വാഴ നട്ടുപിടിപ്പിക്കാൻ വളരെ എളുപ്പമാണ് ഒരു ചെറിയ വാഴ കൊണ്ടുവന്നു നട്ടാൽ അത് എവിടെയാണെങ്കിലും വളരെ പെട്ടന്ന് തന്നെ മുളയ്ക്കും എന്നാൽ ആ വാഴ കുലയ്ക്കുമോ എന്ന കാര്യം ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല നിരവധി സ്ഥലങ്ങളിൽ നല്ല രീതിയിൽ വളർന്ന വാഴ ഒരിക്കലും കുലയ്ക്കാത്ത സംഭവങ്ങളുണ്ട് വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്ന വാഴയാണെങ്കിലും കൃഷിയിടങ്ങളിൽ വളർത്തുന്ന വാഴകൾ ആണെങ്കിലും കുലയ്ച്ചിട്ടില്ലെങ്കിൽ പിന്നെ വാഴ വളം ഇട്ടുകൊടുത്തു വളർത്തിയിട്ടു കാര്യമില്ല പലരും മാസങ്ങളോളം ഒരുപാട് കാര്യങ്ങൾ ചെയ്തായിരിക്കും വാഴ കൃഷി ചെയ്യുന്നത് എന്നാൽ കായ്ക്കാൻ സമയമായാലും കുലച്ചു കണ്ടില്ലെങ്കിൽ പിന്നെ നമുക്ക് കൃഷിയോടുള്ള താല്പര്യം തന്നെ കുറഞ്ഞുപോകും.
മാത്രമല്ല പിന്നീട് ആ വാഴക്ക് പരിചരണം ഒന്നും ലഭിക്കില്ല മറ്റുള്ള മരങ്ങളിൽ നിന്നും വാഴയെ വ്യത്യസ്തമാകുന്നത് അതിന്റെ വേഗത്തിലുള്ള വളർച്ച തന്നെയാണ് പക്ഷെ ഒരു വഴക്കൊണ്ട് നമുക്ക് ആകെയുള്ള ഉപയോഗം അതിൽ നിന്നും ലഭിക്കുന്ന പഴം തന്നെയാണ് വല്ലപ്പോഴും വാഴയില എടുക്കുമെന്ന കാര്യം ഒഴിച്ചാൽ വഴക്കൊണ്ട് മറ്റൊരു ഉപയോഗവുമില്ല എന്നാൽ വാഴ കുലച്ചാൽ അത്രയും ഫലം ലഭിക്കുന്ന മറ്റൊരു മരമോ ചെടിയോ കാണാനും കഴിയില്ല.നമ്മൾ ഒരോർത്തരും വീട്ടിൽ വളർത്തുന്ന വാഴയാണെങ്കിലും കൃഷിയിടത്തിൽ വളർത്തുന്ന വാഴ ആണെങ്കിലും പെട്ടന്ന് കായ്ക്കാൻ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും ഇത് വളർത്തുന്ന സമയത്ത് തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
വാഴ കുഴിച്ചിടുന്ന സമയത്ത് തന്നെ ഒന്നര അടി താഴ്ചയിൽ വേണം കുഴിക്കാൻ ശേഷം വാഴ അതിൽ വെച്ച് നല്ല വളം ഇട്ടുകൊടുക്കണം വളം തയ്യാറാകുമ്പോൾ നല്ല ജൈവ വളം തന്നെ വേണം ഇട്ടുകൊടുക്കാൻ അതിനായി കടല പിണ്ണാക്ക് ഇട്ടുകൊടുക്കാവുന്നതാണ് കൂടാതെ പഴത്തൊലി തക്കാളി തുടങ്ങിയവായും വാഴയുടെ ചുവട്ടിൽ ഇട്ടുകൊടുത്താൽ വാഴ നന്നായി വളരുകയും പെട്ടന്ന് കായ്ക്കുകയും ചെയ്യും.വാഴയ്ക്ക് എപ്പോഴും വെള്ളം ഒഴിച്ച് കൊടുക്കാതെ ഇടയ്ക്കിടെ മാത്രം വെള്ളം കൊടുക്കുക കൂടുതലായും നല്ല വളം മാത്രം ഇട്ടുകൊടുക്കണം കുലയ്ക്കാൻ സമയമായാൽ വെള്ളവും വളവും ഇട്ടുകൊടുക്കുന്ന അളവ് കൂട്ടാവുന്നതാണ്.ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി വാഴയിൽ നിന്നും വളരെ പെട്ടന്ന് വിളവെടുക്കാൻ.