ള ഒരു സാധനമാണ് ഒരു നിത്യ ഉപയോഗ സാധനമാണ് രണ്ടുതരം ഉള്ളിയും.ഇവയുടെ ഗുണങ്ങൾ വളരെ വലുതാണ് നമ്മൾ കറികളിലും കൂടുതൽ ഭക്ഷണങ്ങളിലും ഉള്ളി ധാരാളം ഉൾപ്പെടുത്താറുണ്ട് ഇവയുടെ ഗുണങ്ങൾ നന്നായി അറിയുന്നതുകൊണ്ട് തന്നെയാണ് ഉള്ളി ഉപയോഗിക്കുന്നത് മാത്രമല്ല ഭക്ഷണത്തിന് രുചി കൂട്ടാൻ വേണ്ടിയും ഉള്ളി വളരെ നല്ലതാണ്.വലിയ ഉള്ളി ഒരെണ്ണം ഉണ്ടെങ്കിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ അത് മാത്രം മതി വലിയ ഉള്ളിയും ഒരു ഒരു പച്ചമുളകും മാത്രം കിട്ടിയാൽ ചോറ് കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്.
ഇതെല്ലാം വീടുകളിൽ എപ്പോഴും ഉള്ളി ഉള്ളതുകൊണ്ടാണ് എന്നാൽ ഇങ്ങനെയുള്ള ഉപയോഗം കഴിഞ്ഞാൽ പിന്നെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് എന്തെന്നാൽ ഉള്ളി കഴിക്കാൻ ഉള്ളത് എടുത്തുകഴിഞ്ഞാൽ പിന്നെ അതിന്റെ തൊലി കളയുകയാണ് പതിവ് അത് ചെറിയ ഉള്ളി ആണെങ്കിലും വലിയ ഉളളിയുടെ തൊലി ആണെങ്കിലും അങ്ങനെ തന്നെയാണ് എല്ലാവരും ചെയ്യാറുള്ളത് ഇത് ഒരിക്കലും കളയരുത് ഇതിനെക്കുറിച്ചു എല്ലാവരും കൂടുതൽ മനസ്സിലാക്കണം.
നിങ്ങളുടെ വീടുകളിൽ എന്തെങ്കിലും ഒരു ചെടി ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് കൂടുതൽ ഉപകരിക്കും ഒരു ചെടിയോ മരമോ വളർത്താത്ത ആരും തന്നെ ഉണ്ടാവില്ലല്ലോ അതിനാൽ ഈ കാര്യം എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നാണ്.വലിയ ഉള്ളിയും ചെറിയ ഉള്ളിയും ഭക്ഷണത്തിൽ ചേർക്കാൻ എടുത്തുകഴിഞ്ഞാൽ കിട്ടുന്ന അതിന്റെ തൊലി ഒരു പാത്രത്തിൽ സൂക്ഷിച്ചു വെക്കണം ഇതിൽ കുറച്ചു കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങളുടെ വീട്ടിലെ ചെടികൾക്ക് വളമായും ഉപയോഗിക്കാൻ കഴിയും.കറിവേപ്പില വളരെ വേഗത്തിൽ വളരാനും പൂക്കളുള്ള ചെടികളിൽ പൂക്കൾ ഉണ്ടാകാനും ഈ രീതിയിൽ ചെയ്യുന്ന വളം മാത്രം മതി.
വളരെ സിമ്പിളായി നമുക്ക് ഇത് തയ്യാറാക്കാൻ സാധിക്കും ഉള്ളിയുടെ തൊലി ഒരു പാത്രത്തിൽ സൂക്ഷിച്ച ശേഷം അതിൽ കുറച്ചു വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ ദിവസം അങ്ങനെ തന്നെ വെക്കുക ശേഷം അതെടുത്തു അരിച്ചു വെള്ളം മാത്രം എടുക്കുക ഇങ്ങനെ ലഭിക്കുന്ന വെള്ളം ഒരു ബോട്ടിലിൽ നിറച്ച ശേഷം നിങ്ങളുടെ ചെടികൾക്ക് കൊടുക്കാവുന്നതാണ് ചെടികളുടെ ചുവട്ടിലും ഇലകളിലും ഈ വെള്ളം ഒഴിച്ചുകൊടുത്താൽ ചെടികൾ വേഗത്തിൽ വളരും മാത്രമല്ല ഇലകളിൽ ഉണ്ടാകുന്ന കേടുപാടുകൾ ഇല്ലാതാകുകയും ചെയ്യും.അപ്പൊ ഇനിമുതൽ ആരും തന്നെ ഉള്ളിയുടെ തൊലി കളയരുത്.